ആ പ്ലാനിങ് നടക്കുമ്പോഴാണ് ഇങ്ങനൊരു പണി തന്നത് ; അപ്രതീക്ഷിതമായി വന്ന അതിഥിയാണ് കുഞ്ഞ്, പ്രിപ്പേര്‍ ആയിരുന്നില്ല; മൈഥിലി പറയുന്നു !
Published on

മലയാളികളുടെ പ്രിയ നടിയാണ് മൈഥിലി. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനായി. ഈ വർഷം ഏപ്രിലിൽ ആയിരുന്നു മൈഥിലിയുടേയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റെയും വിവാഹം.ഇപ്പോഴിതാ
ഗര്‍ഭിണി ആയതിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മൈഥിലി. തങ്ങള്‍ കുഞ്ഞിനായി പ്രിപ്പയേര്‍ഡ് ആയിരുന്നില്ലെന്നും അപ്രതീക്ഷിതമായി വന്ന കുഞ്ഞ് അതിഥിയാണ് കുഞ്ഞെന്നുമാണ് മൈഥിലി പറയുന്നത്. ഓണാംശകള്‍ നേര്‍ന്നു കൊണ്ടായിരുന്നു താന്‍ അമ്മയാകാന്‍ പോകുന്ന വിവരം മൈഥിലി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്. ഇതൊരു ഗോള്‍ഡണ്‍ പിരീയഡ് ആയിട്ടാണ് കാണുന്നത്. അപ്രതീക്ഷിതമായി വന്ന അതിഥിയാണ് കുഞ്ഞ്. പ്രിപ്പേര്‍ ആയിരുന്നില്ല. തനിക്ക് ചില സാധനങ്ങളൊക്കെ കഴിക്കാന്‍ വലിയ ആഗ്രഹം തോന്നാറുണ്ട്. മരത്തിന്റെ മുകളില്‍ കയറ്റി സമ്പത്തിനെ കൊണ്ട് ചെറിപ്പഴം വരെ പറിപ്പിച്ചിട്ടുണ്ട്.
ഗര്‍ഭിണിയായശേഷം സമ്പത്ത് ഭയങ്കര കെയറിങാണ്. സമ്പത്ത് ഇപ്പോള്‍ തന്നെ കുഞ്ഞിനെ കൈയ്യിലേക്ക് കിട്ടിയാല്‍ മതിയെന്നുള്ള രീതിയിലാണ്. യാത്രകളൊക്കെ ഇനി കുഞ്ഞ് വന്ന ശേഷം വേണം നടത്താന്‍. ഗര്‍ഭിണിയായതിന്റെ പേരില്‍ തന്നെ അധികമാരും ഉപദേശിക്കാറില്ല.
സമ്പത്തിന്റെ വീട്ടുകാരും നല്ല സ്നേഹത്തിലാണ് നോക്കുന്നത്. കൊടൈക്കനാലില്‍ വച്ചാണ് ആദ്യമായി സമ്പത്തിനെ കണ്ടുമുട്ടിയത്. പിന്നീട് തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദം പ്രണയമായി. ആദ്യം പ്രണയം പറഞ്ഞത് സമ്പത്താണ്. താന്‍ ആഗ്രഹിച്ചത് പോലെയൊരു ജീവിതമാണ് കിട്ടിയത്.
അതില്‍ അതീവ സന്തോഷവതിയാണ്. വിവാഹശേഷവും അഭിനയം തുടരുന്നതില്‍ സമ്പത്തിന് എതിര്‍പ്പില്ല. അതെകുറിച്ചൊക്കെ പ്ലാനിങ് നടക്കുമ്പോഴാണ് ഇങ്ങനൊരു പണി തന്നത് എന്നാണ് കൗമുദിക്ക് നല്കിയ അഭിമുഖത്തില്‍ മൈഥിലി പറയുന്നത്. ‘ചട്ടമ്പി’യാണ് ഇനി മൈഥിലിയുടെതായി റിലീസിനൊരുങ്ങുന്ന സിനിമ. ശ്രീനാഥ് ഭാസിയാണ് ചിത്രത്തില്‍ നായകന്.
എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. ഇപ്പോഴിതാ ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. രണ്ടുവർഷത്തിന്റെ ഇടവേളയിൽ രണ്ടുഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം...
ചത്ത പച്ച റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡ്ഡിലെ പ്രശസ്ത മ്യൂസിക്ക് ടീം ആയ ശങ്കർ – ഇഹ്സാൻ –...
തെലങ്കാന സർക്കാരിന്റെ സംസ്ഥാന പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നിവേദ തോമസും മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ദുൽഖർ സൽമാനും...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു...