Connect with us

മര്യാദയ്ക്ക് ഒന്നിച്ചു ചവാൻ പോയ പിള്ളേരാ.. ഈ ചതി നമ്മളോട് വേണ്ടായിരുന്നു; സുമിത്രയോട് പറയാനുള്ളത് പറഞ്ഞ് കുടുംബവിളക്ക് പ്രേക്ഷകർ !

serial story review

മര്യാദയ്ക്ക് ഒന്നിച്ചു ചവാൻ പോയ പിള്ളേരാ.. ഈ ചതി നമ്മളോട് വേണ്ടായിരുന്നു; സുമിത്രയോട് പറയാനുള്ളത് പറഞ്ഞ് കുടുംബവിളക്ക് പ്രേക്ഷകർ !

മര്യാദയ്ക്ക് ഒന്നിച്ചു ചവാൻ പോയ പിള്ളേരാ.. ഈ ചതി നമ്മളോട് വേണ്ടായിരുന്നു; സുമിത്രയോട് പറയാനുള്ളത് പറഞ്ഞ് കുടുംബവിളക്ക് പ്രേക്ഷകർ !

സീരിയൽ കഥകളേക്കാൾ ഗംഭീരം സീരിയൽ കമെന്റുകളാണ്. ഇന്നിപ്പോൾ ഒന്നിച്ചു ജീവിക്കാൻ സമ്മതിക്കാത്തതുകൊണ്ട് എന്നാൽ പിന്നെ ഒന്നിച്ചു മരിക്കാം എന്ന താല്പര്യവുമായി പോയ രണ്ടുപേരെ വീട്ടിൽ പൊടിച്ചോണ്ട് വന്നു സുമിത്ര തുരുതുരാ ഉപദേശം. സാധാരണ വീട്ടിൽ നടക്കും പോലെ തന്നെ , ഞങ്ങളുടെ അന്തസ് നിങ്ങൾ ഓർത്തോ ഞങ്ങളുടെ അഭിമാനം ഇപ്പോൾ കപ്പൽ കയറിയില്ലേ … ഈ സ്ഥിതിയാണ് സുമിത്രയ്ക്ക്..

ഹാ കാര്യം തമാശയാക്കി എങ്കിലും ആത്മഹത്യാ ഒരു നല്ല ചോയിസ് അല്ല… ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അത്തരത്തിൽ എന്തെങ്കിലും തോന്നിയാൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. പറ്റുമെങ്കിൽ ആ ഫോൺ വിളിക്കൂ 1056 എന്ന നമ്പറിലേക്ക്…

അപ്പോൾ കുടുംബവിളക്കിലെ ആശങ്കകൾക്ക് ഒരുവിധം പരിസമാപ്യതി ആവുകയാണ്. സുമിത്രയുടെ മകൾ ശീതളിന്റെ പ്രണയവും ആത്മഹത്യാശ്രമവും ഒക്കെയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുടുംബവിളക്ക് പരമ്പരയിൽ. എന്നാൽ പ്രശ്നങ്ങളുടെ നാളുകൾ തീരാൻ പോവുകയാണെന്നാണ് പരമ്പരയുടെ പുതിയ പ്രൊമോ സൂചിപ്പിക്കുന്നത്.

ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ശീതളിനേയും സച്ചിനേയും സിദ്ധാർഥ് ഉൾപ്പെടെയുള്ളവരെത്തി രക്ഷിക്കുകയായിരുന്നു. കുടുംബത്തോട് സച്ചിൻ മാപ്പ് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് സിദ്ധാർഥ് ശീതളിനേയും സച്ചിനേയും ശ്രീനിലയത്തിലേക്ക് കൊണ്ടുവരുകയാണ്. എന്നാൽ ശ്രീനിലയത്തിലെത്തിയ ഇവരെ കാത്തിരുന്നത് സുമിത്രയുടെ ശകാരമാണ്.

