Connect with us

എന്തൊരു സുന്ദരിയാണ്, ഈ ചിരി എന്നുമുണ്ടാകട്ടെയെന്ന് ആരാധകർ; നിറചിരിയോടെ ഭാവന! വൈറലായി ചിത്രങ്ങൾ!

Movies

എന്തൊരു സുന്ദരിയാണ്, ഈ ചിരി എന്നുമുണ്ടാകട്ടെയെന്ന് ആരാധകർ; നിറചിരിയോടെ ഭാവന! വൈറലായി ചിത്രങ്ങൾ!

എന്തൊരു സുന്ദരിയാണ്, ഈ ചിരി എന്നുമുണ്ടാകട്ടെയെന്ന് ആരാധകർ; നിറചിരിയോടെ ഭാവന! വൈറലായി ചിത്രങ്ങൾ!

മലയാളികളുടെ സ്വന്തം നടിയാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രമായി എത്തി സിനിമാ മേഖലയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കിയ നടി, ഇന്ന് തെന്നിന്ത്യയിലെ തന്നെ പ്രിയ നായികയാണ്. ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഭാവന ഇപ്പോൾ. സമൂഹമാധ്യമങ്ങളിൽ സജീവമായ ഭാവന പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്.

സിനിമകളിലും സോഷ്യൽ മീഡിയയിലും ഭാവന വളരെ സജീവമാണ്. തൻ്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ നടി ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അങ്ങനെ നിറചിരിയോടെ ഭാവന പങ്കു വെച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത് .എന്തൊരു സുന്ദരിയാണ്, ഈ ചിരി എന്നുമുണ്ടാകട്ടെ എന്നാണ് ആരാധകർ ആരാധകർ കമന്റ് ചെയ്തിരിക്കുന്നത് .

വിവാഹശേഷം മലയാള സിനിമയിൽ സജീവം അല്ലെങ്കിലും, താരം നല്ലൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. വിവാഹശേഷം മലയാള സിനിമയിൽ സജീവം അല്ലെങ്കിലും, താരം നല്ലൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഭാവനയുടെ അഞ്ച് വർഷത്തിനു ശേഷമുള്ള തിരിച്ചുവരവാണ് ഈ സിനിമ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.ഭാവനയും ഷറഫുദ്ദീനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സിനിമയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’.പോസ്റ്റർ പുറത്തുവിട്ട് ഉടനടി തന്നെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വൈറലായി മാറിയിരിക്കുകയാണ്.അഞ്ചു വർഷത്തിനു ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ‘ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’.നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ബോൺഹോമി എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ റെനീഷ് അബ്ദുൾ ഖാദറും രാജേഷ് കൃഷ്ണയുമാണ് ചിത്രം നിർമ്മിക്കുന്നത്.സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്റഫാണ് ചിത്രത്തിനായി തിരക്കഥയും ചിത്രസംയോജനവും നിർവഹിക്കുന്നത്.തിരക്കഥയിൽ കൂടെ പ്രവർത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സിനിമയ്കക്കായി സംഭാഷണം എഴുതിയിരിക്കുന്നത്.

ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.
2018 ജനുവരി 22 നായിരുന്നു കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീൻ ഭാവനയെ താലിച്ചാർത്തിയത്. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്.അടുത്തിടെ മഞ്ജുവാര്യർ ഭാവനയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടിയിരുന്നു. കരുത്തിന്റെ പ്രതീകമാണ് ഭാവനയെന്നാണ് മഞ്ജു വാര്യർ പറഞ്ഞത്. അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണമാണ് ഭാവന. തന്റെ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സൗഹൃദം ആണ് അതെന്നും മഞ്ജു വാര്യർ പറഞ്ഞിരുന്നു. കൊച്ചിയിൽ സ്വകാര്യ സ്ഥാപനം നടത്തിയ ക്യാൻസർ ബോധവത്കരണ ക്യംപെയ്ൻ പരിപാടിയിൽ ആയിരുന്നു മഞ്ജുവിന്റെ പ്രതികരണം.

More in Movies

Trending

Recent

To Top