അന്ന് കണ്ട ആള്‍ തന്നെ എന്നെ കെട്ടുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ലെന്നായിരുന്നു ; പ്രണയത്തെ കുറിച്ച് സാജുവും രശ്മിയും !
കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ നടനാണ് സാജു നവോദയ. സാജുവെന്ന പേകരിനേക്കാളും പാഷാണം ഷാജി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. രശ്മിയുമായുള്ള പ്രണയവിവാഹത്തെക്കുറിച്ചും ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖത്തെക്കുറിച്ചുമൊക്കെയുള്ള സാജുവിന്റെയും രശ്മിയുടെയും വാക്കുകള്‍ സോഷ്യൽ മീഡിയിൽ വളരെ ശ്രദ്ധ നേടിയിരുന്നു . ഞാനും എന്റാളും ഷോയിലൂടെയായിരുന്നു ഇരുവരും ഇതേക്കുറിച്ച് പറഞ്ഞത്. രശ്മിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ചും സാജു ഷോയില്‍ സംസാരിച്ചിരുന്നു.
മൂന്ന് മാസത്തില്‍ എത്ര ശനിയും ഞായറുമുണ്ടോ അത്രയേ ഞങ്ങള്‍ കണ്ടിട്ടുള്ളൂ. ഇനിയും നിന്നാല്‍ കൈയ്യില്‍ നിന്നും പോവുമെന്ന് എനിക്ക് മനസിലായി. ഇതിലും നല്ലൊരു പെണ്ണിനെ കിട്ടാനില്ലെന്നും തോന്നിയിരുന്നു എന്നായിരുന്നു സാജു പറഞ്ഞത്. സാജുവിനോട് ഇഷ്ടമോ പ്രണമയാണെന്നോ എന്നൊന്നും പറഞ്ഞിട്ടില്ല. എന്റെയുള്ളില്‍ സാജുവിനോട് പണ്ടേയൊരു ഇഷ്ടം കിടക്കുന്നുണ്ടായിരുന്നു. ഒരു ഷോകാര്‍ഡിലുളള ഫോട്ടോയായിരുന്നു. അമ്മച്ചിയുടെ ചേച്ചിയുടെ വീട്ടിലെ മതിലില്‍ ആ ഫോട്ടോയുണ്ടായിരുന്നു. അന്നെനിക്ക് ആളെ ഇഷ്ടപ്പെട്ടായിരുന്നു എന്നായിരുന്നു രശ്മി പറഞ്ഞത്.
ഇതിനെ കാണാന്‍ കൊള്ളാലോ എന്ന് ഞാന്‍ അമ്മയുടെ ചേച്ചിയുടെ മോളോട് പറഞ്ഞിരുന്നു. അന്നെനിക്ക് രഘുവരന്റെ ഒരു സ്റ്റൈലാണ് തോന്നിയത്. ഉള്ളിലൊരു ടീഷര്‍ട്ടിട്ട് കോട്ടൊക്കെയിട്ടുള്ള ലുക്കായിരുന്നു. ഇത് കണ്ടിട്ട് രഘുവരനെപ്പോലെയിരിക്കുന്നില്ലേ എന്ന് ഞാന്‍ ചോദിച്ചിരുന്നു. ഏത് രഘുവരന്‍, നീയൊന്ന് പോയേ, ഇഷ്ടമാണെന്നൊന്നും അവനറിയേണ്ടെന്നായിരുന്നു ചേച്ചി പറഞ്ഞത്. അതോടെ ഞാന്‍ വിട്ടു.
ഈ പുള്ളിക്കാരനാണ് എന്നെ ഡാന്‍സ് പഠിപ്പിക്കാന്‍ വിളിച്ചതെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അതിന് മുന്‍പ് ഉത്സവത്തിനിടെ ഞങ്ങള്‍ കണ്ടിരുന്നു. അന്ന് ദേ സാജു പോവുന്നുവെന്ന് പറഞ്ഞ് ഓടിപ്പോയി ഞാന്‍ തോണ്ടിയിരുന്നു. സാജു നോക്കിയപ്പോള്‍ ചേച്ചിയെയാണ് കണ്ടത്. ഡിഗ്രിക്ക് എനിക്ക് ആര്‍എല്‍വിയില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ കൂടെ പോരാന്‍ ആരുമുണ്ടായിരുന്നില്ല. അന്നെന്റെ ചേട്ടനാണ് പറഞ്ഞത് അവന്റെ കൂടെ പോയ്‌ക്കോ, അവന് സ്ഥലങ്ങളൊക്കെ അറിയും.
അവനും ഞാനും എന്നും കാണാറുണ്ട്. കല്യാണത്തോട് കൂടി അതങ്ങ് കുറഞ്ഞു. ഇതൊരു ഒന്നൊന്നര പോക്കാണെന്ന് അവനൊരിക്കലും അറിഞ്ഞില്ലല്ലോ. കോളേജില്‍ കൊണ്ടുപോയപ്പോള്‍ 10 മണി കഴിഞ്ഞ് ഫ്രീയാവും. അത് കഴിഞ്ഞ് അവിടെ കറങ്ങാറുണ്ട്. എന്റെ പെങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അന്ന് കണ്ട ആള്‍ തന്നെ എന്നെ കെട്ടുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ലെന്നായിരുന്നു രശ്മിയുടെ കമന്റ്. ഞായറാഴ്ച കല്യാണനിശ്ചയമായിരുന്നു. അതിന് മുന്നേയായാണ് ഞങ്ങള്‍ ഒന്നിച്ചത്.
എല്ലാം വീട്ടിലറിഞ്ഞെന്ന് തോന്നുന്നു, ഇനി എന്നെ ഡാന്‍സ് പഠിപ്പിക്കാന്‍ വിടുമെന്ന് തോന്നുന്നില്ലെന്ന് അതിന് മുന്‍പ് ഞാന്‍ സാജുവിനോട് പറഞ്ഞിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടാവുകയാണെങ്കില്‍ ര്ശ്മിയെ ഞാന്‍ കെട്ടിക്കോളാമെന്ന് പറഞ്ഞിരുന്നു. ചേട്ടന്റെ ഷര്‍ട്ടാണ് അന്നും ഞാനിട്ടത്. സ്വന്തമായി ഷര്‍ട്ട് മേടിക്കാന്‍ പോലും കാശില്ലായിരുന്നു. ആ ഏരിയയില്‍ ആര്‍ക്കും എന്നെ ഇഷ്ടമല്ലായിരുന്നു. കല്യാണത്തിന് രണ്ടാമത് സാമ്പാര്‍ ചോദിച്ചപ്പോള്‍ തന്നതല്ലേ ഒരിക്കല്‍ എന്ന് ചോദിച്ചവര്‍ വരെയുണ്ട്. അവിടെ ചെല്ലുന്ന സമയത്ത് എന്നെ തല്ലാന്‍ നിന്ന ആള്‍ക്കാരുണ്ട്. ഇപ്പോ എല്ലാവരും എന്നെ കെട്ടിപ്പിടിച്ചേ സംസാരിക്കാറുള്ളൂ. ഇപ്പോള്‍ അത്രയും സ്‌നേഹമുണ്ടെന്നായിരുന്നു സാജു പറഞ്ഞത്.