Connect with us

ലൈറ്റ് ഓപ്പറേറ്ററെയും നടിയെയും ദുർനടപ്പിന് ഹോട്ടലിൽ നിന്ന് പിടിച്ചു; അതോടെ നാടക ട്രൂപ്പ് പൂട്ടി സലിം കുമാർ പറയുന്നു !

Movies

ലൈറ്റ് ഓപ്പറേറ്ററെയും നടിയെയും ദുർനടപ്പിന് ഹോട്ടലിൽ നിന്ന് പിടിച്ചു; അതോടെ നാടക ട്രൂപ്പ് പൂട്ടി സലിം കുമാർ പറയുന്നു !

ലൈറ്റ് ഓപ്പറേറ്ററെയും നടിയെയും ദുർനടപ്പിന് ഹോട്ടലിൽ നിന്ന് പിടിച്ചു; അതോടെ നാടക ട്രൂപ്പ് പൂട്ടി സലിം കുമാർ പറയുന്നു !

ഹാസ്യ വേഷങ്ങളും സീരിയസ് വേഷങ്ങളും ഒരു പോലെ കൈകാര്യം ചെയ്തുകൊണ്ട് മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് സലിം കുമാർ . മിമിക്രിയിലൂടെയായിരുന്നു സലിം കുമാറിന്റെ കലാരംഗത്തേക്കുള്ള പ്രവേശനം. ആദ്യ വേദിയൊരുക്കിയത് കൊച്ചിന്‍ കലാഭവന്‍. ഇടയ്ക്ക് ടെലിവിഷന്‍ ഹാസ്യപരിപാടിയിലും സലിം കൈനോക്കി. 2000-ല്‍ വിജി തമ്പി സംവിധാനം ചെയ്ത സത്യമേവ ജയതേയിലെ കള്ളന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിലെ പ്രകടനമാണ് തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലേക്ക് സംവിധായകരായ റാഫി-മെക്കാര്‍ട്ടിന്‍ ടീം സലിമിനെ വിളിക്കാന്‍ കാരണമായത്. തെങ്കാശിപ്പട്ടണം ഹിറ്റായതോടെ സലിം കുമാറിന്റെ സമയം തെളിയുകയായിരുന്നു.

പിന്നീടങ്ങോട്ട് ദിലീപ്-ഹരിശ്രീ അശോകന്‍-സലിം കുമാര്‍ ടീം എപ്പോഴെല്ലാം സ്‌ക്രീനില്‍ ഒന്നിച്ചോ അപ്പോഴെല്ലാം തിയേറ്ററില്‍ പൊട്ടിച്ചിരികള്‍ അലയടിച്ചു. മീശമാധവനിലെ അഡ്വ. മുകുന്ദനുണ്ണി, ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രം, പുലിവാല്‍ കല്യാണത്തിലെ മണവാളന്‍, കല്യാണരാമനിലെ പ്യാരി, മായാവിയിലെ ആശാന്‍, തിളക്കത്തിലെ ഓമനക്കുട്ടന്‍ എന്നിവ അതില്‍ ചിലതുമാത്രം.

. 2010-ല്‍ ആദാമിന്റെ മകന്‍ അബുവിലൂടെ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും സലിം കുമാര്‍ സ്വന്തമാക്കി. 2012-ല്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. ചിത്രം അയാളും ഞാനും തമ്മില്‍. 2017-ല്‍ പുറത്തുവന്ന ആദ്യ സംവിധാനസംരംഭമായ കറുത്ത ജൂതന്‍ മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരത്തിനും അര്‍ഹമായി. 2018-ല്‍ ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രവും സലിം കുമാര്‍ സംവിധാനം ചെയ്തു.

നടനെ കുറേക്കാലത്തേക്ക് കോമഡി വേഷങ്ങളിൽ കാണാതെയുമായി. അതേസമയം മുൻപ് സലിം കുമാർ ചെയ്ത വെച്ച കോമഡി വേഷങ്ങൾ ഇപ്പോഴും ജനപ്രിയ കോമഡി രംഗങ്ങളായി നിലനിൽക്കുന്നു. ട്രോളുകളിലും മീമുകളിലും സലിം കുമാർ വർഷങ്ങൾക്ക് മുമ്പ് ചെയ്ത കോമഡി രം​ഗങ്ങളും ഡയലോ​ഗുകളും ഉപയോ​ഗിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
വർഷങ്ങൾക്ക് മുമ്പ് ആരതി തിയറ്റേഴ്സ് എന്ന നാടക ട്രൂപ്പ് സലിം കുമാർ തുടങ്ങിയിരുന്നു. ഇത് പിന്നീട് പൂട്ടിയതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് സലിം കുമാർ. സൈന സൗത്ത് പ്ലസിനോടാണ് പ്രതികരണം.

