Connect with us

ഫിനാന്‍ഷ്യലി സ്റ്റേബിളല്ലെങ്കില്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല, എല്ലാം കൂടെ മാനേജ് ചെയ്ത് പോവാന്‍ പുള്ളിക്ക് കഴിഞ്ഞില്ല, എന്റെ കുഞ്ഞിന് അങ്ങനെയൊരു അവസ്ഥയുണ്ടാവരുതെന്ന് കരുതിയാണ് ഞാന്‍ തീരുമാനമെടുത്തത്; അനുശ്രീ തുറന്ന് പറയുന്നു

Actress

ഡിവോഴ്‌സിനെക്കുറിച്ച് പറഞ്ഞുള്ള ഒരു പോസ്റ്റ് പങ്കുവെച്ചതോട് കൂടിയാണ് സീരിയൽ നടി അനുശ്രീയുടെ വിവാഹ മോചനത്തെ സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കാന്‍ തുടങ്ങിയത്. ഇതിനിടയില്‍ ഭര്‍ത്താവ് വിഷ്ണുവുമായി ചെറിയ പിണക്കത്തിലാണെന്നും രണ്ടാളും താമസം വേറെയാണെന്നുമൊക്കെ നടി വെളിപ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

പ്രസവത്തിന് ശേഷം അനുശ്രീ സ്വന്തം വീട്ടിലാണ് കഴിയുന്നത്. അതിനിടെ ഒരു യൂട്യൂബ് ചാനലും ആരംഭിച്ചു. തന്റെയും കുഞ്ഞിന്റെയും വിശേഷങ്ങൾ എല്ലാം അനുശ്രീ ചാനലിലൂടെ അറിയിക്കാറുണ്ട്. കഴിഞ്ഞ ദിവസം താനും മകനും ദുബായിലേക്ക് പോവുകയാണെന്നാണ് യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു. ദുബായില്‍ ചിറ്റയുണ്ട്. അവര് വഴി ഞാനും മകനും അമ്മയും കൂടെ ദുബായിലേക്ക് പോവുകയാണെന്നാണ് അനുശ്രീ പറഞ്ഞത്.

ഇപ്പോഴിതാ ദാമ്പത്യ ജീവിതത്തില്‍ സാമ്പത്തിക ഭദ്രത അത്യാവശ്യമായ കാര്യമാണെന്ന് താരം പറയുന്നു.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുശ്രീ വിശേഷങ്ങള്‍ പങ്കുവെച്ചത്.

വിവാഹം ഒരു എടുത്ത് ചാട്ടമായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. ഇത് എടുത്ത് ചാട്ടമല്ല ഞാനിഷ്ടപ്പെട്ട് കല്യാണം കഴിച്ചതാണെന്നേ തുടക്കത്തില്‍ ആരും പറയുകയുള്ളൂ. ജീവിതം മുന്നോട്ട് പോവുമ്പേഴേ അതിന്റെ ബുദ്ധിമുട്ടികളെക്കുറിച്ച് മനസിലാവുകയുള്ളൂ. ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട കാര്യമാണ് സാമ്പത്തികം. ഫിനാന്‍ഷ്യലി സ്റ്റേബിളല്ലെങ്കില്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റത്തില്ല.

കല്യാണം കഴിഞ്ഞ സമയത്ത് ഞാന്‍ ജോലി ചെയ്യുന്നുണ്ടായിരുന്നില്ല. കുറച്ച് ഇന്റര്‍വ്യൂസ് ചെയ്തിരുന്നു എന്ന് മാത്രം. ഫാമിലി മുന്നോട്ട് കൊണ്ട് പോവുന്നത് ബുദ്ധിമുട്ടായ കാര്യമായി മാറുകയായിരുന്നു. എന്റെ ഭാഗത്തുനിന്ന് വരുമാനമൊന്നുമുണ്ടായിരുന്നില്ല. സ്വന്തമായൊരു കാര്‍ മാത്രമായിരുന്നു എന്റെ സമ്പാദ്യം. ആളുടെ ഫാമിലിയുടെ അവസ്ഥ വേറെയായിരുന്നു. എല്ലാം കൂടെ മാനേജ് ചെയ്ത് പോവാന്‍ പുള്ളിക്ക് പറ്റുന്നുണ്ടായിരുന്നില്ല.

അങ്ങനെയുള്ള കുറച്ച് പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. അത് പറഞ്ഞ് വലുതായി വലുതായി ഈയവസ്ഥയിസായി. ഫിനാന്‍ഷ്യലി മാത്രമല്ല, കുഞ്ഞായിക്കഴിഞ്ഞാല്‍ സാമ്പത്തികം പ്രശ്‌നമാണ്. നമ്മള്‍ അഡ്ജസ്റ്റ് ചെയ്യുന്ന പോലെയല്ല കുഞ്ഞിന്. കുഞ്ഞിനെ അഡ്ജസ്റ്റ് ചെയ്യിക്കാന്‍ ആരും സമ്മതിക്കില്ല. അമ്മമാര്‍ ഒരിക്കലും സമ്മതിക്കില്ല. എന്റെ കുഞ്ഞിന് അങ്ങനെയൊരു അവസ്ഥയുണ്ടാവരുതെന്ന് കരുതിയാണ് ഞാന്‍ തീരുമാനമെടുത്തത്. ആരവിന്റെ നൂലുകെട്ട് ചടങ്ങ് മുതലുള്ള വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെയായി അനുശ്രീ പങ്കുവെച്ചിരുന്നു. വിഷ്ണു എവിടെയാണെന്നായിരുന്നു എല്ലാവരും ചോദിച്ചത്. വിഷ്ണുവുമായി പിരിഞ്ഞോ, കുഞ്ഞിന് അച്ഛനും ആവശ്യമാണെന്നുമൊക്കെയായിരുന്നു കമന്റുകള്‍.

More in Actress

Trending

Recent

To Top