Connect with us

ആ സ്ത്രീ പറഞ്ഞതും കേട്ട് ഞാനാകെ ചമ്മി, പരിപാടി നിര്‍ത്തി ഇറങ്ങി ഓടുകയായിരുന്നുവെന്ന് പിഷാരടി,

Movies

ആ സ്ത്രീ പറഞ്ഞതും കേട്ട് ഞാനാകെ ചമ്മി, പരിപാടി നിര്‍ത്തി ഇറങ്ങി ഓടുകയായിരുന്നുവെന്ന് പിഷാരടി,

ആ സ്ത്രീ പറഞ്ഞതും കേട്ട് ഞാനാകെ ചമ്മി, പരിപാടി നിര്‍ത്തി ഇറങ്ങി ഓടുകയായിരുന്നുവെന്ന് പിഷാരടി,

ഏറെ നാളായി മലയാള സിനിമയുടെ ഭാഗമാണ് രമേഷ് പിഷാരടി . നടനെന്നതിലുപരി മിമിക്രി കലാകാരനായിട്ടാണ് മലയാളികളുടെ മനസ്സിൽ രമേഷ് പിഷാരടി കയറിക്കൂടിയത് .അവതാരകനായും സംവിധായകനായും കഴിവ് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം .ഇന്നേറ്റവും തിരക്കുള്ള താരമായി മാറിയെങ്കിലും തുടക്കകാലത്ത് മോശം അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്ന് പറയുകയാണ് പിഷാരടിയിപ്പോള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

പിഷാരടി അതിഥിയായി എത്തിയപ്പോള്‍ നടന്‍ മുകേഷ് ഒരു ചോദ്യവുമായി വന്നിരുന്നു. ഇന്ന് കേരളത്തില്‍ ഏറ്റവും തിരക്കുള്ള മിമിക്രി താരവും അവതാരകനുമൊക്കെ രമേഷ് പിഷാരടിയാണ്. എംഎല്‍എ ആയതിന് ശേഷം പലരും എന്നെ വിളിച്ച് പിഷാരടിയുടെ നമ്പര്‍ ചോദിക്കാറുണ്ടെന്നാണ് മുകേഷ് പറയുന്നത്.

അങ്ങനെ തിരക്കുള്ള കരിയറുമായി മുന്നോട്ട് പോവുന്ന പിഷാരടിയ്ക്ക് സ്റ്റേജില്‍ നിന്നും പുറത്ത് വന്നതിന് ശേഷം കരയേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടോ എന്നും മുകേഷ് ചോദിച്ചിരുന്നു. ഇതേ ചോദ്യം അവതാരകനും ആവര്‍ത്തിച്ചതോടെ അങ്ങനൊരു സംഭവമുണ്ടെന്ന് പിഷാരടി പറയുന്നു.പെട്ടെന്ന് കരയുന്ന ആളാണ് ഞാനെന്നാണ് പിഷാരടി പറയുന്നത്. എന്നെ കുറിച്ച് പറയുന്നതിനല്ലെങ്കിലും, മൂന്നാമത് ഒരാളെ കുറിച്ചുള്ളത് കേട്ടാലും ഞാന്‍ പെട്ടെന്ന് കരയുമെന്ന് പിഷാരടി പറയുന്നു. ഞാന്‍ കാണാന്‍ വേണ്ടി പോയ പരിപാടി പൊളിഞ്ഞാലും എനിക്ക് സങ്കടം വരും. സിനിമയിലെ ദുഃഖമുള്ള സീന്‍ കണ്ടാലും അതേ കാര്യം മറ്റൊരാളോട് പറഞ്ഞാലുമൊക്കെ സങ്കടം വരുമെന്ന് പറഞ്ഞ പിഷാരടി ആലപ്പുഴയില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോഴുണ്ടായ അപമാനത്തെ കുറിച്ചും’, പറഞ്ഞു.

