ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോകളിലൂടെ ശ്രദ്ധേയനായ പാലാ സജി ഇന്ത്യന്‍ ടുവിലേയ്ക്ക്; അവര്‍ തന്നെ ഇങ്ങോട്ട് വിളിക്കുക എന്നത് തന്നെ വലിയ കാര്യമാണെന്നും പാലാ സജി
ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോകളിലൂടെ ശ്രദ്ധേയനായ പാലാ സജി ഇന്ത്യന്‍ ടുവിലേയ്ക്ക്; അവര്‍ തന്നെ ഇങ്ങോട്ട് വിളിക്കുക എന്നത് തന്നെ വലിയ കാര്യമാണെന്നും പാലാ സജി
ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോകളിലൂടെ ശ്രദ്ധേയനായ പാലാ സജി ഇന്ത്യന്‍ ടുവിലേയ്ക്ക്; അവര്‍ തന്നെ ഇങ്ങോട്ട് വിളിക്കുക എന്നത് തന്നെ വലിയ കാര്യമാണെന്നും പാലാ സജി
ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോകളിലൂടെ ശ്രദ്ധേയനായ താരമാണ് മുന്‍ സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ കൂടിയായിരുന്ന പാലാ സജി. അന്തരിച്ച നടന് ജയനായി വീഡിയോകളില്‍ നടത്തിയ പ്രകടനമാണ് ഇദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്. ഇപ്പോഴിതാ അദ്ദേഹത്തിന് സിനിമകളിലേയ്ക്കും അവസരം തുറക്കുകയാണ്.
ഇതിനോടകം മൂന്നോളം ചിത്രങ്ങളിലേക്ക് ക്ഷണം വന്നെന്നും അതിലൊന്ന് ബ്രഹ്മാണ്ഡ തമിഴ് ചിത്രമായ ഇന്ത്യന്‍ 2 ലേയ്ക്കാണെന്നുമാണ് വിവരം. പാലാ സജി തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ഒരു ഓഡിഷന് പോലെ ഫോട്ടോസ്, വീഡിയോസ് എന്നിവ അയച്ചു കൊടുക്കാന്‍ അവര്‍ പറഞ്ഞെന്നും, അത് താന്‍ കൊടുത്തിട്ടുണ്ടെന്നും പാലാ സജി പറഞ്ഞു.
ഇന്ത്യന്‍ 2 ലെ വേഷം ഉറപ്പായിട്ടില്ലെങ്കിലും, അവര്‍ തന്നെ ഇങ്ങോട്ട് വിളിക്കുക എന്നത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉലകനായകന് കമല്‍ ഹാസനെ നായകനാക്കി ഷങ്കര്‍ ഒരുക്കിയ ഇന്ത്യന്‍ എന്ന ട്രെന്‍ഡ് സെറ്റര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. വമ്പന്‍ താരനിരയണിനിരക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ആരംഭിച്ചത്.
കാജല്‍ അഗര്‍വാള്‍ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ്, റെഡ് ജെയന്റ്റ് മൂവീസ് എന്നിവര്‍ ചേര്‍ന്നാണ്. തനിക്കു മുംബൈയില്‍ ആണ് ജോലി എങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ പോകുമെന്ന് ഈ അടുത്തിടെ മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ പാലാ സജി പറഞ്ഞിരുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...