
Movies
‘കാന്താര’ വമ്പൻ വിജയം, രജനികാന്തിന്റെ വസതിയിലെത്തി ഋഷഭ് ഷെട്ടി, ചിത്രങ്ങൾക്കൊപ്പം കുറിച്ചത് കണ്ടോ?
‘കാന്താര’ വമ്പൻ വിജയം, രജനികാന്തിന്റെ വസതിയിലെത്തി ഋഷഭ് ഷെട്ടി, ചിത്രങ്ങൾക്കൊപ്പം കുറിച്ചത് കണ്ടോ?

‘കാന്താര’ വലിയ വിജയമായി പ്രദര്‍ശനം തുടരുകയാണ്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ കാഡുബെട്ടു ശിവ എന്ന കേന്ദ്ര കഥാപാത്രത്തെയും അയാളുടെ അച്ഛനെയും അവതരിപ്പിച്ചിരിക്കുന്നതും റിഷഭ് ആണ്. ചിത്രത്തെ പ്രശംസിച്ച് താരങ്ങളടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. രജനികാന്തും കാന്താരയെ പ്രശംസിച്ച് എത്തിയിരുന്നു.
ഇപ്പോഴിതാ രജനികാന്തിന്റെ ചെന്നൈയിലെ വസതിയിലെത്തി ഋഷഭ് ഷെട്ടി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. ‘മാസ്റ്ററും ശിഷ്യനും’ എന്ന് കുറിച്ചാണ് ഹോംബാലെ ഫിലിംസ് ചിത്രങ്ങള്‍ പങ്കുവച്ചത്. ‘നിങ്ങള്‍ ഞങ്ങളെ ഒരിക്കല്‍ പ്രശംസിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ നൂറു തവണ പ്രശംസിക്കണം. ഞങ്ങളുടെ കാന്താരയ്ക്കുള്ള നിങ്ങളുടെ അഭിനന്ദനത്തിന് ഞങ്ങള്‍ എപ്പോഴും നന്ദിയുള്ളവരാണ്’ എന്ന് ഋഷഭ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.
‘അറിയുന്നതിനേക്കാള്‍ കൂടുതലാണ് അറിയാത്തത്. കാന്താര സിനിമ എനിക്ക് രോമാഞ്ചമുണ്ടാക്കി. ഒരു എഴുത്തുകാരന്, സംവിധായകന്, നടന് എന്നീ നിലകളില്‍ തിളങ്ങിയ പ്രിയപ്പെട്ട ഋഷഭ്, നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍. ഇന്ത്യന്‍ സിനിമയിലെ ഈ മാസ്റ്റര്‍പീസിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു,’ എന്നാണ് രജനികാന്ത് കാന്താരയെ പ്രശംസിച്ചിച്ച് രജനികാന്ത് ട്വീറ്റ് ചെയ്തത്.
ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഋഷഭ് തന്നെയാണ്. ദ്യശ്യ മികവ് കൊണ്ടും അഭിനയവും കഥയും കൊണ്ടും കന്നഡ സിനിമയില്‍ വലിയ ചലനം ഉണ്ടാക്കാന്‍ കാന്തരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈയടുത്തിറങ്ങിയ ‘കെജിഎഫ് 2’വിന്റെ സ്വീകാര്യതയെ അട്ടിമറിച്ചുകൊണ്ടാണ് കാന്താര വിജയം നേടിയത്.
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു. ബ്ലെസ്സി-മോഹൻലാൽ ചിത്രമായ...
ആക്ഷന്‍ ഏറെ പ്രാധാന്യം നൽകി ഒരുക്കി മികച്ച അഭിപ്രായം നേടിയ കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന...
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും ഒക്കെ സാന്നിദ്ധ്യത്തിൽ യു.കെ. ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക്...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...