പത്ത്, പതിനഞ്ച് വര്‍ഷം മുന്‍പ് നടന്നതാണ്. അന്ന് ഹൗസ് ബോട്ടില്‍ വച്ച് നടത്തുന്നൊരു പരിപാടിയിലേക്കാണ് എന്നെ ക്ഷണിച്ചത്. ഞങ്ങള്‍ കുറച്ച് ഡോക്ടര്‍മാരെല്ലാം ചേര്‍ന്ന് കുടുംബത്തോടാപ്പം ഒരു ഗെറ്റ് ടുഗദര്‍ വെച്ചതാണെന്നാണ് പറഞ്ഞത്. ഉച്ചയ്ക്കാണ് പരിപാടി. ബോട്ടിലായത് കൊണ്ട് അത് പുറപ്പെടുമ്പോള്‍ തന്നെ കയറണം.

പരിപാടി തുടങ്ങുന്നത് വരെ എവിടെയെങ്കിലും ഇരിക്കണം. കുറച്ച് പൈസയൊക്കെ അവരെനിക്ക് തന്നു. അങ്ങനെ രാവിലെ 9 മണിയ്ക്ക് തന്നെ അതില്‍ കയറി. ബോട്ട് ഓടിക്കുന്ന ആളുടെ കൂടെ ഞാനിരുന്നു.ഉച്ചയ്ക്കാണ് പരിപാടിയെന്ന് പറഞ്ഞെങ്കിലും അവര്‍ ഭക്ഷണമൊക്കെ കഴിച്ചിട്ടും എന്നെ വിളിക്കുന്നില്ല. ഒരു മണിയും രണ്ട് മണിയുമൊക്കെ കഴിഞ്ഞു. അവരോട് പോയി ചോദിച്ചു. ഇതോടെ എന്റെ കൈയ്യില്‍ പിടിച്ച് എല്ലാവരെയും പരിചയപ്പെടുത്തി. മൈക്ക് എവിടെയെന്ന് ചോദിച്ചപ്പോള്‍ മൈക്കില്ല.

പിന്നെ ബോട്ടില്‍ പാട്ട് വെക്കുന്ന സ്പീക്കര്‍ എടുത്ത് തന്നു. ആളുകളുടെ ശബ്ദവും കാറ്റടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ആദ്യത്തെ ഒരു ഐറ്റം കഴിഞ്ഞതോടെ ഒരു സ്ത്രീ വളരെ ബോറാണ്, നമുക്ക് വല്ലോ പാട്ടും പാടിയിരിക്കാമെന്ന് പറഞ്ഞു. ആകെയുള്ള സമയം ഇതിന് വേണ്ടി കളയേണ്ടെന്ന് പറഞ്ഞു.ഞാനാകെ ചമ്മി, പരിപാടി നിര്‍ത്തി, നേരെ ബോട്ട് ഓടിക്കുന്ന ആളുടെ കൂടെ പോയി. ബോട്ടായത് കൊണ്ട് ഇറങ്ങി ഓടാനും പറ്റില്ല. അയാള്‍ക്ക് ബോധവുമില്ല, കാശുമില്ല. അങ്ങനെ മുന്നോട്ട് പോവുമ്പോള്‍ ഇവര്‍ക്ക് കഴിക്കാന്‍ വേണ്ടി ഏതോ ഷാപ്പില്‍ നിര്‍ത്തി. ഞാന്‍ അവിടെ ഇറങ്ങി തോട്ടത്തില്‍ കൂടി ഓടി രക്ഷപ്പെട്ടു. എന്നിട്ട് ബസ് കയറി വൈകുന്നേരം വീട്ടിലെത്തി. അതിന് ശേഷം അവരുടെ ഭാഗത്ത് നിന്ന് എന്നെ വിളിച്ചിട്ടില്ലെന്ന് രമേഷ് പിഷാരടി പറയുന്നു.

More in Movies

Trending

Recent

To Top