‘മിമിക്രി സ്റ്റേജ് വിട്ട് ടെലിവിഷനിലേക്ക് ചേക്കേറി. നല്ല ആർട്ടിസ്റ്റുകളും ടെലിവിഷനിലേക്ക് പോയി. പിന്നീട് ഞാൻ വിളിച്ചത് മോശം ആർട്ടിസ്റ്റുകളെ ആയിരുന്നു. മിമിക്രി നിർത്താം എന്ന് കരുതി. അപ്പോൾ ഓഫീസ് വെറുതെ കിടക്കുകയാണ്. നാടകം തുടങ്ങാം എന്ന് കരുതി’

‘നാടകം തുടങ്ങല്ലേ എന്ന് എല്ലാവരും പറഞ്ഞു. പക്ഷെ ഞാൻ തുടങ്ങി. എന്റെ നാടക ട്രൂപ്പിന് ആദ്യത്തെ വർഷമൊന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എല്ലാം നല്ല ആളുകളായിരുന്നു. അവസാന വർ‌ഷം ആയപ്പോൾ സ്വൽപ്പം കുഴപ്പങ്ങൾ കാണിച്ചു. അതൊരു നടി ആയിരുന്നു. ഒരു ദിവസം ഞാൻ ഷൂട്ടിം​ഗിന് നിൽക്കുമ്പോൾ കൊടുങ്ങല്ലൂരിൽ നിന്നും എനിക്കൊരു കോൾ വരുന്നു

ലൈറ്റ് ഓപ്പറേറ്ററെയും നടിയെയും ദുർനടപ്പിന് ഹോട്ടലിൽ നിന്ന് പിടിച്ചു എന്ന് പറഞ്ഞു. എനിക്ക് വല്ലാത്ത സങ്കടമായി. എന്നെയാണ് ആദ്യം വിളിക്കുന്നത്. അപ്പോൾ ആ പൊലീസുകാരൻ എന്ത് വിചാരിച്ച് കാണും. അത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. എല്ലാ നടിമാരും അങ്ങനെയൊന്നുമല്ല. ഈ പെണ്ണ് മാത്രമാണ്. അവർക്ക് ഭർ‌ത്താവും കുട്ടികളും ഉണ്ട്. ആ സംഭവം എന്റെ മനസ്സിനെ വല്ലാതെ ബാധിച്ചു. സലിം കുമാറിന്റെ ട്രൂപ്പ് എന്ന് എല്ലാവരും പറയുന്നു’

‘അങ്ങനെയാണ് നിർത്തിയത്. മാനസികമായി വളരെ വിഷമം തോന്നി നിർത്തിയതാണ്. പിന്നെ ആ പെണ്ണ് വന്നില്ല. നാടകം മുടങ്ങി. പുതിയ ആളെ വെച്ചു. അങ്ങനെ പല പല പ്രശ്നങ്ങൾ ആയി. അങ്ങനെ നിർത്തി. ഇപ്പോൾ ഓഫീസിൽ എന്റെ ഡ്രെെവർമാർ താമസിക്കുന്നു,’ സലിം കുമാർ പറഞ്ഞു.

സ്റ്റേജ് പ്രോ​ഗ്രാമുകൾ ഇല്ലാതായതോടെ മിമിക്രി കലാകാരൻമാർക്ക് പ്രതിസന്ധി ആണെന്നും സലിം കുമാർ‌ ചൂണ്ടിക്കാട്ടി. പലരും ടെലിവിഷനിൽ പരിപാടികൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും വലിയ വരുമാനം ഇല്ലെന്നും മിക്കവരും മറ്റ് ജോലികൾ ചെയ്യുകയാണെന്നും സലിം കുമാർ പറഞ്ഞു.

More in Movies

Trending

Recent

To Top