ദിലീപ് വിഷയത്തിലും വിജയ് ബാബു വിഷയത്തിലും അതിന്റെ സത്യാവസ്ഥ എന്താണെന്ന് നമ്മുക്ക് അറിയില്ല; സ്ത്രീ സുരക്ഷ എന്ന വിഷയങ്ങള്‍ ലോകത്ത് എല്ലായിടത്തും നടക്കുന്നതാണ്. സിനിമ ഒരു മെറ്റീരിയല്‍ ആയത് കണ്ടാണ് അത് പലപ്പോഴും ചര്‍ച്ചയാകുന്നത്; തുറന്ന് പറഞ്ഞ് ശങ്കര്‍
ദിലീപ് വിഷയത്തിലും വിജയ് ബാബു വിഷയത്തിലും അതിന്റെ സത്യാവസ്ഥ എന്താണെന്ന് നമ്മുക്ക് അറിയില്ല; സ്ത്രീ സുരക്ഷ എന്ന വിഷയങ്ങള്‍ ലോകത്ത് എല്ലായിടത്തും നടക്കുന്നതാണ്. സിനിമ ഒരു മെറ്റീരിയല്‍ ആയത് കണ്ടാണ് അത് പലപ്പോഴും ചര്‍ച്ചയാകുന്നത്; തുറന്ന് പറഞ്ഞ് ശങ്കര്‍
ദിലീപ് വിഷയത്തിലും വിജയ് ബാബു വിഷയത്തിലും അതിന്റെ സത്യാവസ്ഥ എന്താണെന്ന് നമ്മുക്ക് അറിയില്ല; സ്ത്രീ സുരക്ഷ എന്ന വിഷയങ്ങള്‍ ലോകത്ത് എല്ലായിടത്തും നടക്കുന്നതാണ്. സിനിമ ഒരു മെറ്റീരിയല്‍ ആയത് കണ്ടാണ് അത് പലപ്പോഴും ചര്‍ച്ചയാകുന്നത്; തുറന്ന് പറഞ്ഞ് ശങ്കര്‍
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്. ചിലര്‍ ദിലീപിനെ കുറ്റപ്പെടുത്തിയപ്പോള്‍ ദിലീപിനൊപ്പം നിസകൊണ്ടവരും ഏറെയാണ് ഇതിനോടകം തന്നെ നിരവധി താരങ്ങളാണ് അഭിപ്രായം രേഖപ്പെടുത്തി എത്തിയത്. ഇപ്പോഴിതാ താരസംഘടനയായ അമ്മയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ചും ദിലീപിനെ കുറിച്ചും തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന് ശങ്കര്‍.
നടി ആക്രമിക്കപ്പെട്ട കേസിലും വിജയ് ബാബു വിഷയത്തിലും താരസംഘടനയായ അമ്മ സ്വീകരിച്ച നിലപാടുകള്‍ തുടക്കം മുതല്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അതിജീവിതമാര്‍ക്കൊപ്പം നില്‍ക്കാതെ വേട്ടര്ക്കാര്ക്കൊപ്പം എന്ന സമീപനമാണ് സംഘടന സ്വീകരിക്കുന്നതെന്ന ആക്ഷേപമായിരുന്നു ഉയര്‍ന്നത്. സംഘടനയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്ന രൂക്ഷവിമര്‍ശങ്ങള്‍ ഉന്നയിച്ച് പല താരങ്ങളും സംഘടന വിട്ട് പോകുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു.
എന്നാല്‍ സംഘടനയില്‍ എല്ലാവര്കും അര്‍ഹമായ സ്ഥാനം ലഭിക്കുന്നുണ്ടെന്നാണ് ശങ്കര്‍ പറയുന്നത്. വെറുതെ പബ്ലിസിറ്റിക്ക് വേണ്ടി ചെറിയ വിഷയങ്ങള്‍ വലുതാക്കുകയാണെന്നും ശങ്കര്‍ ആരോപിച്ചു.ദിലീപ്, വിജയ് ബാബു വിഷയത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി.ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ശങ്കറിന്റെ പ്രതികരണം.
അമ്മയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൃത്യമായി അഭിസംബോധന ചെയ്യപ്പെടുന്നില്ലെന്ന ആക്ഷേപക്ഷങ്ങള്‍ ശക്തമാണ്, തങ്കള്‍ക്ക് അങ്ങനെ അനുഭവപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് അമ്മയില്‍ എല്ലാവര്ക്കും പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്നായിരുന്നു ശങ്കറിന്റെ പ്രതികരണം. എല്ലാ സംഘടനകളിലും അങ്ങോട്ടും ഇങ്ങോട്ടും ചില പ്രശ്നങ്ങളൊക്കെ കാണും. അമ്മയിലും അങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ തന്നെ അതൊക്കെ പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമാണെന്നും ശങ്കര്‍ പറഞ്ഞു.
