തമ്പി ചെയ്ത കാര്യങ്ങളെ വീണ്ടും ന്യായീകരിക്കാന്‍ ശ്രമിക്കുന്ന അപ്പു; അപ്പുവിനെ നിലയ്ക്ക് നിർത്താൻ ഹരി; ഇങ്ങനെ പോയാല്‍ ഇവര്‍ തല്ലിപ്പിരിയും ; സാന്ത്വനം കുടുംബം തകര്‍ക്കാൻ തമ്പിയുടെ നീക്കം!
തമ്പി ചെയ്ത കാര്യങ്ങളെ വീണ്ടും ന്യായീകരിക്കാന്‍ ശ്രമിക്കുന്ന അപ്പു; അപ്പുവിനെ നിലയ്ക്ക് നിർത്താൻ ഹരി; ഇങ്ങനെ പോയാല്‍ ഇവര്‍ തല്ലിപ്പിരിയും ; സാന്ത്വനം കുടുംബം തകര്‍ക്കാൻ തമ്പിയുടെ നീക്കം!
തമ്പി ചെയ്ത കാര്യങ്ങളെ വീണ്ടും ന്യായീകരിക്കാന്‍ ശ്രമിക്കുന്ന അപ്പു; അപ്പുവിനെ നിലയ്ക്ക് നിർത്താൻ ഹരി; ഇങ്ങനെ പോയാല്‍ ഇവര്‍ തല്ലിപ്പിരിയും ; സാന്ത്വനം കുടുംബം തകര്‍ക്കാൻ തമ്പിയുടെ നീക്കം!
മനോഹരങ്ങളായ ആത്മബന്ധങ്ങളും, കൂട്ടുകുംടുംബത്തിന്റെ സന്തോഷവും സ്ക്രീനിലേക്ക് പകര്‍ന്ന് നല്കുന്നതില് വിജയിച്ച പരമ്പരയാണ് ‘സാന്ത്വനം’. എന്നാല്‍ സ്വത്തിന്റെ പേരിലുള്ള വിപത്ത് കുടുംബത്തിന് സംഭവിക്കുകയാണ്. സമൂഹത്തില്‍ കുടുംബം എന്നതിലുപരിയായി വ്യക്തികള്‍ ഉയരാന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ അങ്ങനെ സംഭവിക്കുന്ന മിക്കയിടങ്ങളിലും കുടുംബബന്ധങ്ങള്‍ തകരാന്‍ തുടങ്ങുന്നു എന്നതാണ് പ്രശ്നം.
ഇപ്പോഴുള്ള ചെറിയ കട മാറ്റി ചെറിയൊരു ഷോപ്പിംഗ് കോംപ്ലക്സ് പണിയാന്‍ ‘സാന്ത്വനം’ വീട്ടിലെ എല്ലാവരും തുനിഞ്ഞത് കുടുംബത്തിന്റെ നിലനില്പ് മെച്ചപ്പെടുത്താനായിട്ടായിരുന്നു എന്നാല്‍, കുടുംബത്തിന്റെ കൂട്ടുകെട്ടിന്റെ അടിത്തറ ഇളകുകയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങുന്നതിനായി ലോണ്‍ എടുക്കേണ്ടത് ആവശ്യമായി വന്നിരിക്കയാണ് കുടുംബത്തിന്. അതിനായി വീട് പണയപ്പെടുത്തേണ്ടതായും വരുന്നുണ്ട്. എന്നാല്‍ പണയപ്പെടുത്തുന്ന വീട്, തിരിച്ചടയ്ക്കാന്‍ ശേഷിയുള്ള ആളുടെ പേരിലേക്ക് മാറ്റണം എന്ന ബാങ്കിന്റെ അഭിപ്രായം സ്വത്തുവകകള്‍ മൂത്തവനായ ‘ബാലന്റെ’ പേരിലേക്ക് വീട് എഴുതിവയ്ക്കണം എന്ന താരുമാനത്തിലേക്കാണ് എത്തുന്നത്.
സാന്ത്വനം വീടിനകത്തും പുറത്തുമായി നിരവധി ആളുകള്‍ സ്വത്ത് ഭാഗം വെയ്ക്കുന്നതിന് നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണ് ബാലന് വീതംവെയ്ക്കുന്നതിന് സമ്മതിച്ചത്. എന്നാല്‍ ബാലന്റെ വാക്ക് ഒരു അവസരമാക്കി എടുക്കുകയാണ് തമ്പി. നേരം വെളുത്ത് എല്ലാവരും എഴുനേറ്റ് വരുമ്പോള്‍ കാണുന്ന കാഴ്ച വീട്ടുമുറ്റത്ത് നടക്കുന്ന അളക്കലാണ്. തമ്പി ആളുകളേയും കൂട്ടി മരുമകന് ലഭിക്കേണ്ട വസ്ഥു അളക്കാനെത്തിയതാണ്.
