“തല്ലുന്ന, നുള്ളുന്ന, വാക്കുക്കൾ കൊണ്ട് വേദനിപ്പിക്കുന്ന സകല അധ്യാപകർക്കും ഇതൊരു പാഠം ആകട്ടെ… കുട്ടിക്കും രക്ഷിതാക്കൾക്കും അഭിവാദ്യങ്ങൾ,; അഭിനന്ദിച്ച് ജിയോ ബേബി!
Published on

മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകനാണ് ജിയോ ബേബി. സ്ത്രീപക്ഷ സിനിമകൾ ഒരുക്കുന്ന ജിയോ ബേബി മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ്. താരം മറകൂടാതെ സാമൂഹ്യ വിഷയങ്ങളിൽ അഭിപ്രായം പറയുകയും, രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തൊടുപുഴയിൽ അധ്യാപകൻ നുള്ളിയതായി പൊലീസിൽ പരാതി നൽകിയ വിദ്യാർത്ഥിയേയും രക്ഷിതാക്കളേയും അഭിനന്ദിച്ച് ജിയോ ബേബി.
കുട്ടികളെ വാക്കുകൊണ്ടോ ശാരീരികമായോ വേദനിപ്പിക്കുന്ന അധ്യാപകർക്ക് ഇതൊരു പാഠമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 റിപ്പോർട്ട് ചെയ്ത വാർത്ത പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിൽ എഴുതുകയായിരുന്നു അദ്ദേഹം.”തല്ലുന്ന, നുള്ളുന്ന, വാക്കുക്കൾ കൊണ്ട് വേദനിപ്പിക്കുന്ന സകല അധ്യാപകർക്കും ഇതൊരു പാഠം ആകട്ടെ… കുട്ടിക്കും രക്ഷിതാക്കൾക്കും അഭിവാദ്യങ്ങൾ,” ജിയോ ബേബി എഴുതി.
തൊടുപുഴ മുട്ടം പഞ്ചായത്ത് പരിധിയിൽ ആറാം ക്ലാസ് വിദ്യാർഥിയെയാണ് ക്ലാസില്‍ വെച്ച് അധ്യാപകന്‍ നുള്ളിയത്. രക്ഷിതാവിനോട് വിദ്യാര്‍ഥി സംഭവം പറയുകയും തുടർന്ന് മുട്ടം പൊലീസില്‍ അധ്യാപകനെതിരെ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. അധ്യാപകനും രക്ഷിതാക്കളും പൊലീസ് സ്റ്റേഷനിൽ വെച്ച് കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.
മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ജിയോ ബേബി ഒരുക്കുന്ന ചിത്രമാണ് അദ്ദേഹത്തിൻ്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്നതായി റുപ്പോർട്ടുകൾ ഉള്ള ചിത്രത്തിന്റെ തിരക്കഥ പണിപ്പുരയിലാണ്. സിനിമയിൽ നടി ജ്യോതിക നായികയാകുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ സിനിമയുടെ കാസ്റ്റിങ്ങ് ആരംഭിച്ചിട്ടില്ല എന്ന് സംവിധായകൻ വ്യക്തമാക്കി.
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം മെയ് ഇരുപത്തിമൂന്നിന്...
ടൊവിനോ തോമസ് നായകനായ നരി വേട്ട എന്ന ചിത്രം മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു. ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ്...
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...