
Actress
തമി ഴിൽ നായികയായി അനശ്വര രാജൻ! കൂടുതൽ വിവരങ്ങൾ പുറത്ത്
തമി ഴിൽ നായികയായി അനശ്വര രാജൻ! കൂടുതൽ വിവരങ്ങൾ പുറത്ത്

മലയാളി പ്രേക്ഷകരുടെ പ്രിയ നായിക അനശ്വര രാജൻ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു.
ജിവി പ്രകാശ് കുമാർ നായകനായെത്തുന്ന പുതിയ ചിത്രത്തിലാണ് അനശ്വരയും പ്രധാനവേഷത്തിലെത്തുന്നത്. ഉദയ് മഹേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ഫാമിലി എന്റർടെയ്നറായാണ് ചിത്രമൊരുങ്ങുന്നത്. ഹിഷാം അബ്ദുൾ വഹാബാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക.
നാളൈ, ചക്രവ്യൂഗം എന്നിവയാണ് ഉദയ് മഹേഷ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ. അയൻഗരൻ എന്ന ചിത്രത്തിലാണ് ജിവി പ്രകാശ് ഒടുവിൽ അഭിനയിച്ചത്. നിരവധി പ്രൊജക്ടുകളാണ് ജിവി പ്രകാശിന്റേതായി ഒരുങ്ങുന്നത്.
സിനിമകൾ തെരഞ്ഞെടുക്കുന്നതിലും അനശ്വര ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. മഞ്ജു വാര്യർ നായികയായെത്തിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീടിങ്ങോട്ട് നായികയായാണ് അനശ്വര എത്തിയത്. മൈക്കാണ് അനശ്വരയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങളിലെ അനശ്വരയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...
മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും...
പ്രശസ്ത പാക് നടി ഹുമൈറ അസ്ഗറിനെ മരിച്ച നിലയിൽ കണ്ടെത്തി. കറാച്ചിയിലെ എത്തിഹാദ് കൊമേഴ്സ്യൽ ഏരിയയിലെ ഫേസ് 6-ലെ അപ്പാർട്ട്മെന്റിലാണ് മൃതദേഹം...
വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളികൾക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. എല്ലാ ചിത്രത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ...
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...