യുവ നടിമാർക്കിടയിലെ ശ്രദ്ധേയ താരമാണ് അഹാന കൃഷ്ണ. താരപുത്രി എന്നതിലുപരി സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ അച്ഛൻ ഒരു അക്ടറായതിൻ്റെ ഗുണത്തെ കുറിച്ചും, തനിക്ക് സിനിമ എന്താണെന്നും പറയുകയാണ് അഹാന.
അച്ഛൻ അക്ടറായത് കൊണ്ട് തനിക്ക് രണ്ടേ രണ്ട് ഗുണമേ കിട്ടിട്ടുള്ളുവെന്നാണ് അവർ പറഞ്ഞത്. താൻ ജനിക്കുന്നതിന് മുൻപേ അച്ഛൻ സിനിമയിലുണ്ട്. അതുകൊണ്ട് തന്നെ സിനിമയിലുള്ളവരെ കോൺടാക്ട് ചെയ്യണമെങ്കിൽ അവരുടെ നമ്പർ എടുത്ത് തരാൻ അച്ഛന് സാധിക്കും. പക്ഷേ ബാക്കിയൊക്കെ തന്റെ ഭാഗ്യമാണെന്നും നടി പറഞ്ഞു.
തന്റെ ആദ്യ സിനിമ കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാമതൊരു സിനിമ തനിക്ക് കിട്ടിയത്. അച്ഛൻ ഒരു നടൻ അയതുകൊണ്ട് തന്നെ ഇതെല്ലാം സിനിമയുടെ ഒരു ഭാഗമാണെന്ന് തനിക്ക് അറിയാം. കുട്ടിക്കാലം മുതൽ അത് കാണാറുമുള്ളതാണ്. അതുകൊണ്ട് തന്നെ സിനിമ ഇല്ലാതിരുന്ന സമയത്ത് തനിക്ക് ഒരു വിഷമമോ സങ്കടമോ വന്നില്ല
ഇപ്പോഴും ഒരു വലിയ പ്രോജക്ട് വന്നിട്ട് ലാസ്റ്റ് മിനിറ്റ് തന്നെ എടുത്ത് മാറ്റിയാൽ വിഷമമാകും പക്ഷേ അതിനപ്പുറത്ത് തകർന്നുപോകുകയോ ഇല്ലാതാകുകയോ ചെയ്യില്ലെന്നും സിനിമ തന്റെ ജീവിതമല്ല ജീവിതത്തിന്റെ ഭാഗം മാത്രമാണെന്നും അഹാന അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി നവ്യ നായർ. ഇപ്പോഴിതാ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
ഗോഡ്ഫാദർ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികൾക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വർഷങ്ങളായി സിനിമയുടെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...