
Bollywood
കഷ്ടപ്പെട്ട് സഹിക്കുന്ന ആലിയയുടെ ഒരു സ്വഭാവം എന്താണ്? രൺബീർ കപൂറിന്റെ മറുപടി ഞെട്ടിച്ചു
കഷ്ടപ്പെട്ട് സഹിക്കുന്ന ആലിയയുടെ ഒരു സ്വഭാവം എന്താണ്? രൺബീർ കപൂറിന്റെ മറുപടി ഞെട്ടിച്ചു
Published on

ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും. അതിനിടെ, ആലിയയുടെ ഉറക്കശീലങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്
രൺബീർ. ആലിയയ്ക്കൊപ്പം ഉറങ്ങുന്നത് ശരിക്കും ബുദ്ധിമുട്ടാണെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
കഷ്ടപ്പെട്ട് സഹിക്കുന്ന ആലിയയുടെ ഒരു സ്വഭാവത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രൺബീറിന്റെ പ്രതികരണം. ഉറക്കം തുടങ്ങിയാൽ ഒരു ഭാഗത്തേക്കു ചെരിഞ്ഞ് കിടക്കയിൽ നീങ്ങാൻ തുടങ്ങും അവൾ. സ്വാഭാവികമായും നമ്മൾക്ക് കിടക്കാൻ ഇടമില്ലാതാകും. തല ഒരു ഭാഗത്തും കാല് മറ്റൊരു ഭാഗത്തുമായിരിക്കും. താനൊരു മൂലയിലും എത്തിയിരിക്കും. ശരിക്കും കഷ്ടപ്പാടാണെന്നും രൺബീർ വെളിപ്പെടുത്തി.
ഇതേ ചോദ്യത്തോട് ആലിയയുടെ മറുപടി . രൺബീറിൽ ഇഷ്ടപ്പെടുന്നതും സഹിക്കുന്നതുമായ സ്വഭാവം നിശബ്ദതയാണെന്നായിരുന്നു. എല്ലാം കേട്ടിരിക്കുന്നയാളാണ് രൺബീർ. എന്നാൽ, അതു തന്നെയാണ് ബുദ്ധിമുട്ടുള്ളതും.എന്തെങ്കിലും കാര്യത്തിൽ പ്രതികരണം ആവശ്യമുള്ളപ്പോഴും സെൻ ബുദ്ധന്മാരെപ്പോലെ മിണ്ടാതെയിരിക്കുമെന്നും ആലിയ കൂട്ടിച്ചേർത്തു.
അതേസമയം ഈ മാസം ആദ്യത്തിൽ റിലീസ് ചെയ്ത ഇവരുടെ ചിത്രം ‘ബ്രഹ്മാസ്ത്ര’ ബോക്സ്ഓഫീസിൽ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്. ആലിയയും രൺബീറും ഒന്നിച്ച് ലീഡ് റോളിലെത്തുന്ന ആദ്യ ചിത്രമാണ് ബ്രഹ്മാസ്ത്ര. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....