
News
വിക്രമിന്റെ കോബ്രയ്ക്ക് പിന്നാലെ മഹേഷ് ബാബുവിനൊപ്പം റോഷന് മാത്യു;നടന്റെ പുതിയ വിശേഷങ്ങളിങ്ങനെ
വിക്രമിന്റെ കോബ്രയ്ക്ക് പിന്നാലെ മഹേഷ് ബാബുവിനൊപ്പം റോഷന് മാത്യു;നടന്റെ പുതിയ വിശേഷങ്ങളിങ്ങനെ

വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് റോഷന് മാത്യു. ഇപ്പോള്‍ ബോളിവുഡിലും തമിഴിലുമെല്ലാം നടന് ചുവടുറപ്പിച്ചുകഴിഞ്ഞു. 2015ല്‍ പുറത്തിറങ്ങിയ അടി കപ്പ്യാരെ കൂട്ടമണി എന്ന ചിത്രത്തിലൂടെയാണ് റോഷന് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
പിന്നാലെ ആനന്ദം, കൂടെ, മൂത്തോന്, കുരുതി തുടങ്ങിയ ചിത്രങ്ങളിലും താരം എത്തിയിരുന്നു. അനുരാഗ് കശ്യപിന്റെ ചോക്ഡ് എന്ന ചിത്രത്തിലൂടെയാണ് റോഷന് ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായി എത്തിയ ഡാര്ലിംഗ്സ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.
അജയ് ജ്ഞാനമുത്തുവിന്റെ സംവിധാനത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ വിക്രം നായകനായെത്തിയ കോബ്രയിലൂടെയാണ് റോഷന് മാത്യുവിന്റെ തമിഴ് അരങ്ങേറ്റം. കുറച്ച് ദിവസം ദിവസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിലെ റോഷന് അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്. കോബ്രയില്‍ രാജീവ് ഋഷി എന്ന കഥാപാത്രമാണ് റോഷന്റേത്.
ഇപ്പോഴിതാ മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ റോഷന് മാത്യുവും പ്രധാന വേഷത്തില്‍ എത്തുമെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ത്രിവിക്രം ശ്രീനിവാസിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന എസ് എസ് എം ബി 28 എന്ന ചിത്രത്തിലൂടെ റോഷന് തെലുങ്കില്‍ അരങ്ങേറ്റം കുറിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
സൂര്യദേവര രാധാകൃഷ്ണ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് മഹേഷ് ബാബുവിന്റെ നായിക. എസ് തമനാണ് സംഗീതം നല്‍കുന്നത്. ഈ മാസം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് സൂചനകള്‍. 2023 ഏപ്രിലില്‍ തിയേറ്ററുകളിലെത്തിക്കാനാണ് അനിയറക്കാരുടെ ശ്രമം.
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...