തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചവരുടെ സോഷ്യല്‍ മീഡിയ ഐഡികള്‍ ഓര്‍മ്മയുണ്ട്, കമന്റുകളുടെ സ്ക്രീന്‍ഷോട്ട് സേവ് ചെയ്ത് വെച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചവരുടെ സോഷ്യല്‍ മീഡിയ ഐഡികള്‍ ഓര്‍മ്മയുണ്ട്, കമന്റുകളുടെ സ്ക്രീന്‍ഷോട്ട് സേവ് ചെയ്ത് വെച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചവരുടെ സോഷ്യല്‍ മീഡിയ ഐഡികള്‍ ഓര്‍മ്മയുണ്ട്, കമന്റുകളുടെ സ്ക്രീന്‍ഷോട്ട് സേവ് ചെയ്ത് വെച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ദുല്‍ഖര്‍ സല്മാന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചവരുടെ സോഷ്യല്‍ മീഡിയ ഐഡികള്‍ തനിക്ക് ഓര്‍മ്മയുണ്ടെന്നും, വിമര്‍ശിച്ച് കൊണ്ട് ഇട്ട പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ സൂക്ഷിച്ചിട്ടുണ്ടെന്നും താരം പറയുന്നു.
‘നിങ്ങള്‍ എന്റെ ഫോണ്‍ പരിശോധിക്കുകയാണങ്കെില്, എന്നെ വ്യക്തിപരമായി അധിക്ഷേപിച്ച സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകളുടെ സ്ക്രീന്‍ഷോട്ട് കാണാന്‍ സാധിക്കും. ട്വിറ്ററിലും, ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും വന്ന കമന്റുകളെല്ലാം ഞാന്‍ സേവ് ചെയ്ത് വെച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് ഞാന്‍ അത് എടുത്ത് നോക്കും. എന്നെ ആക്രമിച്ച എല്ലാ ഐഡികളും എനിക്ക് ഓര്‍മ്മയുണ്ട്’ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്ക്രീനിലും പുറത്തും താന്‍ ഷാരൂഖ് ഖാന്റെ ഒരു വലിയ ആരാധകനാണെന്നും ഷാരൂഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമെന്നും ദുല്‍ഖര്‍ സല്മാന് പറഞ്ഞിരുന്നു. ആളുകളോട് എങ്ങനെ പെരുമാറണം, സ്ത്രീകളോട് എങ്ങനെ ഇടപെടണം എന്നെല്ലാമുള്ള കാര്യങ്ങളില്‍ ഷാരൂഖ് ഖാന് എല്ലാവര്ക്കും ഒരു വലിയ മാതൃകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
ഷാരൂഖ് ഖാന് എപ്പോഴും ഒരു പ്രചോദനമാണ്. കരിയറിനെ കുറിച്ച് തനിക്ക് സംശയങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു. അത്രയ്ക്ക് അതിശയകരമായ വ്യക്തിത്വത്തിന് ഉടമയാണ് ഷാരൂഖ്. ആളുകളുമായി ഇടപെടുന്നതില്‍ ഷാരൂഖ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നെ ഷാരൂഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കാരണം ഒരേയൊരു ഷാരൂഖ് മാത്രമേ ഉണ്ടാകൂ,’എന്നും ദുല്‍ഖര്‍ സല്മാന് വ്യക്തമാക്കി.
‘ആളുകള്‍ നിറഞ്ഞ ഒരു മുറിയില്‍ പോലും ഷാരൂഖ് വളരെയധികം ശ്രദ്ധയോടെയാണ് പെരുമാറുന്നത് ആ സമയം അദ്ദേഹം നിങ്ങളോട് സംസാരിക്കുകയാണെങ്കില്‍ ആ മുറിയില്‍ നിങ്ങള്‍ മാത്രമേയുള്ളൂ എന്ന് പോലും തോന്നിപ്പോകും. ഷാരൂഖിന്റെ സിനിമകള്‍ തനിയ്ക്ക് വളരെയധികം ഇഷ്ടമാണ്. സഹോദരിയോടൊപ്പം തിയറ്ററുകളില്‍ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ ഒന്നിലധികം തവണ കണ്ടിട്ടുണ്ട്’ എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...