Connect with us

കാത്തിരിപ്പുകൾക്ക് വിരാമം, കാന്താര ആമസോണ്‍ പ്രൈമില്‍, റിലീസ് തിയ്യതി ഇതാ

Movies

കാത്തിരിപ്പുകൾക്ക് വിരാമം, കാന്താര ആമസോണ്‍ പ്രൈമില്‍, റിലീസ് തിയ്യതി ഇതാ

കാത്തിരിപ്പുകൾക്ക് വിരാമം, കാന്താര ആമസോണ്‍ പ്രൈമില്‍, റിലീസ് തിയ്യതി ഇതാ

കന്നഡ ചിത്രം കാന്താര ആമസോണ്‍ പ്രൈമിലേക്ക്. നവംബര്‍ 24ന് ചിത്രം ആമസോണ്‍ പ്രൈമിലെത്തും. സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം കേരളത്തിലും സൂപ്പര്‍ഹിറ്റായി മാറി.

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് കാന്താര. അദ്ദേഹം തന്നെയാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെയും അവതരിപ്പിച്ചത്. പരമ്പരാഗത നൃത്തമായ ഭൂത കോലത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ആക്ഷന്‍ ത്രില്ലറാണ് ‘കാന്താര’. ‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് കാന്താര നിര്‍മ്മിച്ചിരിക്കുന്നത്.


ചിത്രത്തില്‍ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

2022ല്‍ ഇതുവരെ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നാണ് കാന്താര. കെജിഎഫ് 2, ആര്‍ആര്‍ആര്‍, പൊന്നിയിന്‍ സെല്‍വന്‍ I, വിക്രം, ബ്രഹ്‌മാസ്ത്ര,, ഭൂല്‍ ഭുലയ്യ 2 എന്നിവയ്ക്ക് പിന്നില്‍ ഏഴാമതാണ് കാന്താര.ഐഎംഡിബിയില്‍ 10ല്‍ 9.4 സ്‌കോറോടെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ലഭിച്ച ഇന്ത്യന്‍ ചിത്രം കൂടിയാണ് ഇത്.

More in Movies

Trending

Recent

To Top