Connect with us

മീ ടു എന്നതിന്റെ യഥാർത്ഥ സംഭവം ഒന്നുമല്ല ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ദുരനുഭവം നേരിട്ട പലരും ഇപ്പോഴും പ്രതികരിച്ചിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്’;സാധിക വേണുഗോപാൽ പറയുന്നു !

Movies

മീ ടു എന്നതിന്റെ യഥാർത്ഥ സംഭവം ഒന്നുമല്ല ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ദുരനുഭവം നേരിട്ട പലരും ഇപ്പോഴും പ്രതികരിച്ചിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്’;സാധിക വേണുഗോപാൽ പറയുന്നു !

മീ ടു എന്നതിന്റെ യഥാർത്ഥ സംഭവം ഒന്നുമല്ല ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ദുരനുഭവം നേരിട്ട പലരും ഇപ്പോഴും പ്രതികരിച്ചിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്’;സാധിക വേണുഗോപാൽ പറയുന്നു !

സിനിമ-സീരിയൽ മേഖലയിൽ ഒരേപോലെ പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. സാധിക ഇപ്പോൾ മീ ടു വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മീ ടു എന്നതിന്റെ യഥാർത്ഥ സംഭവം ഒന്നുമല്ല ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും പലരും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനായിട്ട് ഉണ്ടാക്കിയെടുത്ത സംഭവങ്ങൾ മാത്രമേ മാധ്യമങ്ങൾ ആഘോഷിച്ചിട്ടുള്ളൂവെന്നും സാധിക പറഞ്ഞു. മലയാളം സിനിമാ മേഖല പോലെ സുരക്ഷിതമായി ജോലി ചെയ്യാൻ സാധിക്കുന്ന മറ്റൊരു ഇൻഡസ്ട്രിയും ഇല്ലെന്നും സാധിക പറഞ്ഞു.ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

മീ ടു എന്നതിന്റെ യഥാർത്ഥ സംഭവം ഒന്നുമല്ല ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പലരും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനായിട്ട് ഉണ്ടാക്കിയെടുത്ത കുറെ സംഭവങ്ങൾ മാത്രമേ പുറത്ത് മാധ്യമങ്ങൾ ആഘോഷിച്ചിട്ടുള്ളൂ.യഥാർത്ഥത്തിൽ ദുരനുഭവം നേരിട്ട പലരും ഇപ്പോഴും പ്രതികരിച്ചിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്’.

’99 ശതമാനം പേരും ഇപ്പോഴും പ്രതികരിച്ച് കാണിച്ചില്ല. വളരെ കുറച്ച് ആളുകൾ മാത്രമായിരിക്കും അതിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്. അല്ലാതെ വന്നിട്ടുള്ള മീ ടു ആരോപണങ്ങളൊക്കെ സ്വന്തം താത്പര്യങ്ങളുടെ പുറത്ത് വന്നതായി വന്ന സംഭവങ്ങളാണ്. മലയാളം പോലെ 24 മണിക്കൂറും സുരക്ഷിതമായി ജോലി ചെയ്യാൻ സാധിക്കുന്ന മറ്റൊരു സിനിമാ മേഖല ഇല്ല’.

‘നമ്മുടെ കൂടെ ലൊക്കേഷനിൽ അച്ഛനും അമ്മയും വേണോ, ആര് വേണം എന്ത് വേണം എന്ന കാര്യമെല്ലാം നമ്മുക്ക് തീരുമാനിക്കാം. മാതാപിതാക്കളെ ഒപ്പം കൂട്ടരുതെന്ന് പറയാനുള്ള അവകാശമൊന്നും പ്രൊഡ്യൂസർമാർക്കോ സംവിധായകർക്കോ ഇല്ല. അവർ അങ്ങനെ പറഞ്ഞാൽ തന്നെ നമ്മുക്ക് അവരെ ചോദ്യം ചെയ്യാം. അവർ അതിന് മറുപടി തരണം. മറുപടി തൃപ്തികരമല്ലെന്ന് തോന്നിയാൽ നമ്മുക്ക് നോ പറയുകയും ആ സിനിമ നമ്മുക്ക് ബോയ്കോട്ട് ചെയ്യുകയും ചെയ്യാം. സിനിമ വേണോ അതിന് റെഡിയാണോ എന്നതൊക്കെ വ്യക്തിപരമായ കാര്യമാണ്’.

നോ പറയേണ്ടിടത്ത് നോ പറയാൻ പഠിച്ചാൽ ഇത്ര നീറ്റായി കൊണ്ടുപോകാൻ സാധിക്കുന്ന മറ്റൊരു പ്രൊഫഷൻ വേറെ ഇല്ല. നൂറാൾക്കാർ പറയാൻ ഉണ്ടാകുമായിരിക്കും. അതൊക്കെ കേൾക്കാൻ തയ്യാറായിരിക്കണം. നമ്മൾ എന്താണെന്ന് നമ്മൾ മാത്രം മനസിലാക്കിയാൽ മതി. മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല’, സാധിക പറഞ്ഞു.

സിനിമയിൽ തുല്യ വേതനമെന്ന വാദത്തോടും താരം പ്രതികരിച്ചു-‘മലയാള സിനിമ സെൽ ചെയ്യുന്നത് നടൻമാരുടെ പേരിലാണ്. മോഹൻലാൽ, പൃഥ്വിരാജ്, മമ്മൂട്ടി, ടൊവീനോ ഇവരെല്ലാം സാറ്റലൈറ്റ് വാല്യു ഉള്ള ആളുകളാണ്. ഇത്തരം സാറ്റലൈറ്റ് വാല്യു നേടിയെടുക്കാൻ ഉള്ള തരത്തിലേക്ക് ഇവിടുത്തെ നായികമാർ എത്തിയിട്ടില്ലെന്നാണ് എന്റെ വിശ്വാസം. വേതനമല്ല, പ്രാധാന്യത്തെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. ഒരു സെറ്റിൽ എല്ലാവരേയും ഒരുപോലെ പരിഗണിക്കണം’.

Continue Reading
You may also like...

More in Movies

Trending

Recent

To Top