Connect with us

സിനിമയില്‍‍ ഒന്നുചേരാനാവാതെ പോയ ജാനും റാമും ജീവിതത്തില്‍ ഒന്നായി!?; വൈറലായി ചിത്രങ്ങള്‍

Actress

സിനിമയില്‍‍ ഒന്നുചേരാനാവാതെ പോയ ജാനും റാമും ജീവിതത്തില്‍ ഒന്നായി!?; വൈറലായി ചിത്രങ്ങള്‍

സിനിമയില്‍‍ ഒന്നുചേരാനാവാതെ പോയ ജാനും റാമും ജീവിതത്തില്‍ ഒന്നായി!?; വൈറലായി ചിത്രങ്ങള്‍

മലയാളത്തിലും തമിഴുമെല്ലാം ഒരുപോലെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗൗരി കിഷന്‍. മലയാളിയാണെങ്കിലും ഗൗരി കിഷനെ തേടി ആദ്യമെത്തിയതൊരു തമിഴ് സിനിമയാണ്. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നതിനിടെയെത്തിയ ആ സിനിമ മലയാളികളുടെ മനസ്സു കീഴടക്കി. വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച, സി.പ്രേംകുമാറിന്റെ ’96’. സിനിമയില്‍ നായിക ജാനുവിന്റെ കൗമാരമുഖമായിരുന്നു ഗൗരിയുടേത്.

ആ വേഷം ലഭിച്ചത് ഓഡിഷനിലൂടെയായിരുന്നുവെന്നു ഗൗരി പറയുന്നു. ‘അഞ്ച് റൗണ്ട് ഓഡിഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഉടനെയൊന്നും തിരഞ്ഞെടുപ്പിന്റെ വിവരങ്ങളൊന്നും അറിഞ്ഞില്ല. ഒടുവില്‍ കോളജില്‍ ബിരുദകോഴ്‌സിനു പോയി മാസങ്ങള്‍ കഴിഞ്ഞപ്പോഴാണു തിരഞ്ഞെടുക്കപ്പെട്ടെന്ന അറിയിപ്പെത്തിയത്.’ ആദ്യ ചിത്രത്തിലെ അഭിനയം തന്നെ ശ്രദ്ധിക്കപ്പട്ടതോടെ തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങള്‍ തേടിയെത്തി.

ജീവിതത്തില്‍ ഒന്നുചേരാനാവാതെ പോയ ജാനുവിന്റെയും റാമിന്റെയും പ്രണയകഥ അനശ്വരമാക്കിയതില്‍ വിജയ് സേതുപതിയ്ക്കും തൃഷയ്ക്കുമൊപ്പം ഗൗരിയ്ക്കും ആദിത്യനും വലിയൊരു പങ്കുണ്ട്. എന്നാല്‍ ജാനും റാമും ഇപ്പോള്‍ ഒന്നിച്ചിരിക്കുകയാണ്. റാമുവും ജാനുവും പാരലല്‍ യൂണിവേഴ്‌സില്‍.. എന്ന ക്യാപ്ഷനോടെ ഗൗരി പങ്കുവച്ച ചിത്രങ്ങള്‍ പ്രേക്ഷകരെ അമ്പരിപ്പിച്ചിരിക്കുകയാണ്.

വിവാഹവേഷത്തില്‍ നില്‍ക്കുന്ന ഗൗരിയും ആദിത്യയുമാണ് ചിത്രങ്ങളില്‍ കാണാനാവുക. ഇവര്‍ വിവാഹിതരായോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. എന്നാല്‍ ഈ ചിത്രങ്ങള്‍ ഇരുവരുടെയും പുതിയ സിനിമയില്‍ നിന്നുള്ളതാണ്. ‘ഹോട്ട്‌സ്‌പോട്ട്’ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണിവ. വിഘ്‌നേശ് കാര്‍ത്തിക്കിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്്.

