വിവാഹം കഴിഞ്ഞതോടെ നവ ദമ്പതികള്‍ നേരെ പോയത് സീരിയൽ ലൊക്കേഷനിലേക്ക്! വീഡിയോ വീണ്ടും വൈറൽ
Published on

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു നടി അനുശ്രീ. അടുത്തിടെയാണ് താരത്തിന്റെ ദാമ്പത്യ ജീവിതം വാർത്തകളിൽ ഇടം നേടിയത്. വിവാഹം കഴിഞ്ഞ് വളരെ പെട്ടെന്ന് തന്നെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് കൊണ്ടാണ് ഇരുവരും വാര്‍ത്തകളില്‍ നിറയുന്നത്. അനുശ്രീ ഒരു കുഞ്ഞിന് ജന്മം കൊടുത്തതിന് തൊട്ട് പിന്നാലെയാണ് ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നം നടക്കുന്നത്. ഭര്‍ത്താവ് വിഷ്ണുവിനും തനിയ്ക്കും ഇടയില്‍ എന്താണ് സംഭവിച്ചത് എന്ന് പല ആവര്‍ത്തി നടി പറഞ്ഞു കഴിഞ്ഞു.
ഇപ്പോഴിതാ വിഷ്ണുവിന്റെയും അനുശ്രീയുടെയും വിവാഹ ശേഷം എടുത്ത ആദ്യത്തെ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.
\അനുശ്രീയുടെ വീട്ടുകാരുടെ സമ്മതം ഇല്ലാതെയായിരുന്നു വിവാഹം. വിവാഹം രജിസ്റ്റര്‍ ചെയ്ത് നവ ദമ്പതികള്‍ നേരെ പോയത് എന്റെ മാതാവ് എന്ന സീരിയലിന്റെ ലൊക്കേഷനിലേക്കാണ്. വിവാഹ വേഷത്തില്‍ എത്തിയ രണ്ട് പേര്‍ക്കും സീരിയലിന്റെ ക്രൂ ആഘോഷം സംഘടിപ്പിയ്ക്കുകയായിരുന്നു. കേക്ക് മുറിച്ചും മധുരം നല്‍കിയും എല്ലാം ആഘോഷിച്ച വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്.
കേക്ക് മുറിച്ച് വായില്‍ വയ്ക്കുന്നതിന് ഇടയിലാണ് വിഷ്ണു കരഞ്ഞോ എന്ന് കൂടെ ഉള്ള ഒരാള്‍ ചോദിയ്ക്കുന്നത്. ഞാനോ, ഇല്ല എന്ന് വിഷ്ണു മറുപടി നല്കുന്നു. പൊട്ടിച്ചിരിയും ആഘോഷവും ആയിരുന്നു ആ സത്കാര പാര്‍ട്ടി. കേക്കില്‍ മുളക് വച്ചു, ശീതള പാനീയത്തില്‍ ഉപ്പ് കലക്കിയും നവ ദമ്പതികളെ സഹപ്രവര്‍ത്തകര്‍ പ്രാങ്ക് ചെയ്തു. ഒരു വര്‍ഷം മുന്‍പ് പങ്കുവച്ച വീഡിയോ ഇന്ന് വീണ്ടും വൈറലാവുമ്പോഴേക്കും രണ്ട് പേരും രണ്ട് വഴിക്കായി എന്നതാണ് വീഡിയോക്ക് താഴെ ഇപ്പോള്‍ വരുന്ന കമന്റ്.
വീട്ടുകാരുടെ സമ്മതം ഇല്ലാതെ വിവാഹം ചെയ്തതിനും, അതിന് പിന്തുണ നല്കിയവരെയും എല്ലാം കമന്റില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ വീഡിയോ വീണ്ടും വൈറലായ സാഹചര്യത്തില്‍ ഇപ്പോള്‍ എന്തായി എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് വരുന്നത്. വെറും ഒരു വര്‍ഷം കൊണ്ട് വിഷ്ണുവിന്റെയും അനിശ്രീയുടെയും ജീവിതത്തില്‍ വിവാഹവും കുഞ്ഞും വേര്‍പിരിയലും എല്ലാം നടന്നു എന്നും കമന്റുകളുണ്ട്
സുഹൃത്തും വ്ളോഗറും ആയ കിരണ്‍ ആണ് അന്ന് വിവാഹ ശേഷം നടന്ന പാര്‍ട്ടിയുടെ വീഡിയോ എടുത്ത് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചത്. പിന്നീട് വിവാഹ ശേഷം വിഷ്ണുവും അനുശ്രീയും ആദ്യത്തെ അഭിമുഖം നല്കിയതും കിരണിന്റെ യൂട്യൂബ് ചാനലിന് വേണ്ടിയായിരുന്നു. വിവാഹ മോചനത്തെ കുറിച്ച് വിഷ്ണു ആദ്യം പ്രതികരിച്ചതും കിരണിന്റെ യൂട്യൂബ് ചാനലിലാണ്.
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...