ഞാൻ ആ റാപ്പോ ഏറ്റവും കൂടുതൽ ഷെയർ ചെയ്തിട്ടുള്ളത് ഭാവനയും ആയാണ്, ഞാനും ഭാവനയും തമ്മിൽ പല സമയത്തും ലൊക്കേഷനിൽ പല കാര്യങ്ങൾ പറഞ്ഞ് തർക്കിച്ച് മിണ്ടാതിരിക്കും’; ആസിഫ് അലി പറയുന്നു !

മലയാള സിനിമയില്‍ യുവതാരനിരയില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ഋതു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന ആസിഫ് വളരെ പെട്ടെന്ന് തന്നെ യുവ നിരയിൽ ശ്രദ്ധേയനായി. പിന്നീട് ബാച്ച്ലർ പാർട്ടി, സാൾട്ട് ആന്റ് പെപ്പർ, വയ്ലിൻ, വിജയ് സൂപ്പറും പൗർണമിയും, ഹണി ബീ, കുറ്റവും ശിക്ഷയും, കെട്ട്യോളാണ് എന്റെ മാലാഖ, സൺഡേ ഹോളിഡേ തുടങ്ങി നിരവധി സിനിമകളിൽ ആസിഫ് നായകനായെത്തി.
മലയാളത്തിൽ നിത്യ മേനോൻ, ഭാവന, ഐശ്വര്യ ലക്ഷ്മി, അപർണ ബാലമുരളി തുടങ്ങി നിരവധി നടിമാർക്കൊപ്പം ആസിഫ് അലി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ആസിഫിന്റെ ഏറ്റവും മികച്ച ഓൺ സ്ക്രീൻ ജോഡിയെ പറ്റി സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ജിസ് ജോയും ഒപ്പം ആസിഫും. ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
അപർണ ബപാലമുരളിയുടെയും ഐശ്വര്യ ലക്ഷ്മിയുടെ പേരാണ് സംവിധായകൻ ജിസ് ജോയ് പറഞ്ഞത്. ‘എനിക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് സൺഡേ ഹോളിഡേ. വിജയ് സൂപ്പറും പൗർണമിയിലും ഐശ്വര്യ ലക്ഷ്മിയും ആസിഫും തമ്മിലുള്ള വളരെ ഇന്റിമേറ്റ് സീനുകൾ ഉണ്ട്. അതിലൊരു പ്രധാനപ്പെട്ട സീൻ ഷൂട്ട് ചെയ്യുമ്പോൾ ഇവർ തമ്മിൽ കട്ട ഉടക്കാണ്. ചെറിയൊരു കാരണത്തിനാണ്. ആ കാരണം ഞാനിവിടെ പറയുന്നില്ല. രാവിലെ 9 മണിക്ക് ഉടക്കായി. രാത്രി എട്ട് മണി വരെ ഷൂട്ടിംഗ് ഉണ്ട്.
ഇവരെ വെച്ച് കൊണ്ട് ഏറ്റവും ഇന്റിമേറ്റ് ആയ സീനുകളാണ് എനിക്ക് ഷൂട്ട് ചെയ്യേണ്ടത്. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഇവർ രണ്ട് പേരും ഉഗ്രൻ ആർട്ടിസ്റ്റുകളാണെന്ന്. ഇത്രയും മനസ്സിൽ കുഴപ്പം പിടിച്ചിട്ടും, ഒരു വാളു കൊടുത്താൽ രണ്ട് പേരും കൂടി വെട്ടിച്ചാവും ആ അവസ്ഥയിലും ഇവർ രണ്ട് പേരും കൂടി റൊമാന്റിക് ആയി അഭിനയിച്ചു,’ ജിസ് ജോയ് പറഞ്ഞു.
ആസിഫിന്റെ ഹിറ്റ് ചിത്രമായ വിജയ് സൂപ്പറും പൗർണമിയും സൺഡേ ഹോളിഡേയും സംവിധാനം ചെയ്തത് ജിസ് ജോയ് ആണ്.
അതേസമയം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഓൺസ്ക്രീൻ ജോഡി ഭാവന ആണെന്നാണ് ആസിഫ് അലി പറഞ്ഞത്. ഭാവനയുമായും നിരവധി തവണ തർക്കം ഉണ്ടായിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു. ‘ഞാൻ ആ റാപ്പോ ഏറ്റവും കൂടുതൽ ഷെയർ ചെയ്തിട്ടുള്ളത് ഭാവനയും ആയാണ്. ഞാനും ഭാവനയും തമ്മിൽ പല സമയത്തും ലൊക്കേഷനിൽ പല കാര്യങ്ങൾ പറഞ്ഞ് തർക്കിച്ച് മിണ്ടാതിരിക്കും’
‘ദിവസങ്ങളോളം ഹണി ബീ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞങ്ങൾ മിണ്ടാതിരുന്നിട്ടുണ്ട്. പല കാര്യങ്ങൾക്കും ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പാര വെക്കുക വരെ ചെയ്തിട്ടുണ്ട്. പക്ഷെ ഭാവനയാണ് എന്റെ ഏറ്റവും ബ്യൂട്ടിഫുൾ ആയിട്ടുള്ള പെയർ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്’, ആസിഫ് അലി പറഞ്ഞു. ഹണി ബീ, ഹണി ബീ 2, ഒഴിമുറി, അഡ്വെഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ തുടങ്ങിയ സിനിമകളിൽ ഭാവനയുടെ നായകനായി ആസിഫ് അലി എത്തിയിരുന്നു.
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...