Connect with us

കൂട്ടുകാരിയെ ഒരു പയ്യൻ മോശമായി കമന്റ് പറഞ്ഞു ആ പയ്യന്റെ കൈപിടിച്ച് തിരിച്ച് അവനെ കൊണ്ട് അവളോട് മാപ്പ് പറയിപ്പിച്ചു ; അസിനെ കുറിച്ച് പിതാവ് !

Movies

കൂട്ടുകാരിയെ ഒരു പയ്യൻ മോശമായി കമന്റ് പറഞ്ഞു ആ പയ്യന്റെ കൈപിടിച്ച് തിരിച്ച് അവനെ കൊണ്ട് അവളോട് മാപ്പ് പറയിപ്പിച്ചു ; അസിനെ കുറിച്ച് പിതാവ് !

കൂട്ടുകാരിയെ ഒരു പയ്യൻ മോശമായി കമന്റ് പറഞ്ഞു ആ പയ്യന്റെ കൈപിടിച്ച് തിരിച്ച് അവനെ കൊണ്ട് അവളോട് മാപ്പ് പറയിപ്പിച്ചു ; അസിനെ കുറിച്ച് പിതാവ് !

സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷങ്ങളായെങ്കിലും സിനിമാപ്രേമികളുടെ മനസില്‍ ഇപ്പോഴും സ്ഥാനമുള്ള നടിയാണ് അസിന്‍. 14 വര്‍ഷക്കെ കരിയറില്‍ അവതരിപ്പിച്ച ഒരുപിടി നല്ല വേഷങ്ങളാണ് ഇതിനു കാരണം. വിവാഹശേഷമാണ് അസിന്‍ സിനിമയില്‍ നിന്ന് പിന്മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അസിന്‍ തന്‍റെ കുടുംബ ജീവിത വിശേഷങ്ങളൊക്കെ അവിടെ പങ്കുവെക്കാറുണ്ട്
അടുത്തിടെ മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും അസിൻ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 2017 ഒക്ടോബറിലാണ് അസിന് പെൺകുഞ്ഞ് പിറന്നത്. മകളുടെ മൂന്നാം പിറന്നാളിന് കുട്ടിയുടെ പേരിനെക്കുറിച്ച് വിശദീകരിച്ച് അസിന്‍ തോട്ടുങ്കല്‍ എത്തിയിരുന്നു.

അറിന്‍ റായിന്‍ എന്നാണ് അസിന്‍റെ മകളുടെ പേര്. ജാതിക്കും മതത്തിനും പുരുഷാധിപത്യത്തിനും അതീതമാണ് ആ പേരെന്ന് അസിന്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഒപ്പം വ്യത്യസ്തമായ പേര് കണ്ടെത്തിയ വഴിയെക്കുറിച്ചും നടി പറഞ്ഞിരുന്നു. ‘അറിന്‍ റായിന്‍, ഈ രണ്ട് വാക്കുകളും എന്‍റേയും രാഹുലിന്‍റേയും പേരുകളുടെ സംയോഗങ്ങളാണ്.’

‘ചെറുതും ലളിതവുമായ പേര്. ലിംഗ നിഷ്‍പക്ഷവും മതേതരവുമായ ഒരു പേര്. മതം, ജാതി, പുരുഷാധിപത്യം ഇവയില്‍ നിന്നൊക്കെ സ്വതന്ത്രമായ പേര്’ എന്നാണ് മകളുടെ പേരിനെക്കുറിച്ച് അസിന്‍ കുറിച്ചത്.പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്‍റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. ഹൗസ്ഫുൾ ടു എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്.

പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. സത്യന്‍ അന്തിക്കാട് ചിത്രം നരേന്ദ്രന്‍ മകന്‍ ജയകാന്ദന്‍ വകയിലൂടെ 2001ൽ സിനിമയിലെത്തിയ അസിന്‍ പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലേക്കും എത്തി.

വലിയ താരങ്ങള്‍ക്കൊപ്പം അതാത് ഇന്‍ഡസ്ട്രികളില്‍ വലിയ വിജയ ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. മൈക്രോമാക്സ് സഹസ്ഥാപകനാണ് താരത്തിന്റെ ഭർത്താവ് രാഹുല്‍ ശര്‍മ.അഭിഷേക് ബച്ചന്‍ നായകനായ ഓള്‍ ഈസ് വെല്‍ ആണ് അസിന്‍ അഭിനയിച്ച് അവസാനം പുറത്തെത്തിയ ചിത്രം. തെലുങ്കിൽ ആദ്യമായി അഭിനയിച്ച അമ്മ നന്ന ഓ തമിള അമ്മായി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും അസിന് ലഭിച്ചിട്ടുണ്ട്.

തമിഴിലെ അസിന്റെ ആദ്യ ചിത്രം എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി ആയിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചിരുന്നു. പിന്നീട് അഭിനയിച്ച ഗജിനി എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. തുടർന്ന് ഒരുപിടി മികച്ച ചിത്രങ്ങളിൽ അസിൻ അഭിനയിച്ചു.
ശിവകാശി, പോക്കിരി, വരലാറു, ദശാവതാരം എന്നിവയൊക്കെ അസിന്റെ ഹിറ്റ് ചിത്രങ്ങളാണ്. ഇപ്പോഴിത അസിനെ കുറിച്ച് താരത്തിന്റെ പിതാവ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കു​കളാണ് വൈറലാകുന്നത്.

സ്കൂളിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ കമന്റടിച്ച ആൺകുട്ടിയുടെ കൈപിടിച്ച് തിരിച്ച് മാപ്പ് പറയിപ്പിച്ചിട്ടുള്ളയാളാണ് അസിൻ എന്നാണ് പിതാവ് പറയുന്നത്. അസിന്റെ കുട്ടിക്കാലത്തെ കുസൃതികളെ കുറിച്ച് ചോദിച്ചപ്പോഴാണ് അസിനൊരു കുട്ടി പോക്കിരിയായിരുന്നു സ്കൂളിലെന്ന് പിതാവ് വെളിപ്പെടുത്തിയത്.’അസിന്റെ കൂട്ടുകാരിയായ പെൺകുട്ടിയോട് ഒരു പയ്യൻ മോശമായ എന്തോ ഒരു കമന്റ് പറഞ്ഞു. ഇതിഷ്ടപ്പെടാതിരുന്ന അസിൻ ആ പയ്യന്റെ കൈപിടിച്ച് തിരിച്ച് അവനെ കൊണ്ട് അവളോട് മാപ്പ് പറയിപ്പിച്ചു’ പിതാവ് പറഞ്ഞു.

പിതാവ് പറഞ്ഞത് സത്യമാണോയെന്ന് തിരക്കിയപ്പോൾ അസിനും സംഭവം സത്യമാണെന്ന് സമ്മതിച്ചു. ‘എന്റെ സുഹൃത്തുക്കളെ കുറിച്ച് അസഭ്യം പറയുകയോ മോശമായി എന്തെങ്കിലും പറയുകയോ ചെയ്യുന്നത് എനിക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല’ അസിൻ പറഞ്ഞു

Continue Reading
You may also like...

More in Movies

Trending

Recent

To Top