ഈ കാഴ്ച വീട്ടിലുള്ളവരെ മാനസികമായിപ്പോലും തളര്‍ത്തുകയാണ്. ബാലനും ശിവനും ഇത് കണ്ട് ഓടിയെത്തുന്നുണ്ടെങ്കിലും ഇവര്‍ക്ക് മുന്നില്‍ ന്യായങ്ങള്‍ നിരത്തി രക്ഷപെടാനാണ് തമ്പി നോക്കുന്നത്.
ബാലന്റെ വായടപ്പിക്കാന്‍ ഇത് അപ്പുവിന്റെ സമ്മതത്തോടെയാണ് ചെയ്യുന്നതെന്ന് തമ്പിയും പറയുന്നു. ഇത് ബാലനും ശിവനും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. അപ്പു ഈ വീടിന്റെ മുറ്റത്ത് ഒരു ബംഗ്ലാവ് വെച്ച്കൊടുക്കണമെന്ന് ആവശ്യപ്പെട്ട കാര്യം കേട്ടതോടെ ഒന്നും തിരിച്ച് പറയാനാകാതെയാണ് ബാന്‍ പോകുന്നത്.
ഈ നീക്കങ്ങളൊന്നും അറിയാതെ നിന്ന ഹരിയോട് കാര്യങ്ങള്‍ പറയുന്നത് കണ്ണനാണ്. ഹരിയേട്ടനും കൂടി അറിഞ്ഞിട്ടാണോ ഇവിടെ ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് കണ്ണന് ചോദിക്കുന്നത്. തമ്പിയെക്കൊണ്ട് സഹികെട്ടുനിന്ന ഹരിയ്ക്ക് ഇതോടെ സ്വയം നിയന്ത്രണം നഷ്ടപ്പെടുകയാണ്.
എടുത്തുചാടിയാണ് ഹരി തമ്പിയ്ക്കും അപ്പുവിനും അരികിലേയ്ക്ക് എത്തുന്നത്. ഇതെല്ലാം എടുത്ത് ഇപ്പോള്‍ത്തന്നെ ഗേറ്റ് കടക്കണമെന്നാണ് ആദ്യം തന്നെ ഹരി ആവശ്യപ്പെടുന്നത്. തന്റെ ഡാഡിയോട് ഹരി പറഞ്ഞ വാക്കുകളില്‍ അപ്പുവിനും ഇഷ്ടക്കേടുണ്ടെങ്കിലും മറുത്ത് പറയാന്‍ കഴിയാത്ത അവസ്ഥയിലാലയിരുന്നു അപ്പുവും.
എല്ലാവരുടേയും മുന്നില്‍ വെച്ച് താന്‍ ബംഗ്ലാവ് പണിഞ്ഞു തരാന്‍ ആവശ്യപ്പെട്ടു എന്ന് തമ്പി പറയുമെന്ന് അപ്പു ഒരിയ്ക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഹരിയുടെ ദേഷ്യം കണ്ടുകൊണ്ട് നില്ക്കുക എന്നത് മാത്രമാണ് അപ്പുവിനുള്ള വഴി.
മരുമകന്റെ സ്വത്തിന് വേണ്ടി നാണമില്ലാതെ കയറിയിറങ്ങി നടക്കുന്നത് എന്തിനാണെന്ന ഹരിയുടെ ചോദ്യം തമ്പിയ്ക്കും വലിയ അടിയായിരുന്നു. എന്നിട്ടും അളക്കല്‍ നിര്‍ത്ത് തമ്പിയും സംഘവും പോകുന്നില്ലെന്ന് കണ്ടതോടെ സാധനങ്ങള്‍ വലിച്ചെറിയുകയാണ് ഹരി. ഹരിയെ പിടിച്ച് നിര്‍ത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും കണ്ണനെക്കൊണ്ട് കഴിയുന്നില്ല.
ഇതോടെ ബഹളം കേട്ട് വീട്ടില്‍ നിന്ന് ബാലനും ശിവനും ദേവിയിമെല്ലാം ഓടിയെത്തുകയാണ്. വീട്ടില്‍ കയറി തമ്പി ചെയ്ത കാര്യങ്ങളെ വീണ്ടും ന്യായീകരിക്കാന്‍ ശ്രമിക്കുന്ന അപ്പുവിനോടും ഹരി നിയന്ത്രണം വിട്ട് പെരുമാറുകയാണ്. ഇതോടെ വീട് വിട്ടിറങ്ങാന്‍ തീരുമാനിക്കുകയാണ് അപ്പു.
അപ്പുകൂടി ഇറങ്ങുന്നതോടെ തമ്പിയെ ഇനി ഒരുതരത്തിലും സാന്ത്വനത്തിലേയ്ക്ക് അടുപ്പിക്കാന്‍ ഹരിയോ ശിവനോ അംഗീകരിക്കില്ല എന്ന് ഉറപ്പാണ്.കലുഷിതമായ മുഹൂര്‍ത്തങ്ങളിലൂടെ പരമ്പര എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്നറിയാന്‍ വരും പ്പിസോഡുകള്ക്കായി കാത്തിരിക്കാം.
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...