ഇന്ന് എൻ്റെ അനിയത്തിയുടെ വിവാഹമാണ്, എന്നിട്ടും ഞാൻ നിങ്ങളെ കാണാൻ വന്നത് അതുകൊണ്ട് മാത്രമാണ് ; ആരാധകരോട് റോബിൻ പറഞ്ഞത്!

ബിഗ് ബോസ് മലയാളം സീസൺ നാലിലെ ഏറ്റവും ശ്രദ്ധേയനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ 70മത്തെ ദിവസം ഷോയിൽ നിന്നും റോബിന് പിന്മാറേണ്ടി വന്നെങ്കിലും മറ്റ് മത്സരാർത്ഥികൾക്ക് ലഭിക്കാത്ത സ്വീകാര്യതയാണ് റോബിന് ലഭിച്ചത്
ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം അഭിമുഖങ്ങളും ഉദ്ഘാടനങ്ങളും പുതിയ സിനിമ പ്രൊജക്ടുകളുടെ മീറ്റീങ്ങുകളുമായി തിരക്കുകളിയായിരുന്നു റോബിൻ. ഓരോ സ്ഥലങ്ങളിൽ ഉദ്ഘാടനങ്ങൾക്കും അല്ലെങ്കിൽ അതിഥിയായ എത്തുമ്പോൾ റോബിന് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ജനസാഗരങ്ങളാണ് റോബിനെ ഒരു നോക്ക് കാണാനും മിണ്ടാനും സെൽഫി എടുക്കാനുമൊക്കെ എത്തുന്നത്. കൊച്ച് കുട്ടികൾ മുതൽ പ്രായമായവർ വരെയുണ്ട്.
സമൂഹ മാധ്യമങ്ങളിൽ സജീവമാണ് റോബിൻ. കഴിഞ്ഞ ദിവസം റോബിൻ അതിഥിയായി എത്തിയ സ്ഥലത്ത് ആരാധകരോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ശനിയാഴ്ച വൈകിട്ടാണ് തിരുവനന്തപുരം കണിയാപുരത്ത് ഓണത്തിനോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചത്. അതിൽ അതിഥിയായി എത്തിയത് റോബിനാണ്.
റോബിന് ആരാധകരോട് പറഞ്ഞത് ഇങ്ങനെയാണ്. ഇന്ന് രാവിലെ എൻ്റെ അനിയത്തിയുടെ വിവാഹമാണ്. എന്നിട്ടും ഞാൻ നിങ്ങളെ കാണാൻ വന്നത് എനിക്ക് നിങ്ങളെ കാണണം എന്നുള്ളത് കൊണ്ട് തന്നെയാണ്. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ സമയത്താണ് ഈ പരിപാടിയിലേക്കുള്ള ക്ഷണം ലഭിച്ചത്. അതിന് ശേഷമാണ് അനിയത്തിയുടെ വിവാഹത്തിനുള്ള ഡേറ്റ് നിശ്ചയിച്ചത്. എന്നിട്ടും ഞാൻ പരിപാടിയിൽ നിന്ന് പിന്മാറാത്തത് നിങ്ങളെ കാണാനുള്ള ആഗ്രഹം ഉള്ളത് കൊണ്ടാണ് റോബിൻ പറഞ്ഞു.
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല് അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
ഋഷഭ് ഷെട്ടി നായകനായി എത്താനിരിക്കുന്ന ‘കാന്താര- 2’യുടെ സെറ്റിൽ വീണ്ടും മരണം. മലയാളിയായ നടൻ വിജു വി.കെ ആണ് മരിച്ചത്. തൃശ്ശൂർ...
മലയാളത്തിലിപ്പോൾ റീറിലീസുകലുടെ കാലമാണ്. ജൂൺ ആറിന് മോഹൻലാൽ-അൻവർ റഷീദ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ‘ഛോട്ടാ മുംബൈ’ വീണ്ടും തിയേറ്ററുകളിൽ ഓളം സൃഷ്ടിക്കുകയാണ്. 18...