Connect with us

‘പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നുണ്ട് ; വെളിപ്പെടുത്തി വിനയൻ !

Movies

‘പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നുണ്ട് ; വെളിപ്പെടുത്തി വിനയൻ !

‘പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നുണ്ട് ; വെളിപ്പെടുത്തി വിനയൻ !

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് പത്തൊമ്പതാം നൂറ്റാണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന പിരീഡ് ഡ്രാമ സംവിധാനം ചെയ്യുന്നത് വിനയന്‍ ആണ്. സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന ചിത്രത്തില്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സിജു വില്‍സണ്‍ ആണ്. ‘പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം സിജു വിൽസണെ നായകനാക്കി മറ്റൊരു ചരിത്ര സിനിമ കൂടി ഒരുങ്ങന്ന വാർത്ത പങ്കുവെയ്ക്കുകയാണ് വിനയൻ.

മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നുണ്ട്, അതിനുള്ള കഥ ആലോചനയിലാണ് എന്നും എന്നാൽ അതിന് മുമ്പ് മറ്റൊരു വലിയ സിനിമ ചെയ്തേയ്ക്കും എന്നാണ് വിനയൻ പറഞ്ഞത്. ‘മ​ഹാഭാരതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രമാണ് ഭീമൻ. ഭീമനെ കേന്ദ്ര കഥാപാത്രമാക്കി ഒരു കഥയുടെ വൺലൈൻ ചെയ്തുവെച്ചിട്ടുണ്ട്. എംടി സാർ ഭിമന് കൊടുത്ത വിഷ്വൽ നമ്മുടെയൊക്കെ മുന്നിലുണ്ട്. അത് പോലെയല്ല എന്റെ മനസിലെ ഭീമൻ. ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ സിജുവിനെ വേറെ തലത്തിൽ പ്രേക്ഷകർ സ്വീകരിച്ചാൽ, സിജുവിനെ വെച്ച് ആ സിനിമയുമായി മുന്നോട്ടുപോകും. വലിയ രീതിയൽ ചെയ്യുന്ന ആ സിനിമയിൽ മലയാളത്തിൽ നിന്ന് സിജു മാത്രമാകും ഉണ്ടാകുക. ഇതര ഭാഷകളിൽ നിന്നുള്ളവരാകും മറ്റ് അഭിനേതാക്കൾ,’വിനയൻ കൂട്ടിച്ചേർത്തു.ഷങ്ങൾ പങ്കുവെച്ചത്.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്നും ആരും പറയാത്ത ചിരത്ര മേഖലയാണ് സിനിമയിലൂടെ പറയുന്നുത് എന്നും വിനയൻ പറയുന്നു. ‘കായംകുളം കൊച്ചുണ്ണി’ സിനിമകളിലും കഥകളിലും നിറഞ്ഞിട്ടുണ്ടെങ്കിലും വേലായുധപ്പണിക്കരേയും നങ്ങേലിയേയും ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ല. ഞാൻ അമ്പലപ്പുഴക്കാരനാണ് അവരുടെ കഥകൾ കേട്ടുവളർന്നതാണ്. ആറാട്ടുപുഴ വേലായുധപ്പണിക്കരും കായംകുളം കൊച്ചുണ്ണിയും നേരിൽ കാണുകയും ഏറ്റുമുട്ടുകയും ചെയ്തിട്ടുണ്ട്. നവോത്ഥാന ചരിത്രത്തിൽ ആദ്യം പരിഗണിക്കേണ്ട പേരായിരുന്നു അദ്ദേഹത്തിന്റേത്. ശ്രീനാരായണ ​ഗുരുവിന് പോലും അ​ദ്ദേഹം പ്രചോദനമായിട്ടുണ്ട്. രാജാവ് പോലും വേലായുധപ്പണിക്കരെ ബഹുമാനിച്ചിട്ടുണ്ട്,’ വിനയൻ വിശ​ദമാക്കി.

Continue Reading
You may also like...

More in Movies

Trending

Recent

To Top