Connect with us

സംഭവം അറിഞ്ഞ് രമേശ് ചെന്നിത്തല എന്നെ നേരില്‍ കാണണമെന്ന് പറഞ്ഞു, സംസാരിച്ച ശേഷം അദ്ദേഹം നേരെ സോണിയ ഗാന്ധിയുടെ സെക്രട്ടറി നായര്‍ സാറിനെ വിളിച്ചു; രമേശ് ചെന്നിത്തല ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതിനെ കുറിച്ച് വിനയന്‍

Malayalam

പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ വമ്പിച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് വിനയന്‍. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ യക്ഷിയും ഞാനും എന്ന ചിത്രത്തിന്റെ സെന്‍സറിങ്ങുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെ വിനയന്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. അന്ന് മലയാള സിനിമയിലെ വലിയൊരു ഭാഗവും തന്നെ എതിര്‍ത്തപ്പോള്‍ രമേശ് ചെന്നിത്തല സഹായിച്ചതിനെ കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

‘അന്നത്തെ സെന്‍സര്‍ ഓഫീസര്‍ ചന്ദ്രകുമാറാണ് വിളിച്ചിട്ട് പറഞ്ഞത് യക്ഷിയും ഞാനും എന്ന ചിത്രം സെന്‍സര്‍ ചെയ്യാന്‍ പറ്റില്ലാന്ന്. കാരണം ചോദിച്ചപ്പോള്‍, മലയാള സിനിമയിലെ ഭൂരിഭാഗം പേരും എതിര്‍ക്കുമ്പോള്‍ ഒരാള്‍ക്ക് വേണ്ടി ഇത് ചെയ്യണോ എന്നാണ് ചന്ദ്രകുമാര്‍ പറഞ്ഞത്. അതെനിക്ക് ഷോക്കായി.

അന്ന് എന്നെ രക്ഷിച്ചത് കാനവും രമേശ് ചെന്നിത്തലയുമാണ്. അതുകൊണ്ടാണ് എനിക്കവരോടുള്ള ഇഷ്ടത്തിന് കാരണം. സംഭവം അറിഞ്ഞ് രമേശ് ചെന്നിത്തല എന്നെ നേരില്‍ കാണണമെന്ന് പറഞ്ഞു. അന്ന് അദ്ദേഹവുമായി വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല.

സംസാരിച്ച ശേഷം അദ്ദേഹം നേരെ സോണിയ ഗാന്ധിയുടെ സെക്രട്ടറി നായര്‍ സാറിനെ വിളിച്ചു, അന്ന് ഞാനും അദ്ദേഹത്തോട് രണ്ടുവാക്ക് സംസാരിച്ചു. ആരോടും മാപ്പ് പറഞ്ഞിട്ട് എന്റെ സിനിമ റിലീസ് ആക്കണ്ട സാര്‍ എന്നാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ എനിക്ക് സെന്‍സര്‍ ഓഫീസറുടെ കോള്‍ വന്നു. മുംബൈയില്‍ നിന്ന് വിളിച്ചു സിനിമ സെന്‍സര്‍ ചെയ്യാം എന്ന് പറഞ്ഞുവെന്നും വിനയന്‍ പറയുന്നു.

More in Malayalam

Trending

Recent

To Top