പ്രിയപ്പെട്ട മമ്മൂക്ക, ഈ മണ്ണ് ജന്മം നല്കിയ ഏറ്റവും മികച്ച നടനാണ് നിങ്ങള്‍ ; അനൂപ് മേനോൻ !

സമീപകാലത്ത് റിലീസ് ആയി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് മമ്മൂട്ടിയുടെ റോഷാക്ക്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിൽ ലൂക്ക് ആന്റണിയായി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ, അത് മലയാളികൾക്ക് പുതിയൊരു അനുഭവമായി മാറി. രണ്ട് ദിവസം മുമ്പ് ഒടിടിയിൽ റിലീസ് ചെയ്ത റോഷാക്ക് ഒരിക്കൾ കൂടി അഭിനന്ദനങ്ങൾക്ക് അർഹമായിരിക്കുകയാണ്.
ഇപ്പോഴിതാ റോഷാക്കിലെ അഭിനയത്തിന് മമ്മൂക്കയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടൻ അനൂപ് മേനോൻ. മമ്മൂട്ടിയുടെ ഭാവങ്ങളെ പോലും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അനൂപ് മേനോൻ റോഷാക്ക് കണ്ട അനുഭവം പങ്കുവെച്ചത്. ഈ മണ്ണ് ജന്മം നൽകിയ ഏറ്റവും വലിയ നടനാണ് മമ്മൂട്ടി എന്നും ഇമോഷണന്‍ രംഗങ്ങളുടെ ഇടയ്ക്ക് നല്കുന്ന ആ പോസും നോട്ടങ്ങളും, മോഡുലേഷനിലെ കയ്യൊപ്പുകളും ചിരിയെ കുറിച്ചും അനൂപ് മേനോൻ കുറിച്ചു.
‘ഇപ്പോഴാണ് റോഷാക്ക് കണ്ടത്. പ്രിയപ്പെട്ട മമ്മൂക്ക, ഈ മണ്ണ് ജന്മം നല്കിയ ഏറ്റവും മികച്ച നടനാണ് നിങ്ങള്‍. വൈകാരിക രംഗങ്ങളുടെ ഇടയ്ക്ക് നല്കുന്ന ആ പോസ്, തികച്ചും സാധാരണമായ ക്ലോസ് അപ്പ് ഷോട്ടുകളിൽ അതിശയിപ്പിക്കുന്നതാക്കി തീര്‍ക്കുന്ന ആ നോട്ടങ്ങള്‍, മോഡുലേഷനിൽ വരുത്തുന്ന കയ്യൊപ്പുകള്‍, പലതും ഒളിപ്പിക്കുന്ന ആ ചിരി.. സ്വന്തം കരവിരുതിന്റെ മേലുള്ള സമ്പൂർണ്ണ രാജവാഴ്ചയും. കെട്ട്യോളാണെന്റെ മാലാഖ എന്ന മികച്ച ചിത്രത്തിന് ശേഷം ലോകോത്തര നിലാവാരമുള്ള സിനിമ ഒരുക്കിയ നിസാം ബഷീറിനും ഒരുപാട് അഭിനന്ദനങ്ങള്‍’.
ഒക്ടോബർ 7നാണ് നിസാം ബഷീറിന്റെ റോഷാക്ക് തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങിയ ചിത്രത്തിന്റെ തിയേറ്ററിലെ അവസാന ദിവസവും നിറഞ്ഞ സദസ്സോടെയായിരുന്ന പ്രദർശനം. ചിത്രത്തിന്റെ തിരക്കഥ സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയുടെ സംഗീതം മിഥുന് മുകുന്ദന് ആണ്.
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...