സീരിയൽ നടിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

ഹിന്ദി സീരിയൽ നടി വൈശാലി ടക്കറിനെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ഇൻഡോറിൽ ഞായറാഴ്ചയാണ് സംഭവം. സസുരാൽ സിമർ കാ, യേ രിഷ്താ ക്യാ കെഹലാതാ ഹേ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് വൈശാലി.ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഒരു കത്തും നടിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇൻഡോറിൽ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്. ഇരുവരും ബിസിനസുകാരാണ്. രാവിലെ വൈശാലി മുറിയിൽ നിന്ന് പുറത്തുവരാതിരുന്നതിനേ തുടർന്ന് അന്വേഷിച്ചെത്തിയ പിതാവാണ് തൂങ്ങിമരിച്ച നിലയിൽ ഇവരെ കാണുന്നത്.
വൈശാലി ഇതുപോലൊരു പ്രവൃത്തിക്ക് മുതിരും എന്ന് കരുതിയിരുന്നില്ലെന്ന് അച്ഛനും സഹോദരനും പ്രതികരിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2015-ൽ യേ രിഷ്താ ക്യാ കെഹലാതാ ഹേയിലൂടെയാണ് വൈശാലി ടക്കർ അഭിനയരംഗത്തെത്തുന്നത്. ബിഗ് ബോസ് താരം നിഷാന്ത് മൽക്കാനി നായകനായ രക്ഷാബന്ധൻ എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചത്.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ അഭിനേത്രിയാണ് സീരിയൽ താരം മേഘ്ന വിൻസെന്റ്. മേഘ്ന ഇതിനോടകം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അന്നും ഇന്നും...
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...
ഏഷ്യാനെറ്റിൽ സംപ്രേഷണ ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് പത്തരമാറ്റ്. സീരിയൽ ജ്വല്ലറി വ്യവസായിയായ അനന്തമൂർത്തിയുടെ കുടുംബത്തിന്റെയും നന്ദാവനം കുടുംബത്തിന്റെയും കഥ പറയുന്ന...
സിനിമയെ വെല്ലുന്ന കഥകളുമായി എല്ലാ ദിവസവും സ്വീകരണമുറികളിലേക്കെത്തുന്ന സീരിയലുകൾ ഇന്ന് മലയാളി കുടുംബ പ്രേക്ഷകർക്ക് വിനോദങ്ങളിൽ നിന്നും മാറ്റിനിർത്താൻ സാധിക്കുന്നതല്ല. പല...
കുടുംബപ്രേക്ഷകർ വിനോദത്തിനായി ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. ടിവി ഷോകളെക്കാളും, വീട്ടമ്മമാരെ കൈയിലെടുക്കാൻ സീരിയലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിരവധി ചാനലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ...