അവിവാഹിതയായ ആ പെൺ കുട്ടിക്ക് ഏഴ് വയസ്സ് പ്രായമുള്ള ഒരു മകനുണ്ട്.ഏഴ് വർഷമായി അയാളുടെ പീഡനം സഹിച്ചാണ് ആ പെൺകുട്ടി അവിടെ കഴിഞ്ഞത് ; അത് ഏറെ വേദനിപ്പിക്കുന്നു ; ലക്ഷ്മി രാമകൃഷ്ണൻ!
Published on

ചക്കരമുത്ത് എന്ന സിനിമയിലൂടെ ലോഹിതദാസ് ആണ് പ്രവാസി ഇന്ത്യാക്കാരി ആയിരുന്ന ലക്ഷ്മി രാമകൃഷ്ണനെ സിനിമയിൽ അവതരിപ്പിച്ചത് . അതിനെത്തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ചു വന്ന് കലാജീവിതം ആരംഭിച്ച അവർ, മലയാളം,തമിഴ് ടെലിവിഷൻ ചാനലുകളിലായി സംപ്രേഷണം ചെയ്ത ആറു ലഘുചിത്രങ്ങൾ സംവിധാനം ചെയ്തു. സിനിമാഭിനയം കൂടാതെ തമിഴ് മിനിസ്ക്രീനിൽ സീരിയലിലൂടെയും റിയാലിറ്റി ഷോയിലൂടെയുമൊക്കെ സ്ഥിരസാന്നിദ്ധ്യമാണു ലക്ഷ്മി രാമകൃഷ്ണൻ.
നിരവധി റിയാലിറ്റി ഷോയിലൂടെ ആളുകളുടെ ജീവിത കഥ കേൾക്കുന്ന ലക്ഷ്മി തന്നെ ഏറ്റവും കൂടുൽ വേദനിപ്പിച്ച ഒരു സംഭവത്തെ കുറിച്ച് പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് അവർ സംസാരിച്ചത്.
യാഥാർത്ഥ്യം ഫിക്ഷനെക്കാൾ വലുതാണെന്ന് പറഞ്ഞാണ് അവർ പറഞ്ഞത്. ഒരിക്കൽ 21 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി തന്നെ കാണാൻ വന്നു. കാണുമ്പോൾ തന്നെ ഹോർമോണൽ പ്രശ്നമുള്ള ആളായി തനിക്ക തോന്നി. പിന്നീട് അവരോട് സംസാരിച്ചതിന് ശേഷമാണ് താൻ കാര്യങ്ങളെ കുറിച്ച് അറിഞ്ഞത്.
അവിവാഹിതയായ ആ പെൺ കുട്ടിക്ക് ഏഴ് വയസ്സ് പ്രായമുള്ള ഒരു മകനുണ്ട്. 13 വയസ്സുള്ളപ്പോൾ അമ്മയുടെ കാമുകൻ റെപ്പ് ചെയ്തതാണ്. പിന്നീട് പ്രശ്നമായപ്പോൽ അമ്മയേയും മകളേയും അയാൾ ഏറ്റ് എടുത്തു.
പിന്നീട് ഏഴ് വർഷമായി അയാളുടെ പീഡനം സഹിച്ചാണ് ആ പെൺകുട്ടി അവിടെ കഴിഞ്ഞത്. അയാളെ വിളിച്ച് താൻ സംസാരിച്ചപ്പോൾ അന്ന് കേസ് ആയിരുന്നെങ്കിൽ താൻ മൂന്ന് മാസം കൊണ്ട് രക്ഷപെട്ടേനെ ഇന്ന് ഇപ്പോൾ ഏഴ് വർഷമായി അവരെ നോക്കുന്നത് താനാണെന്നാണ് അയാൾ മറുപടി നൽകിയത്.
അവർക്ക് വേണ്ട ഹെൽപ്പുകൾ എല്ലാം നമ്മൾ ചെയ്തിരുന്നെങ്കിലും ഈ ചെറുപ്രായത്തിൽ അവർ അനുഭവിക്കേണ്ടി വന്ന ദുരന്തം തന്നെ സംബന്ധിച്ചിടത്തോളം വളരെ വിഷമിപ്പിക്കുന്ന ഒന്നായിരുന്നെന്നും അവർ പറഞ്ഞു
ആട്ടവും, പാട്ടുമൊക്കെയായി യു.കെ.ഓക്കേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ എത്തി. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം. മെയ് ഇരുപത്തിമൂന്നിന്...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം മെയ് ഇരുപത്തിമൂന്നിന്...
ടൊവിനോ തോമസ് നായകനായ നരി വേട്ട എന്ന ചിത്രം മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു. ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ്...
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...