Connect with us

മിമിക്രി കലാകാരനിൽ നിന്നും മാറി കാണാത്ത ഒരു മുഖം കണ്ടതുകൊണ്ടാകാം എല്ലവർക്കും ഇഷ്ടപ്പെട്ടതെന്ന് ഞാൻ വിശ്വസിക്കുന്നുത് ; കോട്ടയം നസീർ പറയുന്നു !

Movies

മിമിക്രി കലാകാരനിൽ നിന്നും മാറി കാണാത്ത ഒരു മുഖം കണ്ടതുകൊണ്ടാകാം എല്ലവർക്കും ഇഷ്ടപ്പെട്ടതെന്ന് ഞാൻ വിശ്വസിക്കുന്നുത് ; കോട്ടയം നസീർ പറയുന്നു !

മിമിക്രി കലാകാരനിൽ നിന്നും മാറി കാണാത്ത ഒരു മുഖം കണ്ടതുകൊണ്ടാകാം എല്ലവർക്കും ഇഷ്ടപ്പെട്ടതെന്ന് ഞാൻ വിശ്വസിക്കുന്നുത് ; കോട്ടയം നസീർ പറയുന്നു !

കെട്ട്യോളാണെന്റെ മാലാഖ’യ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്.തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം . സൈക്കോളജിക്കൽ ത്രില്ലർ വിഭാ​ഗത്തിൽ പെടുന്ന സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. മമ്മൂട്ടിക്ക് പുറമെ ബിന്ദു പണിക്കർ, കോട്ടയം നസീർ, ​ഗ്രേസ് ആന്റണി, ഷറഫുദീൻ, സീനത്ത് തുടങ്ങിയ അഭിനേതാക്കളും സിനിമയിൽ അണിനിരക്കുന്നുണ്ട്. സിനിമകളിൽ കുറേക്കാലമായി കാണാത്ത കോട്ടയം നസീർ ശക്തമായ കഥാപാത്രത്തെ ആണ് റോഷാക്കിൽ അവതരിപ്പിച്ചിരിക്കുന്നത്.

രൂപത്തിന് ചേരുന്ന വേഷങ്ങളിലേക്കല്ല താൻ ഇതുവരെ കാസ്റ്റ് ചെയ്യപ്പെട്ടതെന്ന് നടൻ കോട്ടയം നസീർ. മിമിക്രിയുടെ ചട്ടക്കൂടിന് പുറത്ത് ചെയ്ത വേഷങ്ങൾ കുറവാണ്. അനുകരണങ്ങളില്ലാത്ത കഥാപാത്രം ‘റോഷാക്കി’നെ മികച്ചതാക്കിയെന്നും അദ്ദേഹം പറഞ്ഞു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നസീർ.

‘കഥാപാത്രം സ്വീകരിക്കപ്പെട്ടതിൽ ഒരുപാട് സന്തോഷം. 27 കൊല്ലമായി സിനിമയിൽ വന്നിട്ട്. ചെറുതും വലുതുമായി ഒരുപാട് വേഷങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ മിമിക്രിയുടെ ചട്ടക്കൂടിന് പുറത്ത് ചെയ്ത വേഷങ്ങൾ വളരെ കുറവാണ്. ‘ബാവൂട്ടിയുടെ നാമത്തിൽ’, ‘യൂത്ത് ഫെസ്റ്റിവൽ’, ‘കഥ പറയുമ്പോൾ’ പോലെ ചിലത്. അതിൽ നിന്നൊക്കെ പൂർണ്ണമായും മാറി, അനുകരണങ്ങൾ ഇല്ലാത്ത ഒരു കഥാപാത്രമാണ് ‘റോഷാക്കി’ലെ ശശാങ്കൻ. ഇതുവരെ കണ്ട അനുകരണങ്ങളിൽ നിന്നും മിമിക്രി കലാകാരനിൽ നിന്നും മാറി കാണാത്ത ഒരു മുഖം കണ്ടതുകൊണ്ടാകാം എല്ലവർക്കും ഇഷ്ടപ്പെട്ടതെന്ന് ഞാൻ വിശ്വസിക്കുന്നു.

ഞാൻ എന്തുകൊണ്ട് അങ്ങനെയുള്ള കഥാപാത്രങ്ങളിലേയ്ക്ക് കാസ്റ്റ് ചെയ്യപ്പെടുന്നില്ലെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ ഒക്കെ പോകുമ്പോൾ ഇമിഗ്രേഷനിൽ ഒക്കെ നടനായി പരിചയപ്പെടുത്തുമ്പോൾ വില്ലനാണോ എന്നാണ് ആളുകളുടെ സംശയം. കൊമേഡിയൻ ആണെന്ന് പറയുമ്പോൾ അവർ അത്ഭുതപ്പെട്ട് നോക്കും. ഈ രൂപത്തിൽ ഒരിക്കലും ഒരു കൊമേഡിയൻ ഇല്ല എന്നതാണ് അവരുടെ അത്ഭുതം. രൂപത്തിന് ചേരുന്ന വേഷങ്ങളിലേക്കല്ല ഞാൻ കാസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ നിന്ന് മാറി കിട്ടുക എന്നതിലാണ് സന്തോഷം,’ കോട്ടയം നസീർ പറഞ്ഞു.

മമ്മൂട്ടി നായകനായ ‘റോഷാക്ക്’ തിയേറ്ററുകളിൽ വിജയ പ്രദർശത്തിലാണ്. സിനിമയുടെ ആദ്യ പോസ്റ്റർ മുതൽ ആകാംക്ഷ നിലനിർത്തിയ ചിത്രത്തിലെ കഥാപാത്രങ്ങളും അഭിനേതാക്കളുടെ പ്രകടനവും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആത്മസംഘർഷങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് ചിത്രത്തിൽ കോട്ടയം നസീർ അവതരിപ്പിച്ച ശശാങ്കൻ. നടന്റെ മികച്ച പ്രകടനം എന്നാണ് പ്രേക്ഷക പ്രതികരണം. കേരളത്തിൽ 250 സ്‌ക്രീനുകളിൽ 815 ഷോകളോടെയാണ് ചിത്രം റിലീസ് ചെയ്തത്. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം സെക്കളോജിക്കൽ മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ ഉള്ളതാണ്.

More in Movies

Trending

Recent

To Top