
Malayalam
ശ്രീനിവാസന് വീണ്ടും സിനിമയിലേയ്ക്ക്…; തുറന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്
ശ്രീനിവാസന് വീണ്ടും സിനിമയിലേയ്ക്ക്…; തുറന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്
Published on

ഗായകനായും നടനായും സംവിധായകനായുമെല്ലാം മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് വിനീത് ശ്രീനിവാസന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ശ്രീനിവാസന് സിനിമയിലേയ്ക്ക് തിരിച്ചുവരുമെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്.
ശ്രീനിവാസന് അഭിനയിക്കുന്ന കുറുക്കന് എന്ന സിനിമയുടെ ഷൂട്ടിങ് അടുത്ത ദിവസങ്ങളില്‍ തന്നെ ആരംഭിക്കും. ദുബൈയില്‍ അഡ്വ. മുകുന്ദനുണ്ണി ആന്‍ഡ് അസോസിയേറ്റ്സ് എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിനീത്. മീശമാധവന് എന്ന സിനിമയില്‍ സലീം കുമാര്‍ അവതരിപ്പിച്ച അഡ്വ. മുകുന്ദനുണ്ണിയുമായി തന്റെ പുതിയ ചിത്രത്തിലെ മുകുന്ദനുണ്ണിക്ക് യാതൊരു ബന്ധവുമില്ലെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
സ്വാര്‍ഥനും അത്യാഗ്രഹിയുമായ അഭിഭാഷകന്റെ കഥ പറയുന്ന അഡ്വ. മുകുന്ദനുണ്ണി അസോസിയേറ്റ്സ് ഈ മാസം 11ന് ഗള്‍ഫിലെ തിയേറ്ററുകളിലെത്തും. നിര്‍മാതാവ് ഡോ. അജിത് ജോയ്, നടിമാരായ തന്വി റാം, ആര്‍ഷ ചാന്ദിനി ബൈജു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്. പി ആര് ഒ ആതിര ദില്‍ജിത്ത് ആണ്. നവംബര്‍ 11 ന് ചിത്രം തീയേറ്ററുകളിലെത്തും.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
മലയാള താരസംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...