
Malayalam
അവസാനത്തെ നടത്തം തലകറങ്ങിയതല്ല, ഒന്ന് ലാലേട്ടനെ അനുകരിച്ച് വലത്തോട്ട് പോയതാ!; ഡാൻസ് വീഡിയോയുമായി അശ്വതി
അവസാനത്തെ നടത്തം തലകറങ്ങിയതല്ല, ഒന്ന് ലാലേട്ടനെ അനുകരിച്ച് വലത്തോട്ട് പോയതാ!; ഡാൻസ് വീഡിയോയുമായി അശ്വതി
Published on

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായിരുന്നു അശ്വതി. അഭിനയത്തിൽ നിന്നും താൽക്കാലികമായി ഇപ്പോൾ ഇടവേളയെടുത്തിരിക്കുകയാണ് നടി. എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് അശ്വതി.
സാമൂഹിക – സിനിമ – രാഷ്ട്രീ കാര്യങ്ങളിലെ തന്റെ കാഴ്ചപാടുകളും, തന്റെ വ്യക്തിപരമായ വിശേഷങ്ങളും അശ്വതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടി പങ്കുവെച്ച പുതിയ വീഡിയോ വൈറലാവുന്നു
തനൂറ ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണ് നടി പങ്കുവച്ചിരിയ്ക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തെ യുഎഇ ജീവിതത്തിന് ഇടയില്‍ ഡെസേര്‍ട്ട് സഫാരി എന്താണ് എന്ന് അറിയാന്‍ കഴിഞ്ഞതിനെ കുറിച്ചും, എന്താണ് തനൂറ ഡാന്‍സ് എന്നും വീഡിയോയ്ക്കൊപ്പം അശ്വതി പങ്കുവച്ചിട്ടുണ്ട്. ഡാന്‍സിന് ഒടുവില്‍ ഒരുഭാഗത്തേക്ക് ചരിഞ്ഞ് ചരിഞ്ഞ് പോയത് തല കറങ്ങിയിട്ടല്ല, മോഹന്‍ലാലിനെ അനുകരിച്ചതാണ് എന്ന് പ്രത്യേകം പറഞ്ഞിട്ടും ഉണ്ട്.
”പന്ത്രണ്ട് വര്‍ഷമായി യുഎഇ എന്ന രാജ്യത്ത് എത്തിയിട്ട്. ഇപ്പോഴാണ് ഡെസേര്‍ട്ട് സഫാരി എന്താണ് എന്ന് അറിയാന്‍ പറ്റിയത്. അങ്ങിനെ അത് അറിയുകയും ചെയ്തു. തനൂറ ഡാന്‍സും ചെയ്തു. തനൂറ എന്നാല്‍ പാവാട എന്നാണ് അര്‍ത്ഥം. തനൂറ ഡാന്‍സ് ഇസ്ലാമിക രാജ്യങ്ങളില്‍, പ്രത്യേകിച്ചു ഈജിപ്തിലും തുര്‍ക്കിയിലും വളരെ സാധാരണമായ ഒരു നാടോടി നൃത്തമാണ്.’
‘തനൂറാ പെര്‍ഫോര്‍മറുടെ പ്രകടനത്തിന് ശേഷം ഓഡിയന്‍സില്‍ നിന്ന് ഓരോരുത്തരെ വിളിച്ചപ്പോള്‍ കുഞ്ഞുനാള് മുതല്‍ സ്റ്റേജ് കണ്ടാല്‍ കണ്ണില്‍ ഒരുകോടി നക്ഷത്രം മിന്നുന്ന എനിക്ക് ഒന്ന് പരീക്ഷിച്ചാല്‍ കൊള്ളാമെന്നു തോന്നി. അപ്പൊ തന്നെ നമ്മടെ ആളോട് സമ്മതം ചോദിച്ചു, കിട്ടി… അങ്ങനെ ചാടി ഇറങ്ങി അങ്ങോട്ട് കറങ്ങി’ എന്നാണ് അശ്വതിയുടെ പോസ്റ്റ്. ‘അവസാനത്തെ നടത്തം തലകറങ്ങിയതല്ല, ഒന്ന് ലാലേട്ടനെ അനുകരിച്ച് വലത്തോട്ട് പോയതാ’ എന്ന് കൂടെ പറയുന്നുണ്ട്.
നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. വീണ നായര്‍, ജിഷിന് മോഹന്‍, അനീഷ് രവി തുടങ്ങിയവര്‍ക്കൊപ്പം ആരാധകരും ചിരിപ്പിയ്ക്കുന്ന കമന്റുകള്‍ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...