എന്നെ പിന്തുടർന്ന് ലൊക്കേഷനിൽ എത്തിയ അയാൾ കണ്ടയുടനെ കാലിലൊക്കെ വീണ് കരച്ചിലൊക്കെ തുടങ്ങി’; അയാളുടെ ആവശ്യം അതായിരുന്നു ; വെളിപ്പെടുത്തി ഭാവന!
നമ്മൾ സിനിമയിലൂടെ അഭിനയ ലോകത്ത് അരങ്ങേറിയ താരമാണ് ഭാവന.മലയാളത്തിന് പുറമെ മറുഭാഷകളിലും പ്രശസ്തിയാർജിക്കാൻ താരത്തിന് കഴിഞ്ഞു . തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ച ഭാവന കന്നഡയിലാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിൽ നിന്ന് നീണ്ട ഇടവേളയെടുത്ത ഭാവന കന്നഡയിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടിയുടെ ഭർത്താവ് നവീനും കന്നഡ സിനിമകളുടെ നിർമാതാവാണ്.
കന്നഡയിലെ മുൻനിര നായിക നടിയായ ഭാവനയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ ചില കർണാടകയിൽ നിന്നുള്ള ചില ആരാധകരെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഭാവന. ഫ്ലവേഴ്സ് ടിവിയോടാണ് പ്രതികരണം.’ഭാവന എന്ന് ടാറ്റൂ ചെയ്ത ഒരു കന്നഡ ഫാൻ ഉണ്ട്. ഒരു ലൊക്കേഷനിൽ എന്നെ കാണാൻ വന്നിരുന്നു. കല്യാണം കഴിക്കുമ്പോൾ ഭാവന എന്ന് പേരുള്ള കുട്ടിയെ തന്നെ കല്യാണം കഴിക്കുന്നതായിരിക്കും ആരോഗ്യത്തിന് നല്ലതെന്ന് ഞാൻ പറഞ്ഞു. അടുത്തിടെ നടന്ന മറ്റൊരു സംഭവമാണ്. ഒരാൾ എല്ലാ ലൊക്കേഷനിലും വരും’
‘എന്നെ കാണാൻ വേണ്ടിയാണ് വരുന്നതെന്ന് എനിക്കറിയില്ല. ഇത്രയും പേരുള്ളതിനാൽ നമ്മൾ അങ്ങനെ ശ്രദ്ധിക്കുന്നില്ലല്ലോ. പരിചയമുള്ള മുഖം രണ്ട് മൂന്ന് ലൊക്കേഷനിൽ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഷൂട്ടിംഗിന്റെ ആളായിരിക്കും എന്ന്’പക്ഷെ ഇയാളിങ്ങനെ നോക്കിക്കൊണ്ടേ ഇരിക്കും. ഒരിക്കൽ ബാംഗ്ലൂരിൽ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുമ്പോൾ എന്റെ മേക്കപ്പ്മാൻ ശരവണൻ പറഞ്ഞു മാഡം, ഇങ്ങനെ ഒരാൾ വന്നിട്ടുണ്ട് കാണണം എന്നാണ് പറയുന്നതെന്ന്. ഞാൻ പറഞ്ഞു വന്നോളൂ എന്ന്. വന്നപ്പോൾ ഇങ്ങേരാണ്. കണ്ടയുടനെ ഇയാൾ കരച്ചിലൊക്കെ തുടങ്ങി’
‘കാലിലൊക്കെ വീണ് ഭയങ്കര സ്നേഹപ്രകടനം. എന്തായാലും വേണ്ടില്ല പൈസ വേണ്ട ഒന്നും വേണ്ട ഞാൻ കൂടെത്തന്നെ നിന്നോളാം എന്നാണ് ഇയാൾ പറയുന്നത്. ഞാൻ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാം എന്ന് പറഞ്ഞ് ശരവണന്റെ നമ്പർ കൊടുത്തു’പിന്നെ ശരവണന് അതൊരു ശല്യം ആയി. പിന്നെ തൃശൂരിൽ വീടൊക്കെ തപ്പി വന്ന് വീടിന് മുന്നിൽ ഗിഫ്റ്റ് ബോക്സ് ഒക്കെ വെച്ചിട്ട് പോവും. കുറേ പ്രാവശ്യം ബോക്സ് വെക്കലൊക്കെ ആയപ്പോൾ അമ്മ ഇത് ശരിയാവില്ലെന്ന് ഫോൺവിളിച്ച് പറഞ്ഞു. ഏത് ഭാഷയിലാണ് അമ്മ അത് പറഞ്ഞ് മനസ്സിലാക്കിയതെന്ന് എനിക്കറിയില്ല. അമ്മ പറഞ്ഞിട്ടാണ് ആ വരവൊക്കെ നിന്നത്’ മേക്കപ്പ്മാൻ ശരവണന് ഇപ്പോഴും ഈ ആരാധകന്റെ കോൾ വരുന്നുണ്ടെന്നും ഭാവന പറഞ്ഞു.
അടുത്തിടെ കേരളത്തിൽ നിന്ന് ഒരു കുഞ്ഞിന് പേരിട്ടതിനെക്കുറിച്ചും ഭാവന സംസാരിച്ചു. അത് വളരെ ടച്ചിംഗ് ആയ അനുഭവമായിരുന്നു. പേരൊക്കെ അവർ കണ്ടുവെച്ചിരുന്നെന്നും ഭാവന പറഞ്ഞു. നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് ഭാവന. ഷറഫുദീൻ ആണ് സിനിമയിലെ നായകൻ.
അതേസമയം അടുത്തിടെയായിരുന്നു ഭാവനയ്ക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചത്. വിസ സ്വീകരിക്കാനെത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. ഭാവന കൈ ഉയർത്തിയപ്പോൾ ശരീരഭാഗം കാണുന്നുണ്ടായിരുന്നുവെന്നും ടോപ്പിനടിയിൽ വസ്ത്രമില്ലായിരുന്നുവെന്നും പറഞ്ഞ് ചിലർ താരത്തെ വിമർശിച്ചിരുന്നു. വ്‌സ്ത്രധാരണത്തിന്റെ പേരിൽ തന്നെ വിമർശിച്ചവർക്ക് മാസ് മറുപടി നൽകി ഭാവന.
സ്ലിപ്പെന്ന ഭാഗം കൂടി ചേർന്നതാണ് ആ ടോപ്പ്. ദേഹത്തോട് ഒട്ടിക്കിടക്കുന്ന വസ്ത്രമാണ് സ്ലിപ്പ്. ഒത്തിരിപേർ ഉപയോഗിക്കുന്നതാണ് അത്. ടോപ് മാത്രം ധരിച്ച് പുറത്ത് പോവുന്നയാളല്ല താനെന്നുമായിരുന്നു ഭാവന മനോരമയോട് പ്രതികരിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ വാക്കുകൾ വൈറലായി മാറിയത്. ഇൻസ്റ്റഗ്രാമിലൂടെയായും ഭാവന ഇതേക്കുറിച്ച് വിശദീകരിച്ചിരുന്നു. ശിൽപ ബാലയുൾപ്പടെയുള്ളവർ ഭാവനയുടെ പോസ്റ്റ് സ്‌റ്റോറിയായി പങ്കുവെച്ചിരുന്നു.എല്ലാം ശരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ, എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുമ്പോളും, ഞാൻ എന്തു ചെയ്‌താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങൾക്കു സന്തോഷം കിട്ടുന്നത് എങ്കിൽ അതിലും ഞാൻ തടസം നിൽക്കില്ല എന്നുമായിരുന്നു ഭാവന കുറിച്ചത്.