മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഗ്രേസ് ആന്റണി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഗ്രേസ് ആന്റണി മലയാള സിനിമയിലൊരു ഇടം നേടിയെടുക്കുന്നത്. തന്റെ പ്രതിഭ അടയാളപ്പെടുത്തുന്ന വേഷങ്ങളിലൂടെയാണ് ഗ്രേസ് താരമായി മാറുന്നത്. ഇക്കാലത്തിനുള്ളില്‍ തന്നെ ഗ്രേസിനെ ആരാധകര്‍ ഉര്‍വ്വശിയോടൊക്കെയാണ് താരതമ്യം ചെയ്യുന്നത്.
അടുത്തിടെ സിനിമ പ്രമോഷന് എത്തിയ ഗ്രേസ് ആന്റണിയും സാനിയ ഇയ്യപ്പനും തങ്ങള്‍ക്ക് നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ആ സംഭവത്തിന് ശേഷം തനിക്ക് വന്ന മെസേജുകള്‍ ഞെട്ടിക്കുന്നതായിരുന്നു എന്ന് വെളിപ്പെടുത്തി വീണ്ടും ശ്രദ്ധ നേടുകയാണ് നടി ഗ്രേസ് ആന്റണി.
പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ഒരു വാർത്താ ചാനലിനോട് സംസാരിക്കുമ്പോഴായിരുന്നു താരം തൻ്റെ അനുഭവം വെളിപ്പെടുത്തിയത്. ഇന്നും സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അനീതികള്‍ പലരും തുറന്നുപറഞ്ഞത് കേട്ട് താന്‍ ഞെട്ടിയെന്നും പലതും വിശ്വസിക്കാന്‍ പോലും സാധിക്കാത്തതായിരുന്നെന്നുമാണ് ഗ്രേസ് പറഞ്ഞത്.
ഒരുപാട് സ്ത്രീകള്‍ക്ക് പൊതു സ്ഥലങ്ങളില്‍ നിന്ന് നേരിടേണ്ടിവന്നത് വളരെ മോശം അനുഭവമാണ്. ഒരു സെലിബ്രിറ്റി എന്നുള്ളത് മാറ്റിവെച്ചാലും ഒരു സ്ത്രീ നേരിണ്ടേിവരുന്ന ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്.
ഇപ്പൊ കുറച്ചെങ്കിലും ആളുകള്‍ അറിയുന്ന എനിക്ക് നേരിടേണ്ടിവന്നത് അത്രയും മോശം അനുഭവങ്ങളാണെങ്കില്‍ സാധാരണ സ്ത്രീകള്‍ അനുഭവിക്കുന്നത് എത്രമാത്രമായിരിക്കും. ആ സംഭവത്തിന് ശേഷം എനിക്ക് വന്ന മെസേജസുകളാണ് എന്നെ ഞെട്ടിച്ചത്.
പലരും തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറയുന്നത് പോലുമില്ല. പലരുടേയും മെസേജ് കണ്ടപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. എനിക്കുണ്ടായ പ്രശ്നമൊന്നും ഒന്നുമല്ല എന്നാണ് ഞാന്‍ കരുതിയത്.
ആളുകള്‍ക്കിടയില്‍ എവിടെനിന്നാണ് ഇത്തരം സ്വഭാവങ്ങള്‍ ഉണ്ടാകുന്നതെന്ന് നമുക്ക് വ്യക്തമല്ല. ഇത് സമൂഹത്തിന്റെ പ്രശ്നമാണോ, ആ വ്യക്തിയുടെ പ്രശ്നമാണോ, അവരുടെ സാഹചര്യങ്ങളുടെ പ്രശ്നമാണോ എന്നൊന്നും നമുക്ക് മനസ്സിലാക്കിയെടുക്കാന്‍ പോലും സാധിക്കില്ല.
ഇപ്പോഴുള്ള ആളുകളെ ഇനി നമുക്ക് തിരുത്താന്‍ സാധ്യമല്ല. ശരിക്കും ഈ തിരുത്തല്‍ പ്രക്രിയ തുടങ്ങേണ്ടത് തന്നെ വീട്ടില്‍ നിന്നാണ്. വളര്‍ന്നുവരുന്ന കുട്ടികളോടും നമ്മുടെ സുഹൃത്തുക്കളോടുമൊക്കെയേ നമുക്ക് ഇക്കാര്യങ്ങളിലെ ശരിതെറ്റുകള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ സാധിക്കൂ. അങ്ങനെ ഒരാള്‍ ശ്രമിച്ചാല്‍ മാത്രം മതി.
ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാൻ എവിടെ തുടങ്ങണം എന്ന് നമുക്ക് അറിയാത്ത അവസ്ഥയാണ്. ഇന്നും സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. പലരും പ്രതികരിക്കാന്‍ സാധിക്കാതെയും അതിനെ അതിജീവിക്കാന്‍ സാധിക്കാതെയും നമുക്കു ചുറ്റുമുണ്ട്. പരസ്പര ബഹുമാനത്തിന്റേയും പരസ്പര വിശ്വാസത്തിന്റേയും അടിസ്ഥാനത്തില്‍ പോകേണ്ട കുറേ കാര്യങ്ങളാണിവ.
എനിക്കിപ്പോ എന്റെ തൊഴിലിടത്തില്‍ ലഭിക്കുന്ന ബഹുമാനവും സ്നേഹവുമെല്ലാമാണ് എനിക്ക് ലഭിക്കുന്ന സുരക്ഷിതത്വവും. സെക്സ് എജ്യുക്കേഷനെക്കുറിച്ച് ചര്‍ച്ചകള്‍ മാത്രം നടക്കുമ്പോള്‍ പോലും ആളുകടെ ഭാഗത്തുനിന്ന് ഉയരുന്ന ചില പ്രതികരണങ്ങള്‍ പേടിപ്പെടുത്തുന്നതാണ്. സത്യത്തില്‍ ഇത് എവിടെനിന്ന് തുടങ്ങണം എന്നുപോലും അറിയില്ലെന്നും ഗ്രേസ് പറയുന്നു.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...