Connect with us

ജീവിതകാലം മുഴുവൻ പേറേണ്ടി വരുന്ന ട്രോമയ്ക്ക് അടിപ്പെട്ടു പോയേക്കാം ആ കുഞ്ഞ് മനസ്സ്, ആ ധൈര്യത്തിലാണ് നാടോടി ബാലനോട് നെറികെട്ട ജന്മം ഈ കടുംകൈ ചെയ്തത്; കുറിപ്പ് വൈറൽ

Malayalam

ജീവിതകാലം മുഴുവൻ പേറേണ്ടി വരുന്ന ട്രോമയ്ക്ക് അടിപ്പെട്ടു പോയേക്കാം ആ കുഞ്ഞ് മനസ്സ്, ആ ധൈര്യത്തിലാണ് നാടോടി ബാലനോട് നെറികെട്ട ജന്മം ഈ കടുംകൈ ചെയ്തത്; കുറിപ്പ് വൈറൽ

ജീവിതകാലം മുഴുവൻ പേറേണ്ടി വരുന്ന ട്രോമയ്ക്ക് അടിപ്പെട്ടു പോയേക്കാം ആ കുഞ്ഞ് മനസ്സ്, ആ ധൈര്യത്തിലാണ് നാടോടി ബാലനോട് നെറികെട്ട ജന്മം ഈ കടുംകൈ ചെയ്തത്; കുറിപ്പ് വൈറൽ

തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് പിഞ്ചുകുഞ്ഞിനെ മർദിച്ച ദൃശ്യങ്ങൾ പുറത്തുവന്നത് മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന സംഭവമായി മാറിക്കഴിഞ്ഞു. തലശേരിയിൽ കഴിഞ്ഞ ദിവസമാണ് ഈ സംഭവം നടന്നത്.

രാജസ്ഥാൻ സ്വദേശിയായ ആറുവയസുകാരനെ യുവാവ് ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പേര് വിവരങ്ങൾ പുറത്ത് പറയാനാകാത്ത പ്രതിയുടെ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ ഒരുപക്ഷെ പുറത്ത് വന്നില്ലായിരുന്നുവെങ്കിൽ പൊതുസമൂഹം അറിയാതെ പോകുമായിരുന്ന, ഒരു സംഭവമായി മാറിയേനെ.

ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അഞ്ചു പാർവതി പ്രബീഷ്

കുറിപ്പിന്റെ പൂർണ്ണ രൂപം

ഏറ്റവും ഹീനമായും നികൃഷ്ടമായും ഒരു സഹജീവിയോട് പെരുമാറുന്നത് ഒരാളെ അടിക്കുമ്പോഴോ ഇടിക്കുമ്പോഴോ അല്ല മറിച്ച് ചവിട്ടുമ്പോഴാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരുവനിലുള്ള അധീശ ബോധത്തിൻ്റെ നേരിട്ടുള്ള പ്രകടനമാണത്. പണമില്ലാത്ത, പ്രിവിലേജില്ലാത്ത ഏതൊരാളും തൻ്റെ കാൽക്കീഴിൽ ഞെരിഞ്ഞമരപ്പെടണമെന്ന ധാർഷ്ട്യമാണത്. ഒരിക്കൽ ഇത്തരമൊരു അധീശബോധം കൊണ്ട് ഒരു മനുഷ്യൻ പാമ്പിൻ ത്തോലിട്ട ബൂട്ടിനടിയിൽ ഞെരിഞ്ഞമർന്നതിന് നമ്മൾ സാക്ഷ്യം വഹിച്ചിരുന്നു. നിസാം എന്ന വ്യവസായി ക്രിമിനൽ ചന്ദ്രബോസ് എന്ന പാവം സെക്യൂരിറ്റി ജീവനക്കാരനെ കാൽക്കീഴിൽ ഇട്ട് ചവിട്ടിയരച്ചു കൊന്നു. അന്നും അവൻ്റെ പണവും പ്രിവിലേജും കണ്ട നിയമപാലനം അവനു മുന്നിൽ ഓച്ഛാനിച്ചു നിന്നതാണ്. പക്ഷേ സോഷ്യൽ മീഡിയയിൽ കത്തിജ്വലിച്ച പ്രതികരണമൊന്നുക്കൊണ്ട് മാത്രം അവൻ അകത്തായി; പുറത്തിറങ്ങാൻ കഴിയാത്ത വണ്ണം പൂട്ടി.

