ദൈവത്തിന്റെ സമ്മാനമാണ് നീ”; മകൾ നിഷയുടെ പിറന്നാൾ ആഘോഷമാക്കി സണ്ണി ലിയോണി

മകളുടെ ഏഴാം പിറന്നാൾ ആഘോഷമാക്കി ബോളിവുഡ് താരം സണ്ണി ലിയോൺ. മകൾ നിഷയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾ താരവും ഭർത്താവായ ഡാനിയൽ വെബ്ബറും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു. മകൾ സന്തോഷത്തോടെ ഇരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സണ്ണി ലിയോൺ നിഷയ്ക്ക് ജന്മദിനാശംസയായി കുറിച്ചു. “നിന്നോടുള്ള സ്നേഹം വാക്കുകളാൽ വിവരിക്കാൻ കഴിയില്ല, ദൈവത്തിന്റെ സമ്മാനമാണ് നീ” ഡാനിയൽ വെബ്ബർ തന്റെ ഇൻസ്റ്റഗ്രാമിൽ നിഷയോടുള്ള ചിത്രത്തോടൊപ്പം കുറിച്ചു.
ബോളിവുഡിലേയ്ക്ക് ചേക്കേറിയതിന് ശേഷം 2017-ലാണ് സണ്ണി ലിയോൺ- ഡാനിയൽ വെബ്ബർ ദമ്പതികൾ ഒന്നര വയസ്സ് പ്രായമുള്ള നിഷയെ ദത്തെടുത്തത്. നിഷയെ കൂടാതെ വാടക ഗർഭധാരണത്തിലൂടെ ഇരട്ട കുട്ടികളും താര ദമ്പതികൾക്കുണ്ട്. നോഹ്, അഷർ എന്ന തന്റെ സഹോദരങ്ങളോടൊപ്പം നിഷ ജന്മദിനാഘോഷത്തിനിടയിൽ സന്തോഷം പങ്കു വെയ്യ്ക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. നിരവധി ആരാധകരാണ് താര പുത്രിയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾക്ക് താഴെ ആശംസകൾ അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്.
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...