ഞങ്ങളേയെല്ലാം അപമാനിച്ചിട്ട് നീ എന്ത് നേടി. എന്തിനാ നീ ഞങ്ങളോട് ഈ ചതി ചെയ്തത്. ഈ കുടുംബം നിന്നോട് എന്ത് തെറ്റ് ചെയ്തു. ഇവൻ ആരാണെന്നും എന്താണെന്നും നിങ്ങൾക്കെല്ലാം അറിയാവുന്നതല്ലേ. അതെല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണോ നിങ്ങളെല്ലാവരും ഇവനെ ഇവിടെ കൊണ്ടുവന്നതെന്ന് എല്ലാവരുടേയും മുന്നിൽ വച്ച് സുമിത്ര ചോദിക്കുന്നു.

എന്താണ് നടന്നതെന്ന് വ്യക്തമായി കേൾക്കാതെ ആരും ഇതിൽ അനാവശ്യമായി പ്രതികരിക്കരുതെന്ന് മറുപടിയായി സിദ്ധാർഥ് പറയുന്നു. അച്ചാച്ചാ ഞാൻ തെറ്റ് ചെയ്തു എന്നെ ശിക്ഷിച്ചോളൂ എന്ന് സച്ചിൻ പറയുന്നു. അച്ചാച്ചന്റെ കാലിൽ വീണ് സച്ചിൻ മാപ്പ് ചോദിക്കുന്നത് കണ്ട് എല്ലാവരും ഞെട്ടുന്നതും പ്രൊമോയിൽ കാണാം. എന്നാൽ അച്ചാച്ചൻ ഉൾപ്പെടെയുള്ളവർ സച്ചിന് മാപ്പ് നൽകിയെങ്കിലും സുമിത്രയുടെ തീരുമാനം എന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണ് കുടുംബവിളക്ക് ആരാധകരും.

കോളേജിൽ പഠിപ്പിക്കാൻ വിട്ട ശീതൾ ചുരുങ്ങിയ സമയം കൊണ്ട് സച്ചിൻ എന്ന യുവാവുമായി പ്രണയത്തിലാവുകയായിരുന്നു. എന്നാൽ സച്ചിൻ മയക്കുമരുന്ന് മാഫിയയുടെ കണ്ണിയാണെന്ന കാര്യം വളരെ വൈകിയാണ് കുടുംബം അറിയുന്നത്. ഓണാഘോഷത്തിന്റെ അന്ന് രാവിലെയാണ് ശീതൾ സച്ചിനൊപ്പം വീടു വിട്ട് പോകുന്നത്.

പിന്നീട് ഇരുവരും ആത്മഹത്യ ചെയ്യാൻ ഒരുങ്ങുകയാണ്. എന്നാൽ ശീതളിനെ സച്ചിനൊപ്പം മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച വേദികയ്ക്ക് ഇനിയുള്ളത് ആശങ്കയുടെ നാളുകളാണെന്നും പ്രൊമോ സൂചിപ്പിക്കുന്നുണ്ട്. ഇനി എന്തായിരിക്കും വരും എപ്പിസോഡുകളിൽ ഉണ്ടാവുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

സുമിത്രയുടെ ആ വാക്ക് ഒരേസമയം ട്രോൾ ചെയ്യപ്പെടുന്നുമുണ്ട് അതുപോലെ ചിലർ വലിയ സംഭവമാക്കി ഏറ്റെടുക്കുന്നുണ്ട്…. :നമ്മളെയല്ലാം അപമാനിച്ചിട്ട് നീ എന്ത് നേടി, എന്തിനാ നമ്മളോട് ഈ ചതിച്ചയ്തത്, ഈ കുടുംബം നിന്നോട് എന്ത് തെറ്റ് ചെയ്തു…

ഇത് കേൾക്കുന്ന ചില ആരാധകരെങ്കിലും, ഞങ്ങൾ പ്രേക്ഷകർ എന്ത് ചെയ്തിട്ടാണ് ഇങ്ങനെ വെറുപ്പിക്കുന്നത്… എന്നാണ് ചോദിക്കുന്നത്… അപ്പോൾ ഞാൻ കൂടുതൽ പറഞ്ഞ് വെറുപ്പിക്കാതെ പോകട്ടെ…

about kudumbavilakku

More in serial story review

Trending

Recent

To Top