Connect with us

ഗാനമേളയ്ക്കു ഗസ്റ്റ് പാടാൻ എത്തി, ഗാനമേളക്കാരുടെ കാശ് അടിച്ചു എടുക്കുന്ന ടി വി റിയാലിറ്റി ഷോ പാട്ടുകാർ !

Malayalam

ഗാനമേളയ്ക്കു ഗസ്റ്റ് പാടാൻ എത്തി, ഗാനമേളക്കാരുടെ കാശ് അടിച്ചു എടുക്കുന്ന ടി വി റിയാലിറ്റി ഷോ പാട്ടുകാർ !

ഗാനമേളയ്ക്കു ഗസ്റ്റ് പാടാൻ എത്തി, ഗാനമേളക്കാരുടെ കാശ് അടിച്ചു എടുക്കുന്ന ടി വി റിയാലിറ്റി ഷോ പാട്ടുകാർ !

30 വർഷമായി സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഗായകനാണ് സന്തോഷ്‌ രാജ്. കേരളത്തിലെ മുൻനിര ഗായകരായ യേശുദാസിനെയും ചിത്രയെയും ഒഴിച്ച് ബാക്കിയുള്ള എല്ലാ ഗായകരെയും സിനിമ, ഭക്തിഗാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മേഖലയിൽ പാടിക്കുകയും ചെയ്ത ഒരു .. സംഗീതസംവിധായകൻ കൂടിയാണ്.94 ൽ തിരുവനന്തപുരം ആകാശവാണിയുടെ ലൈറ്റ് മ്യൂസിക് വിന്നർ , നിലവിൽ ആകാശവാണി ബീ ഹൈ ആർട്ടിസ്റ്റ് , 2009 ലെ ഗന്ധർവ്വ സംഗീതം വിന്നർ , 2010 ൽ ആദ്യമായി ചലച്ചിത്ര പിന്നണി ഗായകൻ , കൂടാതെ 2013 ലും 15 ലും 2 സിനിമയിൽ കൂടി അദ്ദേഹം പാടിയിട്ടുണ്ട്. രണ്ട് സിനിമകളിൽ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിനുണ്ടായ ചില ദുരനുഭവങ്ങൾ ഫേസ്ബുക് പോസ്റ്റിലൂടെ പങ്ക് വെച്ചിരിക്കുകയാണിപ്പോൾ.

അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പ്.

എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട് …. എന്നെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണകൾ ഉണ്ട് നിലപാടുകൾ ഉണ്ട് എന്റെ സംഗീത ജീവിതത്തിൽ ഞാൻ ഇതുവരെ ആരെയും പാരവച്ചിട്ടില്ല വഞ്ചിച്ചിട്ടില്ല , ചതിച്ചിട്ടില്ല , എന്നെ അടുത്തറിയുന്നവർക്ക് എന്റെ സ്വഭാവത്തെക്കുറിച്ച് വ്യക്തമായി അറിയാം.കഴിഞ്ഞ 30 വർഷമായി സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന ഒരുഗായകനാണ് ഞാൻ. വളരെ കഷ്ടപ്പെട്ടാണ് ഇത്രയും വരെ എത്തിയത്.എങ്കിലും ഒന്നുമായിട്ടില്ല എന്നെനിക്കറിയാം.എന്നാലും എന്റെ അഭിമാനം ആരുടെയും മുമ്പിൽ ഞാൻ അടിയറവു വയ്ക്കാറില്ല … ഇനി വയ്ക്കുകയുമില്ല .എന്റെ ഒരു കുറവായി എനിക്ക് തോന്നിയിട്ടുള്ളത് . ഉള്ളത് മുഖത്തുനോക്കി സത്യസന്ധമായ കാര്യങ്ങൾ തുറന്നു പറയും . ആരെയും സോപ്പിടാനോ .വശത്താക്കാനോ എനിക്കറിയില്ല .എല്ലാവരോടും സ്നേഹവും , ബഹുമാനവും , ഗുരുത്വവും ഉണ്ട് .ഒരു ഗായകൻ എന്ന നിലയിൽ ഞാൻ ഇപ്പോഴും …. ഒരു ” മുറ്റത്തെ മണമില്ലാത്ത മുല്ലയാണ് എന്നെനിക്കറിയാം … ആരോടും യാതൊരു പരാതിയോ പരിഭവമോ ഇല്ല ..

