Connect with us

ബോളിവുഡ് താരം ഷാരൂഖ് ഖാന് വധഭീഷണി; ഭീഷണിയെ തുടർന്ന് ബാന്ദ്രയിലെ ഷാരൂഖ് ഖാൻ്റെ വസതിക്കു സമീപം പൊലീസ് സുരക്ഷ ശക്തമാക്കി!!

Bollywood

ബോളിവുഡ് താരം ഷാരൂഖ് ഖാന് വധഭീഷണി; ഭീഷണിയെ തുടർന്ന് ബാന്ദ്രയിലെ ഷാരൂഖ് ഖാൻ്റെ വസതിക്കു സമീപം പൊലീസ് സുരക്ഷ ശക്തമാക്കി!!

ബോളിവുഡ് താരം ഷാരൂഖ് ഖാന് വധഭീഷണി; ഭീഷണിയെ തുടർന്ന് ബാന്ദ്രയിലെ ഷാരൂഖ് ഖാൻ്റെ വസതിക്കു സമീപം പൊലീസ് സുരക്ഷ ശക്തമാക്കി!!

ബോളിവുഡ് താരം ഷാരൂഖ് ഖാന് വധഭീഷണി. നടൻ സൽമാൻ ഖാനു വധിഭീഷണി ഉണ്ടായി ദിവസങ്ങൾക്കു പിന്നാലെയാണ് ഷാരൂഖ് ഖാന് നേരെയും ഭീഷണി ഉണ്ടായിരിക്കുന്നത്. 50 ലക്ഷം രൂപ നല്‍കണമെന്നും, പണം നൽകിയില്ലെങ്കിൽ ഷാരൂഖ് ഖാനെ വധിക്കുമെന്നും​ ആണ് ഭീഷണി.

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അജ്ഞാത നമ്പറിൽ നിന്നാണ് ഭീഷണി ലഭിച്ചത്. ഛത്തീസ്ഗഢിലെ റായ്പൂരിൽ നിന്നുള്ള ഫൈസാൻ ഖാൻ എന്ന വ്യക്തിയുടെ പേരിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ നിന്നാണ് കോൾ വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

റായ്പൂർ ലോക്കൽ പൊലീസിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടാൻ പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.ഭീഷണിയെ തുടർന്ന് ബാന്ദ്രയിലെ ഷാരൂഖ് ഖാൻ്റെ വസതിക്കു സമീപം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി 506(4), 351(3)(4) എന്നീ വകുപ്പുകൾ പ്രകാരം ബാന്ദ്രാ പൊലീസാണ് കേസെടുത്തത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഭീഷണി വ്യാജമാണെന്ന് കരുതുന്നതായും പൊലീസ് അറിയിച്ചു. സൽമാൻ ഖാന് ലോറൻസ് ബിഷ്‌ണോയി സംഘത്തിൻ്റെ ഭീഷണി ലഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഷാറൂഖിന് നേരെയും ഭീഷണി ഉയരുന്നത്.

ഒക്റ്റോബറിൽ സമാനമായ ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് ഷാരൂഖിന് മുംബൈ പോലീസ് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഉറപ്പാക്കിയിരുന്നു. അതിനു പുറകേ താരത്തിനൊപ്പം സായുധരായ ആറ് ഉദ്യോഗസ്ഥരെയും ഉറപ്പാക്കിയിട്ടുണ്ട്.

നേരത്തേ, താരത്തിനൊപ്പം രണ്ടു സുരക്ഷാഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്.തുടര്‍ച്ചയായ ബ്ലോക്ക്ബസ്റ്ററുകള്‍ക്കു പിന്നാലെ തനിക്ക് വധഭീഷണി ഉണ്ടെന്ന് അറിയിച്ചു ഷാരൂഖ് ഖാന്‍ തന്നെയാണ് മഹാരാഷ്ട്ര ആഭ്യന്തരവകുപ്പിന് കത്തെഴുതിയത്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണു നടന് സുരക്ഷ കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

More in Bollywood

Trending