ഇന്ന് രാവിലെ ഹൃദയം പൊട്ടുന്ന വേദനയോടെ, അതിനൊപ്പം നുരഞ്ഞുപ്പൊന്തുന്ന രോഷത്തോടെയാണ് ഒരു ആറ് വയസ്സുകാരനെ ഒരു രാക്ഷസൻ ചവിട്ടിയെറിയുന്ന വീഡിയോ കണ്ടത്. അവൻ്റെ കാറിൽ ഒന്ന് ചാരി നിന്നുപോയതിന് ആ കുരുന്നിന് നല്കേണ്ടി വന്ന വളരെ വലുതാണ്. ഒരു ജീവിതകാലം മുഴുവൻ പേറേണ്ടി വരുന്ന ട്രോമയ്ക്ക് അടിപ്പെട്ടു പോയേക്കാം ആ കുഞ്ഞ് മനസ്സ്. ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യത്തിലാണ് ആ നാടോടി ബാലനോട് ഈ നെറികെട്ട ജന്മം ഈ കടുംകൈ ചെയ്തത്. ഒരു പിഞ്ചു കുഞ്ഞിന് നേരെ എങ്ങനെ തോന്നി അവന് കാലുയർത്താൻ? അവൻ വളർന്നു വന്ന സംസ്കാരം അവൻ കാണിച്ചു. ശരിക്കും ഇവനെ പെറ്റ വയർ ഇപ്പോൾ ലജ്ജിക്കുന്നുണ്ടാവും. ഇവനെ വളർത്തിയ അച്ഛൻ തല താണു നടക്കുന്നുണ്ടാവും. കാരണം അവർ വളർത്തി വലുതാക്കിയത് ഒരു പടു ജന്മത്തെയാണ്.


ഒരു ലക്ഷത്തി ഒന്നാമത്തെ ഒറ്റപ്പെട്ട സംഭവമായി ,അഥവാ വീഴ്ചയായി മാറുന്നുണ്ട് ഈ സംഭവത്തിലെയും പോലീസ് അനാസ്ഥ. ഇത്രയും വലിയ ഒരു ക്രൈം നടത്തിയ ക്രിമിനലിനെ വെറുതെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ആഭ്യന്തരവകുപ്പിന് കൊടുക്കണം ഒരവാർഡ്. വീഡിയോ വൈറലായതുകൊണ്ടും ജന രോഷം വ്യാപകമായത് കൊണ്ടും മാത്രം ഇപ്പോൾ ഇവനെതിരെ കേസെടുത്തു. CCTV ഫൂട്ടേജ് ഇല്ലായിരുന്നുവെങ്കിൽ, ആ കുഞ്ഞ് മരണപ്പെട്ടുവെങ്കിൽ പോലും നടപടിയുണ്ടാകില്ലായിരുന്നു ഇവിടെ.


ഇതിനെതിരെ പൊതുജനം ഒറ്റക്കെട്ടായി നില്ക്കണം. അടിമകൾ രാജാവിന് ജയ് വിളിക്കട്ടെ. അടിമകളല്ലാത്ത മനുഷ്യർ ഇവിടെ ബാക്കിയുണ്ടല്ലോ. ആ നാടോടി കുഞ്ഞിനെ നമ്മുടെ കുഞ്ഞായി നമ്മൾ കാണണം. ഒരു പക്ഷേ കേസിൻ്റെ പിറകെ പോകാൻ അവർക്ക് കഴിഞ്ഞെന്നു വരില്ല. കാരണം അവർ പ്രിവിലേജിൻ്റെ ആടയലങ്കാരങ്ങളില്ലാത്ത പാവം നാടോടികളാണ്. നമ്മളിൽ ഒരിറ്റു നന്മ ബാക്കിയുണ്ടെങ്കിൽ മുഹമ്മദ് ഷെഹ് ഷാദ് എന്ന വേട്ടനായ നിയമത്തിനു മുന്നിൽ നിന്നും രക്ഷപ്പെടരുത്. ഇവിടുത്തെ ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും ഉറക്കത്തിലല്ലെങ്കിൽ ഈ കുഞ്ഞിനൊപ്പം നില്ക്കണം. ഒപ്പം ഈ കേസിൽ വിട്ടുവീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ നടപടിയുണ്ടാകണം.

കാക്കയ്ക്കും പൂച്ചയ്ക്കും വരെ കരുതലൊരുക്കിയ മുഖ്യാ, നിങ്ങളുടെ കരുതലിന് അല്പമെങ്കിലും മൂല്യമുണ്ടെങ്കിൽ ഈ കുഞ്ഞിനും കുടുംബത്തിനും കരുതൽ നല്കൂ. ബംഗ്ലാദേശിൽ നിന്നും വരുന്ന കൊടും ക്രിമിനലുകളെ അതിഥിത്തൊഴിലാളികളായി ഊട്ടി ഓമനിക്കുന്ന താങ്കൾ രാജസ്ഥാനിൽ നിന്നും വന്ന ഈ കുടുംബത്തിൻ്റെ നല്ല ആതിഥേയനാകൂ. അവർ വന്നത് രാജസ്ഥാനിൽ നിന്നായത് കൊണ്ടും കുഞ്ഞിൻ്റെ പേർ ഗണേഷ് എന്നായത് കൊണ്ടും കരുതലും ആതിഥേയത്വവും AKG സെൻററിലെ അലമാരയിൽ പൂഴ്ത്തി വയ്ക്കരുതെന്നപേക്ഷ.
NB: സുക്കർ നേരത്തെ റിമൂവ് ചെയ്ത പോസ്റ്റ് വയലൻസ് ചിത്രമില്ലാതെ പോസ്റ്റുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top