പ്രായഭേദമന്യേ പ്രേക്ഷക ലക്ഷങ്ങള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന ടെലിവിഷന്‍ പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള സീരിയലും സാന്ത്വനം തന്നെ. സാന്ത്വനം കുടുംബത്തിലെ കളിതമാശകളും ഇണക്കങ്ങളും പിണക്കങ്ങളും ഏറെ താത്പര്യത്തോടെയാണ് ഓരോ പ്രേക്ഷകനും ഏറ്റെടുക്കുന്നത്.
കെട്ടുറപ്പുള്ള ഒരു കുടുംബകഥ, മനോഹരമായ കഥാപാത്ര സൃഷ്ടി എന്നിവയ്ക്കൊപ്പം അതിശയകരമായി അഭിനയിക്കാന്‍ കഴിയുന്ന ഒരു ടീം കൂടെയായപ്പോള്‍ പരമ്പര വാമൊഴിയായും വരമൊഴിയായും ജനഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നു. ശിവാഞ്ജലി എന്ന പ്രണയജോഡികളാണ് പരമ്പരയുടെ മുഖ്യ ആകര്‍ഷണമെങ്കിലും, കഥയിലെ വില്ലത്തിയ്ക്കും ആരാധകർ ഏറെയാണ്.
ഇപ്പോഴിതാ, കുടംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി അപ്സരയും ആല്‍ബിയും പങ്കുവച്ച ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. ഞങ്ങളുടെ തറവാട്ടിലെ ആദ്യത്തെ ആണ്‍കുഞ്ഞ് എന്ന് പറഞ്ഞുകൊണ്ടാണ് കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ താരദമ്പതികള്‍ പങ്കുവച്ചത്. ആല്‍ബിയുടെ അനിയന്റെ കുഞ്ഞിനെയാണ് അപ്സരയും ആല്‍ബിയും കൈയ്യില്‍ പിടിച്ചു നില്‍ക്കുന്നത്.
‘ഞങ്ങളുടെ തറവാട്ടിലെ ആദ്യത്തെ ആണ്‍കുട്ടി. ഫാബിയോ അജി. ഞങ്ങള്‍ വല്യച്ഛനും വല്ല്യമ്മയും ആയ സന്തോഷത്തിലാണ്. ജീവിതത്തില്‍ എനിക്കേറ്റവും സന്തോഷമുള്ള ദിവസങ്ങളിലൊന്നാണ് ഇത്. എന്റെ അനിയന്റെ കുഞ്ഞിനെ ആദ്യമായി കൈയ്യിലെടുത്തപ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. എന്റെ അപ്പന് ആ സമയത്ത് കൂടെ ഇല്ലല്ലോ എന്ന സങ്കടം ഉണ്ടെങ്കിലും ഞാനിന്ന് ഒരുപാട് സന്തോഷത്തിലാണ്. ഒരുപാടൊരുപാട്. എന്റെ പൊന്നു ചുന്ദരാപ്പീ’ എന്നാണ് ആല്‍ബിയുടെ ഇന്‍സ്റ്റഗ്രം പോസ്റ്റ്.
ഫോട്ടോ കണ്ട് ചിലര്‍ അപ്സരയ്ക്കും ആല്‍ബിനും ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തിയിട്ടുണ്ട്. വിവാഹത്തിന് മുന്നേ തന്നെ പല തരത്തിലുള്ള ഗോസിപ്പുകള്‍ക്കും ഇരയായവരാണ് രണ്ട് പേരും. അപ്സരയുടെ വിവാഹം നേരത്തെ കഴിഞ്ഞതാണെന്നും, അതിലൊരു കുഞ്ഞുണ്ട് എന്നും വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനെ എല്ലാം ചിരിച്ചുകൊണ്ട് തള്ളിക്കളയുകയായിരുന്നു.
നിരവധി സീരിയലുകകളില്‍ അഭിനയിച്ചിട്ടുണ്ട് എങ്കിലും ഇപ്പോള്‍ അപ്സര പ്രേക്ഷക ശ്രദ്ധ നേടിയിരിയ്ക്കുന്നത് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിലൂടെയാണ്. സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രത്തിന് ഏഷ്യനെറ്റിന്റെ പുരസ്കാരവും അപ്സര നേടിയിട്ടുണ്ട്. പ്രോഗ്രാം പ്രൊഡ്യൂസറാണ് ആല്‍ബി ഫ്രാന്‍സിസ്.
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...
ഏഷ്യാനെറ്റിൽ സംപ്രേഷണ ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് പത്തരമാറ്റ്. സീരിയൽ ജ്വല്ലറി വ്യവസായിയായ അനന്തമൂർത്തിയുടെ കുടുംബത്തിന്റെയും നന്ദാവനം കുടുംബത്തിന്റെയും കഥ പറയുന്ന...
സിനിമയെ വെല്ലുന്ന കഥകളുമായി എല്ലാ ദിവസവും സ്വീകരണമുറികളിലേക്കെത്തുന്ന സീരിയലുകൾ ഇന്ന് മലയാളി കുടുംബ പ്രേക്ഷകർക്ക് വിനോദങ്ങളിൽ നിന്നും മാറ്റിനിർത്താൻ സാധിക്കുന്നതല്ല. പല...
കുടുംബപ്രേക്ഷകർ വിനോദത്തിനായി ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. ടിവി ഷോകളെക്കാളും, വീട്ടമ്മമാരെ കൈയിലെടുക്കാൻ സീരിയലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിരവധി ചാനലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ...