വിവാഹം എന്നത് സാധാരണക്കാർക്കും സെലിബ്രിറ്റികൾക്കും ഒരുപോലെ ആഘോഷമാണ്. എങ്കിലും സാധാരണക്കാരെപ്പോലെയാകില്ലല്ലോ സെലിബ്രിറ്റികളുടെ ആഘോഷം. സ്വർണ്ണവും രണ്ടു മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളും പലപ്പോഴും സമൂഹ മാധ്യമങ്ങളിലെ പ്രധാന ആകർഷണമാണ്.
ഇപ്പോഴിതാ, തന്റെ വരാനിരിക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് ഗൗരി കൃഷ്ണ. വിവാഹത്തിന് സ്വർണം വാങ്ങാൻ താൽപര്യമില്ലെന്നാണ് ഗൗരി പറയുന്നത്. കല്യാണ ദിവസം അണിയാൻ നാല് സെറ്റ് ഇമിറ്റേഷൻ ആഭരണങ്ങൾ ആണ് ഗൗരി തെരഞ്ഞെടുത്തിരിക്കുന്നത്.
സ്വർണാഭരണങ്ങൾക്ക് പകരം ഉപയോഗിക്കുന്നവയാണ് ഇമിറ്റേഷൻ ആഭരണങ്ങൾ. പലപ്പോഴും വിവാഹം പോലുളള ചടങ്ങുകളിൽ ഇമിറ്റേഷൻ ആഭരണങ്ങളാണ് ഉപയോഗിക്കാറ്. വിലപിടിപ്പുള്ള സ്വർണം വാങ്ങാൻ താൽപര്യമില്ലാത്തവർക്ക് ഇത്തരം ആഭരണങ്ങൾ സഹായകരമാണ്.
സ്ഥിരം ഉപയോഗിക്കാവുന്ന ആഭരണങ്ങൾ വാങ്ങി സൂക്ഷിക്കാം. പക്ഷെ കല്യാണത്തിന് ഒരുങ്ങാൻ വേണ്ടി മാത്രം കഷ്ടപ്പെട്ട് ആഭരണങ്ങൾ വാങ്ങേണ്ടതില്ല എന്നാണ് തന്റെ അഭിപ്രായമെന്ന് ഗൗരി പറയുന്നു. ഒരുപാട് അച്ഛനമ്മമാർ സ്വർണം വാങ്ങാൻ ബുദ്ധിമുട്ടുന്നുണ്ടെന്നും ഇത്തരം ഇമിറ്റേഷൻ ആഭരണങ്ങൾ വാടകക്ക് വരെ ലഭിക്കുമെന്നും ഗൗരി പറയുന്നു.
ഗൗരിയുടെ തീരുമാനം ശരിയാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. നവംബർ 24 നാണ് ഗൗരിയുടെ വിവാഹം. പൗർണമി തിങ്കൾ എന്ന സീരിയലിന്റെ സംവിധായകൻ മനോജ് ആണ് ഗൗരിയുടെ വരൻ. ഈ സീരിയലിൽ ഗൗരി അഭിനയിച്ചിരുന്നു.
അടുത്തിടെ നൽകിയ അഭിമുഖത്തിൻെറെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് ഗൗരി തുറന്നുപറഞ്ഞത്. മനോജ് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ വീട്ടിൽ വന്ന് ആലോചിക്കാനാണ് മറുപടി നൽകിയത്. വീട്ടിൽ രണ്ട് പെൺകുട്ടികളാണ്. അതിനാൽ അച്ഛനെയും അമ്മയെയും ഒറ്റയ്ക്കാക്കി പോവാൻ താൽപര്യം ഉണ്ടായിരുന്നില്ല.
വിവാഹം കഴിഞ്ഞ് 15 ദിവസം സ്വന്തം വീട്ടിലും 15 ദിവസം ഭർത്താവിന്റെ വീട്ടിലും നിൽക്കാനാണ് തങ്ങൾ തീരുമാനിച്ചതെന്നും ഗൗരി പറഞ്ഞിരുന്നു. തന്റെ സ്വഭാവം നന്നായി അറിയുന്ന ആളാണ് മനോജ് എന്നും ഗൗരി പറഞ്ഞിരുന്നു.
ആരെയും അങ്ങനെ ആശ്രയിച്ച് നിൽക്കുന്ന ആളല്ല ഞാൻ. സ്വന്തം ഇഷ്ടങ്ങൾ എല്ലാം കളഞ്ഞ് ജീവിക്കാൻ പറ്റില്ലെന്നും ഗൗരി പറഞ്ഞു. ഫെബ്രുവരിയിൽ ആയിരുന്നു ഗൗരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. താരത്തിന്റെ വിവാഹത്തിന് ഇപ്പോൾ തന്നെ ആരാധകർ ആശംസകൾ അറിയിക്കുന്നുണ്ട്.
ഏഷ്യാനെറ്റിൽ സംപ്രേഷണ ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് പത്തരമാറ്റ്. സീരിയൽ ജ്വല്ലറി വ്യവസായിയായ അനന്തമൂർത്തിയുടെ കുടുംബത്തിന്റെയും നന്ദാവനം കുടുംബത്തിന്റെയും കഥ പറയുന്ന...
സിനിമയെ വെല്ലുന്ന കഥകളുമായി എല്ലാ ദിവസവും സ്വീകരണമുറികളിലേക്കെത്തുന്ന സീരിയലുകൾ ഇന്ന് മലയാളി കുടുംബ പ്രേക്ഷകർക്ക് വിനോദങ്ങളിൽ നിന്നും മാറ്റിനിർത്താൻ സാധിക്കുന്നതല്ല. പല...
കുടുംബപ്രേക്ഷകർ വിനോദത്തിനായി ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. ടിവി ഷോകളെക്കാളും, വീട്ടമ്മമാരെ കൈയിലെടുക്കാൻ സീരിയലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിരവധി ചാനലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...