സ്വന്തം പേരിൽ ഗാനമേള സമിതി ഉള്ള ഒരു ഗായകനാണ് ഞാൻ …. എങ്കിലും അറിയപ്പെടുന്ന ഒരു ഗാനമേള സമിതിയിൽ ഇപ്പോൾ പ്രവർത്തിക്കുന്നുമുണ്ട് . ഒരു പരിപാടിക്കോ റെക്കോർഡിങ്ങിനോ വേണ്ടി .. കുറച്ചുകാലം മുമ്പ് വരെ കുറേപേരുടെ കാലു പിടിക്കുകയും അവസരങ്ങൾ ചോദിക്കുകയും .. ചെയ്തിരുന്നു …. പക്ഷേ ഇപ്പോൾ . കുറച്ച് കാലമായി പല ദുരനുഭവങ്ങളുടെയും .. ഫലമായി അങ്ങനെ ചോദിക്കാറില്ല … എന്നാലും ചിലത് പറയാതിരിക്കാൻ തരമില്ല …. കഴിഞ്ഞദിവസം നാട്ടിലുള്ള ഒരാൾ വിളിക്കുകയുണ്ടായി .. ഒരു സ്റ്റേജ് പ്രോഗ്രാമിന്റെ ഗാനമേളയുടെ കാര്യം പറയാൻ . എന്നോട് പ്രോഗ്രാമിന്റെ കാര്യം പറഞ്ഞു ഞാൻ മാന്യമായ സാധാരണ ഒരു ഗാനമേള സമിതി നടത്തുന്ന റേറ്റ് പറയുകയുണ്ടായി ….. അവർക്ക് ഒരു ഗസ്റ്റ് ആർട്ടിസ്റ്റിനെ ആണ് ആവശ്യം ഫീമെയിലോ മെയിലോ …. അത് റിയാലിറ്റി ഷോയിലൂടെ വന്ന ഏതെങ്കിലും കുട്ടികളെ അവർക്ക് മതി … എന്ന് … അപ്പോൾ ഞാൻ പറഞ്ഞു ഞാനൊരു റിയാലിറ്റി ഷോ വിന്നർ ആണ് ചലച്ചിത്ര പിന്നണിഗായകനാണ് 30 വർഷം കൊണ്ട് ഗാനമേളകളിൽ പാടുന്ന ആളാണ് ….. എന്ന് അതിന് അദ്ദേഹം പറഞ്ഞ മറുപടി നിങ്ങളെ വച്ച് പ്രോഗ്രാം ചെയ്താൽ അതൊരു തട്ടിക്കൂട്ട്
പ്രോഗ്രാമാണെന്ന് നാട്ടുകാർ കരുതുകയും ഞങ്ങൾക്ക് പിരിവ് ലഭിക്കാതെ വരികയും ചെയ്യും .. അതുകൊണ്ട് ഞങ്ങൾക്ക് ഗസ്റ്റിനെ അത്യാവശ്യമായിട്ടും വേണം … അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് പ്രോഗ്രാം തരാം …കുറച്ചുകാലം മുമ്പ് … കുറച്ചു ദുരനുഭവം എനിക്കുണ്ടായിട്ടുണ്ട് … അന്നുമുതലാണ് ഗസ്റ്റുകളെ ഇനി എന്റെ ഗാനമേളകളിൽ … വിളിക്കണ്ട എന്ന് ഞാൻ തീരുമാനിച്ചു . കാരണം..റിയാലിറ്റി ഷോയിൽ നിന്ന് വരുന്നവർ മുപ്പതിനായിരം മുതൽ 50,000 വരെ … വാങ്ങുമ്പോൾ … നമ്മൾക്ക് ഒരു പ്രോഗ്രാമിന് എന്തു പ്രയോജനം ആണുള്ളത് . നമ്മൾക്ക് കിട്ടുന്നത് .. ഗാനമേളയുടെ ആർട്ടിസ്റ്റുകളെ മൊത്തം പിരിച്ചുവിട്ടതിനുശേഷം . നിസ്സാരമായ 2000,3000 രൂപയായിരിക്കും കിട്ടുന്നത് …. ഒരു പ്രോഗ്രാമിന് വേണ്ടി ഇവരുടെ കാലു പിടിക്കേണ്ട അവസ്ഥയാണ് …. ഇല്ല ഞങ്ങൾ ഒരു രൂപ പോലും കുറയ്ക്കില്ല എന്ന പിടിവാശി വേറെയും …… ഇവർ വന്ന് മൂന്നോ നാലോ പാട്ടും പാടും മുപ്പതിനായിരം രൂപ 40000 വാങ്ങിച്ചു കൊണ്ട് പോവുകയും ചെയ്യും . അത് കമ്മിറ്റിക്കാർക്ക് കൊടുക്കാൻ ഒരു മടിയുമില്ല താനും ..