ജാനു എന്ന കഥാപാത്രം പലരുടേയും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. തങ്ങളുടെ ആദ്യ പ്രണയത്തെയാണ് അവര്‍ ജാനുവിലൂടെ കണ്ടത്. അതുകൊണ്ടാണ് ഇപ്പോഴും അങ്ങനെ കാണുന്നത്. പക്ഷെ എന്റെ ജീവിതം അതുപോലെയല്ല. അതൊരു കഥാപാത്രമായിരുന്നു. പലരും കരുതിയിരുന്നത് ആ കഥാപാത്രം ചെയ്യുമ്പോള്‍ ഞാന്‍ പത്താം ക്ലാസിലായിരുന്നുവെന്ന്. അതൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്.

അത്രയും വിശ്വസനീയമായി ചെയ്യാന്‍ സാധിച്ചുവല്ലോ എന്നു കരുതി. പക്ഷെ കമന്റുകളില്‍ കാണുന്നത് അസഹിഷ്ണുതയാണെന്നും അതിനാല്‍ താനതിനെ ഗൗനിക്കാറില്ലെന്നും ഗൗരി പറയുന്നു. തന്റെ ചുറ്റുമുള്ള സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും കമന്റുകള്‍ വായിക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്. പക്ഷെ ഞാനതിന് മറുപടി നല്‍കി അതിനെ വലുതാക്കാന്‍ ആഗ്രഹിക്കുന്നില്ലായെന്നും നടി പറഞ്ഞിരുന്നു.

ഗ്ലാമര്‍ എന്തിനാണ്? സിനിമ കിട്ടാനാണോ എന്നൊക്കെ ചോദിക്കുന്നത്. അത്തരം കമന്റുകള്‍ തനിക്ക് മാത്രമല്ല മിക്ക നടിമാര്‍ക്കും ലഭിക്കാറുണ്ടെന്നും ഗൗരി പറയുന്നു. സോഷ്യല്‍ മീഡിയ ഒരു ക്രിയേറ്റീവ് സ്‌പേസ് ആണ്. നമ്മള്‍ നമ്മളെ തന്നെ അവതരിപ്പിക്കുകയാണ്. അത് എങ്ങനെയാകണം എന്നത് നമ്മളുടെ ചോയ്‌സ് ആണെന്നും ഗൗരി പറയുന്നു. താന്‍ സോഷ്യല്‍ മീഡിയയ്ക്ക് മുഖ്യ പരിഗണന നല്‍കുന്ന ഒരാളല്ല. താനൊരു ഇന്‍ഫഌവന്‍സറല്ല, നടിയാണ്.

സോഷ്യല്‍ മീഡിയയെ പണമുണ്ടാക്കാന്‍ ഉപയോഗിക്കുന്നവരുണ്ട്. അതൊരു തെറ്റല്ല. പക്ഷെ താന്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത് അഭിനേത്രി എന്ന നിലയിലാണെന്നും ഗൗരി വ്യക്തമാക്കി. നെഗറ്റിവിറ്റിയെ തന്നെ ബാധിക്കാന്‍ അനുവദിക്കാറില്ല. വല്ലാതെ അപമാനിക്കുന്ന തരത്തിലാണെങ്കില്‍ താന്‍ ബ്ലോക്ക് ചെയ്യുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യും. സൈബര്‍ സ്‌പേസില്‍ എന്ത് വേണമെങ്കിലും പറയാം എന്ന് കരുതുന്നവരുണ്ട്.

ഫേക്ക് അക്കൗണ്ടുകളിലൂടെ അബ്യൂസുകള്‍ നേരിടുന്നവര്‍ നിരവധിയുണ്ട്. അത് എന്തായാലും ഫൈറ്റ് ചെയ്യണം. അത് തുടര്‍ന്നു കൊണ്ടിരിക്കുന്നൊരു പോരാട്ടമാണെന്നും ഗൗരി പറയുന്നു. എന്നാല്‍ വ്യക്തിപരമായി തന്നെ അതൊന്നും ബാധിക്കാറില്ല എന്നും ഗൗരി പറയുന്നു. അതേസമയം, നിരവധി ചിത്രങ്ങള്‍ നടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ‘ഒരു സര്‍ക്കാര്‍ ഉത്പ്പന്നം’ ആണ് ഗൗരിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. നടിയുടെ പ്രകടനത്തിനും കയ്യടികള്‍ ലഭിച്ചിരുന്നു.

More in Actress

Trending

Malayalam