എന്റെയൊരു ആഗ്രഹമായിരുന്നു ഇത് ഞാനങ്ങ് ചെയ്തു; ഷാജി രശ്മിക്കായൊരുക്കിയ സര്‍പ്രൈസ് !

മിമിക്രിയിലൂടെ അഭിനയ രംഗത്തേക്ക് എത്തി ശ്രദ്ധേയനായ താരമാണ് പാഷാണം ഷാജി എന്ന് വിളിക്കുന്ന സാജു നവോദയ. കോമഡി പരിപാടികളിലും സിനിമയിലും സജീവമാണ് താരം. ബിഗ് ബോസ് ഷോയിൽ പങ്കെടുക്കവെ തന്റെ വ്യക്തി ജീവിതത്തെപ്പറ്റി താരം തുറന്നുപറഞ്ഞിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് ഷാജിയും രശ്മിയും. സാജു നവോദയ എന്നാണ് പേരെങ്കിലും പാഷാണം ഷാജിയെന്നാണ് പ്രേക്ഷകര്‍ അദ്ദേഹത്തെ വിളിക്കുന്നത്. ഏത് പേരിലായാലും താന്‍ സന്തോഷവാനാണെന്ന് ഷാജിയും പറഞ്ഞിരുന്നു. ഭാര്യയ്ക്കൊപ്പമായി ഞാനും എന്റാളും ഷോയില്‍ ഷാജിയും പങ്കെടുത്തിരുന്നു. ഒളിച്ചോട്ടത്തെക്കുറിച്ചും അതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചുമെല്ലാം ഇരുവരും തുറന്നുപറഞ്ഞിരുന്നു. രശ്മിക്കായി ഷാജിയൊരുക്കിയ സര്‍പ്രൈസിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
ഞാനും എന്റാളും ഷോയിലേക്ക് എത്തിയപ്പോഴാണ് ഷാജിയും രശ്മിയും തങ്ങളുടെ ജീവിതത്തെക്കുറിച്ച് കൂടുതലായി സംസാരിച്ചത്. നാല് തവണ വിവാഹിതനായിട്ടുണ്ട്. ഒളിച്ചോട്ടം കഴിഞ്ഞ് ചെറിയൊരു കല്യാണം, അതുകഴിഞ്ഞൊരു പാര്‍ട്ടി. ഗുരുവായൂരില്‍ വെച്ച് വിവാഹിതയാവണമെന്നത് രശ്മിയുടെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് നാലാമതും വിവാഹം കഴിഞ്ഞത്. ആ ഫോട്ടോ വൈറലായപ്പോള്‍ ഫോണിന് വിശ്രമമില്ലായിരുന്നു. അത്രയധികം കോളുകളായിരുന്നു വന്നത്.
വിവാഹജീവിതം 21ലെത്തി നില്‍ക്കുകയാണ്. ഒരു കുഞ്ഞില്ലാത്ത ദു:ഖം തങ്ങളെ വല്ലാതെ അലട്ടുന്നുണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു. അതിന്റെ പേരില്‍ ഒരുപാട് പേര് പരിഹസിക്കുന്നുണ്ട്. ചികിത്സകള്‍ക്കും പ്രാര്ത്ഥനകള്ക്കുമൊടുവിലായി ഗര്‍ഭിണിയായെങ്കിലും അത് അബോര്‍ട്ട് ചെയ്യേണ്ടി വന്നിരുന്നു. അംഗവൈകല്യമൊക്കെ വരുമെന്നും ഇത് കളയാമെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞതെന്നും പറഞ്ഞ് രശ്മി പൊട്ടിക്കരഞ്ഞിരുന്നു.
കാര്യങ്ങളെക്കുറിച്ച് അറിയാവുന്നവരും തന്നെ കളിയാക്കിയിരുന്നുവെന്നും രശ്മി പറഞ്ഞിരുന്നു. ട്രീറ്റ്മെന്റിന് പോവുന്ന സമയത്ത് പല തമാശകളും ഉണ്ടാവാറുണ്ടെന്നും അതൊന്നും പറഞ്ഞ് ചിരിക്കാന്‍ പോലും പറ്റാത്ത സന്ദര്‍ഭമാണെന്നും ഷാജി പറഞ്ഞിരുന്നു. ടെസ്റ്റുകളൊക്കെ കഴിഞ്ഞ് റിസല്‍ട്ട് നെഗറ്റീവാണെന്ന് ഇവളോട് പറയേണ്ടി വരുന്ന സാഹചര്യം വേദനാജനകമാണെന്നും ഷാജി വ്യക്തമാക്കിയിരുന്നു.
എല്ലാ എപ്പിസോഡിലും കരയുന്നയാളാണ് രശ്മിയെന്നായിരുന്നു സ്റ്റെബിന്റെ കമന്റ്. ഇല്ല, ഇത്തവണ ഞാന്‍ ചിരിപ്പിച്ചിട്ടേ പോവൂയെന്നായിരുന്നു രശ്മി പറഞ്ഞത്. അതിനിടയിലായിരുന്നു ഷാജി രശ്മിക്കായൊരുക്കിയ സര്‍പ്രൈസ് കാണിച്ചത്. നെഞ്ചില്‍ രശ്്മിയെ ടാറ്റൂവാക്കുകയായിരുന്നു ഷാജി. സര്‍പ്രൈസ് എന്നൊന്നുമില്ല. എന്റെയൊരു ആഗ്രഹമായിരുന്നു ഇത്. ഇതെപ്പോഴാണെന്നായിരുന്നു രശ്മിയുടെ ചോദ്യം. സൂചി കുത്തുന്നത് പോലും പേടിയുള്ള ആളാണ് ഷാജിയെന്നും രശ്മി പറയുന്നുണ്ടായിരുന്നു.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര2. പലപ്പോഴും ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ നടന്ന അപകടങ്ങളെ കുറിച്ച് വാർത്തകൾ പുറത്തെത്താറുണ്ട്....
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. നടന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിക്കുകയും...
കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും, ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ...