
Malayalam Breaking News
ആത്മാര്‍ത്ഥ സുഹൃത്തിന്റെ ജന്മദിനമായിരുന്നു ഹരിനാരായണന്റെ അന്ത്യദിനം
ആത്മാര്‍ത്ഥ സുഹൃത്തിന്റെ ജന്മദിനമായിരുന്നു ഹരിനാരായണന്റെ അന്ത്യദിനം
Published on

നടനും സംഗീതജ്ഞനുമായ ഹരിനാരായണന് അന്തരിച്ചു. 58 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഭൗതിക ശരീരം നടുവട്ടം പെരച്ചനങ്ങാടിയിലെ ഓം ശക്തി എന്ന വീട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് നടക്കും.
തബലമൃദംഗ വാദകന്‍, സംവിധായകന്, നടന് എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം ജോണ്‍ അബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ തബലവാദകനായ ഹരി എന്ന കഥാപാത്രത്തെയായിരുന്നു അദ്ദംഹം അവതരിപ്പിച്ചത്. നീലാകാശം പച്ചക്കടല്‍, മസാല റിപ്പബ്ലിക്, ചാര്‍ലി, കിസ്മത് എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
മണി അയ്യരുടെ കീഴില്‍ മൃദംഗം പഠിച്ചു. മൂന്നരവര്‍ഷത്തോളം കലാമണ്ഡലത്തില്‍ മൃദംഗവാദകനായി ജോലി നോക്കിയിട്ടുണ്ട്. പിന്നീട് ജോണ്‍ അബ്രഹാമിന്റെ അടുത്ത സുഹൃത്തായി. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലും നാടകരംഗത്തും സജീവ സാന്നിധ്യമായിരുന്നു. അരാജകവാദിയായാണ് അദ്ദേഹം അദ്ദേഹത്തെ സ്വയം വിശേഷിപ്പിക്കുന്നത്. അവനവന്റെ മീഡിയത്തില്‍ അരാജകത്വം സൂക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
Tabalist Harinarayan passes away
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...