
News
ഖുഷ്ബു സുന്ദര്‍ ആശുപത്രിയില്‍…!; ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി; പ്രാര്‍ത്ഥനയോടെ ആരാധകര്‍
ഖുഷ്ബു സുന്ദര്‍ ആശുപത്രിയില്‍…!; ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി; പ്രാര്‍ത്ഥനയോടെ ആരാധകര്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് ഖുശ്ബു സുന്ദര്‍. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഖുഷ്ബു ശസ്ത്രക്രിയയ്ക്ക് വിധേയയായി എന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്. ഖുശ്ബു തന്നെയാണ് തന്റെ സര്‍ജറി കഴിഞ്ഞ വിവരം ട്വിറ്റര്‍ പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്.
കോക്സിക്സ് അസ്ഥിയില്‍ ശസ്ത്രക്രിയ കഴിഞ്ഞു എന്നാണ് ഖുശ്ബു പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത്. വീട്ടില്‍ മടങ്ങിയെത്തി. രണ്ടു ദിവസം റസ്റ്റ് വേണം. ശേഷം വീണ്ടും ജോലിയില്‍ സജീവമാകും എന്നാണ് ഖുശ്ബു പറഞ്ഞിട്ടുള്ളത്. ദസറ ആശംസകള്‍ക്ക് മറുപടി അയക്കാന്‍ കഴിയാത്തതിലും ഖുശ്ബു തന്റെ ദുഃഖമറിയിച്ചു.
ശരീരത്തിലെ നിര്‍ണ്ണായക ഭാഗമാണ് കോക്സിക്സ് അസ്ഥി. നട്ടെല്ലിന്റെ ചുവടെയുള്ള ഭാഗമാണിത്. ആശുപത്രി ഗൗണ്‍ ധരിച്ചുള്ള ഒരു സെല്‍ഫിയും നടി പോസ്റ്റ് ചെയ്തിരുന്നു. പെട്ടെന്ന് സുഖപ്പെടട്ടെ എന്നും, തങ്ങളുടെ പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടെന്നുമാണ് പലരും കമന്റ് ചെയ്തത്. അടുത്തിടെ താരം ശരീര ഭാരം കുറച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
20 കിലോയോളം കുറച്ച് തീരെ മെലിഞ്ഞ രൂപത്തിലായിരുന്നു താരം സോഷ്യല്‍ മീഡിയയില്‍ എത്തിയത്. അതേസമയം, വരാനിരിക്കുന്ന റൊമാന്റിക് കോമഡി ചിത്രമായ ‘കോഫി വിത്ത് കാതല്‍’ ഖുശ്ബു അടുത്തിടെ നിര്‍മ്മിച്ചിരുന്നു. സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാളവിക ശര്‍മ്മ, അമൃത അയ്യര്‍, ജീവ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....