ജീവിതത്തില്‍ ഒരു പ്രശ്‌നങ്ങള്‍ക്ക് മുന്നിലും തളര്‍ന്നു പോകില്ലെന്ന് ജിഷിൻ, ഒരു ആയിരം മൈലുകള്‍ അപ്പുറത്തേക്കുള്ള യാത്രയുടെ തുടക്കമെന്ന് വരദയും, തൊട്ട് പിന്നാലെ വന്ന ആ പോസ്റ്റ്
ജീവിതത്തില്‍ ഒരു പ്രശ്‌നങ്ങള്‍ക്ക് മുന്നിലും തളര്‍ന്നു പോകില്ലെന്ന് ജിഷിൻ, ഒരു ആയിരം മൈലുകള്‍ അപ്പുറത്തേക്കുള്ള യാത്രയുടെ തുടക്കമെന്ന് വരദയും, തൊട്ട് പിന്നാലെ വന്ന ആ പോസ്റ്റ്
ജീവിതത്തില്‍ ഒരു പ്രശ്‌നങ്ങള്‍ക്ക് മുന്നിലും തളര്‍ന്നു പോകില്ലെന്ന് ജിഷിൻ, ഒരു ആയിരം മൈലുകള്‍ അപ്പുറത്തേക്കുള്ള യാത്രയുടെ തുടക്കമെന്ന് വരദയും, തൊട്ട് പിന്നാലെ വന്ന ആ പോസ്റ്റ്
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളായ ജിഷിൻ മോഹനും ഭാര്യ വരദയും തമ്മിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉണ്ടെന്ന് സോഷ്യൽ മീഡിയ അടുത്തിടെ കണ്ടെത്തിയിരുന്നു. എന്നാൽ ഇരുവരും ഇക്കാര്യത്തോട് ഇത് വരെയെയും പ്രതികരിച്ചിട്ടില്ല.
ഇവരുടെ വിവാഹമോചന വാർത്തയാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുന്നത് . ജിഷിനും വരദയും പങ്കുവച്ച പുതിയ പോസ്റ്റുകളും അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നു
താൻ ഒറ്റയ്ക്കാണ് എന്ന് തോന്നിപ്പിക്കും വിധമുള്ള ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ‘ജീവിതത്തില്‍ ഒരു പ്രശ്‌നങ്ങള്‍ക്ക് മുന്നിലും തളര്‍ന്നു പോകില്ല എന്നും കരഞ്ഞു പോകില്ല എന്നും സ്വയം തീരുമാനം എടുക്കണം. നമ്മള്‍ക്ക് നമ്മള്‍ മാത്രമേയുള്ളൂ എന്ന് തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മള്‍ ശക്തിയുള്ളവന്‍ ആകുന്നത്. തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാല്‍ മതി പിന്നെ ഏത് പ്രശ്‌നവും സ്വയം നേരിടുവാന്‍ കഴിയും’ എന്നാണ് ഒരു ചിത്രത്തിനൊപ്പം ജിഷിൻ രാവിലെ കുറിച്ചത്.
ഇതിന് പിന്നാലെ ഇപ്പോഴിതാ, വരദയും ഒറ്റയ്ക്കുള്ള യാത്രയെന്ന് പറഞ്ഞ് ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്.
ഹിമാലയത്തിലേക്ക് ഒറ്റയ്ക്ക് യാത്ര നടത്തുന്നതിന്റെ വിശേഷമാണ് വരദ പങ്കുവച്ചിരിക്കുന്നത്. എങ്കിലും ജിഷിന്റെ പോസ്റ്റിന് പിന്നാലെയുള്ള വരദയുടെ പോസ്റ്റ് ആരാധകരിൽ സംശയമുണർത്തിയിരിക്കുകയാണ്. ‘ഒരു ആയിരം മൈലുകള്‍ അപ്പുറത്തേക്കുള്ള യാത്രയുടെ തുടക്കം’ എന്ന് പറഞ്ഞുകൊണ്ട് യാത്രയുടെ ചിത്രങ്ങളാണ് വരദ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോളോ ട്രിപ്, ഹിമാലയ, സെല്‍ഫ് ലവ് എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും നടി പോസ്റ്റിന് നൽകിയിട്ടുണ്ട്.
പോസ്റ്റിന് താഴെ വരദയുടെ യാത്രയ്ക്ക് ആശംസ നല്‍കുന്നതിനെക്കാള്‍, നടിയുടെ സൗന്ദര്യത്തെയും ചിരിയെയും പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതല്‍. കാണാന്‍ നല്ല ഭംഗിയുണ്ട്, ചിരി മനോഹരം എന്നിങ്ങനെയാണ് കമന്റുകള്‍. ഹാപ്പി ജേര്‍ണി ആശംസിച്ചവരും ഉണ്ട്.
ജിഷിനും വരദയും ഒരുമിച്ച് ഇപ്പോൾ എവിടെയും എത്താറില്ല. മാത്രമല്ല ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത് എന്നാണ് വിവരം. മകനൊപ്പം സ്വന്തം വീട്ടിലാണ് വരദ താമസിക്കുന്നത്.
തങ്ങൾ വേർപിരിയുന്നു എന്ന വാർത്തകൾ നിരസിക്കുകയോ ശരിവെക്കുകയോ ചെയ്തില്ലെങ്കിലും വാർത്തകൾക്കെതിരെ രണ്ടുപേരും രംഗത്ത് എത്തിയിരുന്നു. ‘ഇത്തരം വാര്‍ത്തകളോട് എനിക്കൊന്നും പറയാനില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതെല്ലാം ഞാനും കാണുന്നുണ്ട്. ഞാന്‍ പ്രതികരിക്കുന്നില്ലെന്ന് മാത്രം. ഒരാളുടെ പേഴ്‌സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നത് തെറ്റാണ്. ഒളിഞ്ഞ് നോക്കിയതിനുശേഷം അറിയാന്‍ വയ്യാത്ത കാര്യം എഴുതുന്നത് അതിലേറെ തെറ്റാണ്. സംഗതി ശരിയോ… തെറ്റോ ആയിക്കൊള്ളട്ടെ. അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്ന് ഓര്‍ക്കുന്നത് നല്ലതാണ്’, എന്നാണ് വരദ പ്രതികരിച്ചത്. ‘നിങ്ങളാണോ കല്യാണം നടത്തിയത്? ഡിവോഴ്സ് ആയില്ല, ആകുമ്പോൾ അറിയിക്കാം…’ എന്നാണ് ജിഷിൻ വളരെ ചോദ്യങ്ങളോട് പ്രതികരിച്ചത്.
‘ഞാന്‍ ഡിവോഴ്‌സായാലും ആയില്ലെങ്കിലും ഇവര്‍ക്കെന്താണ്. എന്റെ മൂക്ക് മുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നുവെന്ന് വരദ മാസ് മറുപടി കൊടുത്തിട്ടുണ്ട്. അതില്‍ കൂടുതല്‍ ഞാനെന്ത് പറയാനാണ്. ഡിവോഴ്‌സായില്ല. ആവുമ്പോള്‍ പറയാം. കുറച്ചൂടെ സമയം തരണം എന്നാണ് ഞങ്ങളെ ഇഷ്ടപ്പെടുന്നവരോട് പറയാനുള്ളത്’ എന്നാണ് ജിഷിൻ പറഞ്ഞത്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...