Malayalam
‘ആരെവിടെ പ്രണയിച്ചാലും എനിക്കത് കൃത്യമായി മനസിലാവും, സംയുക്തയോട് എന്തെങ്കിലും പിണക്കമുണ്ടോയെന്ന് ബിജുവിനോട് ചോദിച്ചിരുന്നു’: പ്രണയകാലത്തെ സംയുക്തയും ബിജുമേനോനും! ഓർമ്മകൾ പങ്കിട്ട് കമൽ
‘ആരെവിടെ പ്രണയിച്ചാലും എനിക്കത് കൃത്യമായി മനസിലാവും, സംയുക്തയോട് എന്തെങ്കിലും പിണക്കമുണ്ടോയെന്ന് ബിജുവിനോട് ചോദിച്ചിരുന്നു’: പ്രണയകാലത്തെ സംയുക്തയും ബിജുമേനോനും! ഓർമ്മകൾ പങ്കിട്ട് കമൽ
മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2002 ലായിരുന്നു ഇരുവരുടെയും വിവാഹം. ഒന്നിച്ച് സിനിമകള്‍ ചെയ്തിരുന്ന സമയത്തായിരുന്നു ബിജു മേനോനും സംയുക്ത വര്‍മ്മയും പ്രണയത്തിലായത്. ലൊക്കേഷനില്‍ വെച്ച് ഇരുവരും പരസ്പരം സംസാരിക്കാറില്ലായിരുന്നു. ഇതായിരുന്നു പലരും ശ്രദ്ധിച്ചത്. അങ്ങനെയാണ് ഇരുവരും രഹസ്യമാക്കി വെച്ച് പ്രണയം പരസ്യമായത്. വിവാഹത്തോടെ സംയുക്ത അഭിനയത്തില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു. ഇരുവരെയും കുറിച്ച് ജെ ബി ജംഗ്ഷനിൽ കമൽ സംസാരിക്കുന്നതു ഇപ്പോൾ വൈറലായിരിക്കുകയാണ്.
ആരെവിടെ പ്രണയിച്ചാലും എനിക്കത് കൃത്യമായി മനസിലാവുമെന്നായിരുന്നു ജോണ്‍ ബ്രിട്ടാസിനോട് കമല്‍ പറഞ്ഞത്. ബിജു മേനോന്റെയും സംയുക്തയുടെയും പ്രണയം ഞാന്‍ നേരത്തെ മനസിലാക്കിയിരുന്നു. ബസില്‍ പോയിക്കോണ്ടിരുന്ന സീന്‍ എടുക്കുമ്പോള്‍ ഒരു സീറ്റിലിരിക്കുകയാണ് ഇരുവരും. സ്വഭാവികമായും അവര്‍ക്ക് സംസാരിക്കാം, എന്നാല്‍ രണ്ടാളും ഭയങ്കര എയര്‍ പിടിച്ചിരിക്കുകയാണ്. രണ്ടുമൂന്ന് ദിവസം ബസിലുള്ള സീനുകളുണ്ടായിരുന്നു.
സംയുക്തയുമായി എന്തെങ്കിലും പിണക്കമുണ്ടോയെന്ന് ഞാന്‍ ബിജുവിനോട് ചോദിച്ചിരുന്നു. ഹേയ്, ഒന്നുമില്ലെന്നായിരുന്നു മറുപടി. പിന്നെന്താണ് ഇങ്ങനെ എയര്‍ പിടിച്ചിരിക്കുന്നത്. വേറെന്തൊക്കെയോ ആലോചിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് സുകു എന്നോട് ഇത് വേറെന്തിനോ ഉള്ള പോക്കാണെന്ന് പറഞ്ഞത്. ക്ലൈമാക്‌സില്‍ സ്‌കൂള്‍ വീഴുന്ന സമയത്ത് കാറ്റും പൊടികളുമൊക്കെയായിരുന്നു. വല്ലാണ്ട് പൊടിയായപ്പോള്‍ സംയുക്തയെ കാണുന്നുണ്ടായിരുന്നില്ല. അവിടെ വീണ് കിടക്കുകയായിരുന്നു. പൊടി കാരണം ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. അങ്ങനെ സംയുക്തയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. ഡ്രിപ്പ് ഒക്കെ ഇട്ടപ്പോള്‍ ആള്‍ ഓക്കെയായി.
താരജോഡികൾ സിനിമയിലും ഒന്നിച്ചപ്പോൾ ആരാധകരും അത് ആഘോഷിച്ചു. വിവാഹശേഷം നടിയുടെ തിരിച്ചു വരവ് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവർ അഭിനയം അവസാനിപ്പിച്ചു. ഇരുപത് വർഷമായി സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. ദക്ഷ് എന്നൊരു മകനുണ്ട് ഇവർക്ക്.ചില പരസ്യ ചിത്രങ്ങളില്‍ മാത്രമാണ് സംയുക്ത പിന്നീട് അഭിനയിച്ചത്. സംയുക്ത തിരിച്ചുവരുന്നു എന്ന വാര്‍ത്തയ്ക്കായി കാത്തിരിക്കുന്ന നിരവധി ആരാധകരുണ്ട്.
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ബിജു മേനോന്‍ അഭിനയ രംഗത്തേക്ക് ചുവടുവച്ചത്. 1995ല്‍ പുറത്തിറങ്ങിയ പുത്രന്‍ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചു.കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് 1997ല്‍ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മലയാളത്തിനുപുറമെ തമിഴ് ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇതില്‍ മജാ, തമ്പി എന്നീ ചിത്രങ്ങളിലെ പ്രതിനായകവേഷം അദ്ദേഹത്തെ തമിഴ് പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധേയനാക്കി.
ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്.നിരവധി ചിത്രങ്ങളിൽ ല്‍ അഭിനയിച്ചിട്ടുണ്ട്.മിക്ക ചിത്രങ്ങളും വന്‍വിജയമായിരുന്നു. ബിജു മേനോന്‍ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങള്‍ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു.
1999 ൽ വീണ്ടും ചില വീട്ടുകാര്യങ്ങള്‍2000 ൽ മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തല്‍ എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് നേടി. കുബേരന്‍, മേഘമല്‍ഹാര്‍, വണ്‍ മാന്‍ ഷോ, നരിമാന്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, മേഘസന്ദേശം, സായ്‌വര്‍ തിരുമേനി, തെങ്കാശിപ്പട്ടണം, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, സ്വയംവരപ്പന്തല്‍, അങ്ങനെ ഒരു അവധിക്കാലത്ത്, ചന്ദ്രനുദിക്കുന്ന ദിക്കില്‍, ഇംഗ്ലീഷ് മീഡിയം, വാഴുന്നോര്‍, എന്നിവയാണ് അഭിനയിച്ച മറ്റ് ചിത്രങ്ങള്‍.
