
serial news
പ്രസവാനന്തര വിഷാദം ; ടോഷും കുടുംബവും ഒപ്പമുണ്ട് ; പോസ്റ്റ്പാര്‍ട്ടം ഡിപ്രെഷനെ തരണം ചെയ്യുന്നതിനെ കുറിച്ച് ചന്ദ്ര!
പ്രസവാനന്തര വിഷാദം ; ടോഷും കുടുംബവും ഒപ്പമുണ്ട് ; പോസ്റ്റ്പാര്‍ട്ടം ഡിപ്രെഷനെ തരണം ചെയ്യുന്നതിനെ കുറിച്ച് ചന്ദ്ര!

മലയാളി സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും ജീവിതത്തിലെ ഓരോ സന്തോഷങ്ങളും ആരാധകരുമായി പങ്കുവെക്കും.
ജീവിതത്തിലേക്ക് പുതിയ ആള് വന്നതാണ് രണ്ട് പേരുടെയും പുതിയ വിശേഷം. കുഞ്ഞ് ജനിച്ച സന്തോഷവും ഹോസ്പിറ്റലില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചു വന്നതും എല്ലാം ടോഷ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു.
താന്‍ എങ്ങിനെയാണ് പ്രസവാനന്തരം ഉള്ള അവസ്ഥയില്‍ നിന്ന് തിരിച്ചുവരുന്നത് എന്ന് പറഞ്ഞുകൊണ്ട് എത്തിയിരിയ്ക്കുകയാണ് ചന്ദ്ര. പോസ്റ്റ്പാര്‍ട്ടം എന്നത് ഏതൊരു സ്ത്രീയ്ക്കും വെല്ലുവിളി നിറഞ്ഞ ഘട്ടം തന്നെയാണ്. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയും സ്നേഹവും ലഭിച്ചാല്‍ മാത്രമേ ആ അവസ്ഥയെ തരണം ചെയ്യാനായി സാധിയ്ക്കുകയുള്ളൂ. തനിയ്ക്ക് എന്തിനും കൂടെ തന്നെ ടോഷ് ഏട്ടനും കുടുംബവും ഉണ്ട് എന്നാണ് ചന്ദ്ര പറയുന്നത്.
ടോഷിനൊപ്പം ചേര്‍ന്ന് നില്ക്കുന്ന ഒരു ഫോട്ടോയ്ക്ക് ഒപ്പമാണ് ചന്ദ്രയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പ്രസവാനന്തര വിഷാദമാണ് പോസ്റ്റ് പാർട്ടം ഡിപ്രെഷൻ എന്ന് പറയുന്നത് . ഇത് സ്വഭാവത്തിലോ മാനസികാവസ്ഥയിലോ ഉള്ള വൈകല്യമല്ല.
മിക്കപ്പോഴും ഇത് പ്രസവത്തിന്റെ ഒരു സങ്കീർണത മാത്രമാണ്. പ്രസവം കഴിഞ്ഞ സ്ത്രീകളുടെ സ്വഭാവ രീതികളില്‍ അസ്വാഭാവികത കാണുന്നുവെങ്കില്‍ ചുറ്റുമുള്ളവര്‍ അത് മനസിലാക്കുകയും അതിനെ ബുദ്ധിപരമായി കൈകാര്യം ചെയ്യുകയുമാണ് വേണ്ടത്.
ഇപ്പോഴിതാ പ്രസവശേഷം എങ്ങനെ എന്ന് ചന്ദ്ര വെളിപ്പെടുത്തുകയാണ്.
‘മമ്മയുടെ മുഖത്തെ പോസ്റ്റ്പാര്‍ട്ടം റിക്കവറി മോഡ്, പവേര്‍ഡ് ബൈ ഡാഡ, നമ്മുടെ പാരന്റ്സും കുടുംബവും’ എന്നാണ് ഫോട്ടോയ്ക്കൊപ്പം ചന്ദ്ര കുറിച്ചിരിയ്ക്കുന്നത്. ബ്ലെസ്സ്ഡ്, ന്യൂ മോം, പോസ്റ്റ്പാര്‍ട്ടം, ബേബി ബോയ്, സ്ട്രോങ് ആസ് എവര്‍ എന്നിങ്ങനെയാണ് പോസ്റ്റിന് ഹാഷ് ടാഗ് നല്കിയിരിയ്ക്കുന്നത്.
വീണ മുകുന്ദന് അടക്കമുള്ളവര്‍ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. നിങ്ങള്‍ മൂന്ന് പേരെയും ഇഷ്ടം എന്നാണ് വീണയുടെ കമന്റ്. സൂപ്പര്‍ ജോഡി, കുഞ്ഞുവാവ സുഖമായിരിയ്ക്കുന്നോ, സന്തോഷവാന്മാരായ അച്ഛനും അമ്മയും എന്നിങ്ങനെയൊക്കെ പോകുന്നു ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍. പ്രസവാനന്തപം ചന്ദ്ര പങ്കുവയ്ക്കുന്ന ആദ്യത്തെ പോസ്റ്റ് ആണ് ഇത്.
about chandra
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
പണ്ടത്തെ ‘അമ്മ സീരിയൽ മുതൽ ഇപ്പോഴത്തെ ചന്ദ്രകയിൽ അലിയുന്ന ചന്ദ്രകാന്തം വരെയുള്ള ഒട്ടുമിക്ക സീരിയലുകളിലും എന്റെ അമ്മയെ കണ്ടോ.????? അച്ഛനെ കണ്ടോ.???...
സീരിയൽ തുടങ്ങിയ കാലം മുതൽക്കേ മിക്ക നായികമാരും ഒന്നുകിൽ നന്മമരം, അല്ലങ്കിലും കണ്ണീർ തോരാത്ത നായിക. എന്നാൽ ഇപ്പോഴത്തെ പുതിയ സീരിയലുകളിൽ...