മിനിസ്ക്രീൻ താരം ഗൗരി കൃഷ്ണ വിവാഹിതയായി. ഇറഞ്ഞാൽ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഗൗരി കൃഷ്ണന്റേയും പൗർണമി തിങ്കൾ സീരിയലിന്റെ സംവിധായകൻ കൂടിയായ മനോജിന്റേയും വിവാഹം നടന്നത്. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചുവപ്പും വെള്ളയും നിറങ്ങൾ ചേർന്ന ബ്രൈഡൽഡ സാരിയിലും ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂവും ചൂടിയാണ് ഗൗരി കൃഷ്ണൻ എത്തിയത്. വെള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു വരൻ മനോജിന്റെ വേഷം.
കഴിഞ്ഞ രണ്ട്, മൂന്ന് ദിവസമായി വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളാണ് ഗൗരിയുടെ വീട്ടിൽ നടന്നത്. ഹൽദി,റിസപ്ഷൻ, പുടവ കൊടുക്കൽ ചടങ്ങ് എന്നിവയുടെ എല്ലാം വീഡിയോകൾ ഗൗരി തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.
അനിയത്തി എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണ സീരിയൽ രംഗത്തേക്ക് എത്തിയത്. കാണാക്കണ്മണി, മാമാങ്കം, അയ്യപ്പ ശരണം തുടങ്ങി നിരവധി പരമ്പരകളിൽ വേഷമിട്ടു. പൗര്‍ണ്ണമിത്തിങ്കള്‍ എന്ന പരമ്പരയിലെ പൗർണ്ണമായായി എത്തിയാണ് ഗൗരി പ്രേക്ഷകരുടെ സ്വന്തം താരമായത്. സീരിയലിൽ വിഷ്ണു നായരാണ് താരത്തിനൊപ്പം അഭിനയിച്ചിരുന്ന നടൻ. ഇരുവരുടെയും സ്വതസിദ്ധമായ അഭിനയരംഗങ്ങള്‍ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...