എനിക്ക് ഇതുവരെ അമ്മയില്‍ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല. ഇതൊക്കെ പബ്ലിസിറ്റി അല്ലേ? ചെറുത് എന്തെങ്കിലും കിട്ടിയാല്‍ അതിനെ വലുതാക്കുകയാണല്ലോ ഇപ്പോള്‍ ചെയ്യുന്നത്. സ്ത്രീ സുരക്ഷ എന്ന വിഷയങ്ങള്‍ ലോകത്ത് എല്ലായിടത്തും നടക്കുന്നതാണ്. സിനിമ ഒരു മെറ്റീരിയല്‍ ആയത് കണ്ടാണ് അത് പലപ്പോഴും ചര്‍ച്ചയാകുന്നതെന്നും ശങ്കര്‍ പറഞ്ഞു.
ദിലീപ് വിഷയത്തിലും വിജയ് ബാബു വിഷയത്തിലും അതിന്റെ സത്യാവസ്ഥ എന്താണെന്ന് നമ്മുക്ക് അറിയില്ല. ഇതൊക്കെ പറഞ്ഞ് കേട്ടിട്ട് മാത്രമുള്ള അറിവാണ്. സത്യാവസ്ഥ അറിയാതെ അതിനെ കുറിച്ച് എനിക്ക് പറയാന്‍ സാധിക്കില്ല. എനിക്ക് വ്യക്തിപരമായി നന്നായി അറിയാവുന്ന താരങ്ങളാണവരെന്നും ശങ്കര്‍ പറഞ്ഞു.
സിനിമ ആയതും കൊണ്ടും സെലിബ്രിറ്റികള്‍ ആയത് കൊണ്ടുമാണ് ഇതിനെ കുറിച്ചൊക്കെ വാര്‍ത്തകള്‍ വരുന്നതും ഇവയെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നതും. ലോകത്ത് എല്ലായിടത്തും നടക്കുന്ന സംഭവങ്ങളുടെ പരിച്ഛേദം മാത്രമാണ് സിനിമ മേഖലയിലും സംഭവിക്കുന്നതെന്നും ശങ്കര്‍ പറഞ്ഞു.
ദിലീപിനെ പിന്തുണച്ച് നേരത്തേയും ശങ്കര്‍ രംഗത്തെത്തിയിരുന്നു. ദിലീപ് അങ്ങനെയൊന്നും ചെയ്യാന്‍ സാധ്യതയില്ല. ദിലീപിനെ എനിക്ക് നന്നായി അറിയാം എന്നായിരുന്നു ശങ്കര്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ദിലീപ് അങ്ങനെ ചെയ്യില്ല. ഇപ്പോള്‍ കേസിന്റെ കാര്യങ്ങള്‍ നടക്കുകയല്ലേ. തെളിഞ്ഞുവരട്ടെ. നിരപരാധി ആണെന്നാണ് എനിക്ക് തോന്നുന്നതെന്നും ശങ്കര്‍ പറഞ്ഞിരുന്നു.
ശങ്കറിനെ കൂടാതെ നേരത്തേയും നിരവധി താരങ്ങള്‍ ദിലീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. അടുത്തിടെ മുതിര്‍ന്ന നടന് മധുവായിരുന്നു ദിലീപിനെ പിന്തുണച്ച് സംസാരിച്ചത്. ദിലീപ് അങ്ങനെ ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു മധു പറഞ്ഞത്. അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് യാത്ര ചെയ്യുമ്പോള്‍ ആരെയെങ്കിലും ഒപ്പം കൂട്ടാമയിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇത് സംഭവിക്കില്ലെന്നുമായിരുന്നു താരം പറഞ്ഞത്.
സന്ധ്യയ്ക്ക് ശേഷം ഒരു കാറില്‍ പരിചയം ഇല്ലാത്ത ഒരാളുടെ കൂടെ ആരെങ്കിലും ഒരു പെണ്ണിനെ പറഞ്ഞയയ്ക്കുമോ എന്നായിരുന്നു ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ മധു ചോദിച്ചത്. നടിക്കൊപ്പം ഒരാളെ കൂടി കാറില്‍ വിട്ടിരുന്നുവെങ്കില്‍ ഇന്ന് തനിക്ക് ടിവിയില്‍ നിരന്തരം ഈ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കാണേണ്ട ഗതികേട് ഉണ്ടാകില്ലായിരുന്നു എന്ന് അവകാശപ്പെട്ട മധു ദിലീപ് ഈ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി വിശ്വസിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.
ദിലീപ് അങ്ങനെ ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഇനി ചെയ്തിട്ടുണ്ടെങ്കില്‍ അങ്ങനെ ആകരുതേ എന്ന് ആഗ്രഹിക്കുന്നു. ചെയ്തിട്ടുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. ഇതിന് പിറകില്‍ എന്തൊക്കെയോ ഉണ്ടെന്നുമായിരുന്നു മധുവിന്റെ വാക്കുകള്‍. ഇതിന് പിന്നാലെയാണ് മധുവിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന് വന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...