Movies
‘കാന്താര’ ഒടിടിയിൽ, എപ്പോൾ, എവിടെ കാണാം?
‘കാന്താര’ ഒടിടിയിൽ, എപ്പോൾ, എവിടെ കാണാം?
ഋഷബ് ഷെട്ടി ഒരുക്കിയ ഡിവൈൻ ബ്ലോക്ബസ്റ്റർ കാന്താര ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിക്കുകയാണ്. കോടികളാണ് തിയേറ്ററിൽ നിന്നും വാരികൂട്ടിയത്. 16 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുക്കിയതെങ്കിൽ 400 കോടി രൂപയാണ് ഇതുവരെ സിനിമ നേടിയത്.
ഒക്ടോബര്‍ 20 ന് 121 തിയറ്ററുകളിലാണ് കേരളത്തില്‍ കാന്താര മലയാളം പതിപ്പ് എത്തിയത്. ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയതോടെ ആ സമയത്തുള്ള പല മലയാള ചിത്രങ്ങളേക്കാള്‍ പ്രേക്ഷകരുണ്ടായിരുന്നു ഈ കന്നഡ മൊഴിമാറ്റ ചിത്രത്തിന്. വ്യത്യസ്ത ആഖ്യാനവുമായി എത്തിയ ചിത്രം ഭാഷാഭേദമെന്യേ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
ഇപ്പോഴിതാ ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെയും എത്തിയിരിയ്ക്കുകയാണ്. ഇന്ന് മുതൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ് . ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് എത്തുകയെന്നും നവംബര്‍ 24 ആവും റിലീസ് തീയതിയെന്നും സോഷ്യല്‍ മീഡിയയില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രൈം വീഡിയോയില്‍ നിന്ന് ഇതു സംബന്ധിച്ച് അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ പ്രചരിച്ച റിപ്പോർട്ടുകൾ ശരിവെച്ചിരിക്കുകയാണ്.
റിഷഭ് ഷെട്ടി രചനയും സംവിധാനവും ഒപ്പം നായക കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രത്തിന്‍റെ കന്നഡ പതിപ്പ് മാത്രമാണ് ആദ്യം പുറത്തിറങ്ങിയത്. കര്‍ണാടകത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പ്രേക്ഷകശ്രദ്ധ നേടിയതോടെയാണ് മറുഭാഷാ പതിപ്പുകള്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. മലയാളമുള്‍പ്പെടെ മൊഴിമാറ്റ പതിപ്പുകളെല്ലാം വന്‍ വിജയം നേടിയതോടെ ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറി ചിത്രം.
ആഗോള ബോക്സ് ഓഫീസില്‍ 400 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം കേരളത്തില്‍ നിന്നു മാത്രം 19 കോടി നേടിയിരുന്നു.. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ കേരളത്തില്‍ 208 സ്ക്രീനുകളിലാണ് കാന്താര പ്രദര്‍ശിപ്പിക്കുന്നതെന്ന് വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അറിയിച്ചിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും വലിയ ബോക്സ് ഓഫീസ് നേട്ടമാണ് ഉണ്ടാക്കിയത്.