മാത്രമല്ല എക്സ്ട്രാ സിംഗേഴ്സിന വിളിക്കുകയും വേണം mail & femai നമ്മൾ കഷ്ടപ്പെട്ട് പ്രോഗ്രാം വിജയിപ്പിച്ചാൽ അതിന്റെ ക്രെഡിറ്റും ഗസ്റ്റുകൾ കൊണ്ടുപോകും …. നമ്മൾക്ക് കിട്ടുന്നതോ … സാധാരണ പെയ്മെന്റ് …. സാരമില്ല അതിൽ ഒരു പരാതിയുമില്ല അവർ വാങ്ങിക്കോട്ടെ …. . നിങ്ങൾ ഡയറക്റ്റ് അവരെ വിളിക്കുക പേമെന്റ് സെറ്റിൽ ചെയ്യുക അതാണ് നല്ലത് ….. അല്ലെങ്കിൽ നമ്മളുടെ ഗാനമേള മാത്രം നടത്താൻ . gest . ഇല്ലാതെ നടത്താൻ ദയവായി എന്നെ സമീപിക്കുക …. ഇവിടെ റിയാലിറ്റി ഷോയിൽ വന്ന് പാട്ടുകാർ മാത്രം പാടിയാൽ പോരല്ലോ ….. പേരും പെരുമയും ഒന്നുമില്ലാത്ത സാധാരണപ്പെട്ട ഒരുപാട് ഗാനമേള സമിതികളും പാവപ്പെട്ട പാട്ടുകാരും . ഇവിടെ ഉണ്ട് ……. ഈ വിളിക്കുന്നവർ പ്രത്യേകിച്ച് നാട്ടിലെ സമീപപ്രദേശങ്ങൾ ഉള്ളവരുടെ അറിവിലേക്ക് … കുട്ടിക്കാലം മുതൽ സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്യുകയും …. ഏതാണ്ട് 92 കാലഘട്ടം മുതൽ ഗാനമേളയിൽ സജീവമായി പാടുകയും ചെയ്യുന്നതാണ് ഞാൻ …. 94 ൽ തിരുവനന്തപുരം ആകാശവാണിയുടെ ലൈറ്റ് മ്യൂസിക് വിന്നർ , നിലവിൽ ആകാശവാണി ബീ ഹൈ ആർട്ടിസ്റ്റ് , 2009 ലെ ഗന്ധർവ്വ സംഗീതം വിന്നർ , 2010 ൽ ആദ്യമായി ചലച്ചിത്ര പിന്നണി ഗായകൻ , പിന്നീട് 2013 ലും 15 ലും 2 സിനിമയിൽ കൂടി പാടി …. റിലീസ് ചെയ്ത രണ്ട് സിനിമ സ്വതന്ത്രമായി സംഗീതസംവിധാനം നടത്തി .. കേരളത്തിലെ മുൻനിര ഗായകരായ ദാസേട്ടനും ചിത്ര ചേച്ചിയും ഒഴിച്ച് ബാക്കിയുള്ള എല്ലാ ഗായകരെയും .. സിനിമ ഉൾപ്പെടെ ഭക്തിഗാനങ്ങൾ ഉൾപ്പെടെയുള്ള മേഖലയിൽ പാടിക്കുകയും ചെയ്ത ഒരു .. സംഗീതസംവിധായാകൻ .. കൂടിയാണ് ഞാൻ എന്നുകൂടി നിങ്ങൾ ഓർക്കുക …. . നിങ്ങൾ തള്ളിക്കളയുന്ന … മുറ്റത്തെ മണമില്ലാത്ത ഈ മുല്ല …. യേ … അംഗീകരിച്ചില്ലെങ്കിലും വേണ്ടില്ല. ആക്ഷേപിക്കരുത് ….. എന്നെ സ്നേഹിക്കുന്ന എന്നെ വിശ്വാസമുള്ള എന്റെ പാട്ടുകൾ ഇഷ്ടപ്പെടുന്ന കുറച്ച് ഏജൻസി സുഹൃത്തുക്കളും … സുഹൃത്തുക്കളും സംഗീതസംവിധായകരും ഒക്കെ എന്നെ വിളിച്ച് പ്രോഗ്രാമുകൾ തരാറുണ്ട് …പാട്ടുകൾ പാടിക്കാറുണ്ട്. അവരോട് നന്ദി സ്നേഹം.

ഇപ്പോൾ ഏകദേശം 2000 പാട്ടുകൾ പാടി കഴിഞ്ഞു … ഞാൻ മരിച്ചു കഴിഞ്ഞാലും ആ പാട്ടുകൾ മാത്രം മതി ലോകം ഉള്ളിടത്തോളം കാലം എനിക്ക് ഈ ഭൂമിയിൽ നിലനിൽക്കാൻ ……. . കേരളത്തിലെ .. മുറ്റത്തെമണമില്ലാത്ത മുല്ലകൾ ആയിട്ടുള്ള …. നറുമണം തൂകുന്ന അനേകം ഗായിക ഗായകൻ മാർക്ക് …. എന്റെ ഈ അനുഭവങ്ങൾ..ഞാൻ സമർപ്പിക്കുന്നു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top