Connect with us

‘ബ്രിട്ടീഷ് വിമാനവാഹിനിക്കപ്പല്‍ ഇന്ത്യയിലെത്തിച്ച സംഘത്തില്‍ മലയാളത്തിന്റെ ഹീറോ ജയനും’; അധികം ആർക്കും അറിയാത്ത ആ അറിവ് പങ്കുവച്ച് എന്‍ എസ് മാധവന്‍!

News

‘ബ്രിട്ടീഷ് വിമാനവാഹിനിക്കപ്പല്‍ ഇന്ത്യയിലെത്തിച്ച സംഘത്തില്‍ മലയാളത്തിന്റെ ഹീറോ ജയനും’; അധികം ആർക്കും അറിയാത്ത ആ അറിവ് പങ്കുവച്ച് എന്‍ എസ് മാധവന്‍!

‘ബ്രിട്ടീഷ് വിമാനവാഹിനിക്കപ്പല്‍ ഇന്ത്യയിലെത്തിച്ച സംഘത്തില്‍ മലയാളത്തിന്റെ ഹീറോ ജയനും’; അധികം ആർക്കും അറിയാത്ത ആ അറിവ് പങ്കുവച്ച് എന്‍ എസ് മാധവന്‍!

മലയാള സിനിമയുടെ ഹീറോ എന്ന് വിശേഷിപ്പിക്കാൻ അർഹതപ്പെട്ട നടനാണ് ജയൻ. പൗരുഷം നിറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ തുടക്ക കാലം മുതൽ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട നടന്‍. മലയാളത്തില്‍ 120 ലേറെ സിനിമകളില്‍ ജയന്‍ അഭിനയിച്ചിട്ടുണ്ട്.

ആക്ഷന്‍ രംഗങ്ങളില്‍ അസാമാന്യ മെയ്വഴക്കമാണ് ജയന്‍ കാണിച്ചിരുന്നത്. 1980 നവംബര്‍ 16 നു ഒരു ഹെലികോപ്റ്റര്‍ അപകടത്തിലാണ് ജയന്‍ മരിച്ചത്. ഇന്നും ജയനെ കുറിച്ചും അദ്ദേഹത്തിന്റെ സ്വതസിദ്ധമായ സംസാര ശൈലിയെ കുറിച്ചും ഓർക്കാത്തവർ, അനുകരിക്കാത്തവർ ആരുമുണ്ടാകില്ല… മലയാള സിനിമയില്‍ അതുവരെയുണ്ടായിരുന്ന നായക കഥാപാത്രങ്ങളെ മാറ്റി എഴുതി കൊണ്ടായിരുന്നു ജയന്റെ വരവ്. മലയാള സിനിമയിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ എന്നു ജയനെ വിളിക്കാം.

എന്നാല്‍ ജയനെ കേരളത്തിന്റെ ആദ്യ സൂപ്പര്‍ഹീറോയെന്ന് വിശേഷിപ്പിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ജയനെ സൂപ്പര്‍ ഹിറോ എന്ന് വിളിക്കുന്നതിന്റെ കാരണവും എന്‍എസ് മാധവന്‍ തന്റെ ട്വീറ്റില്‍ പറയുന്നുണ്ട്.

ഒരു പക്ഷെ മലയാളികളായ ചിലര്‍ക്കെങ്കിലും ഇതൊരു പുതിയ അറിവായിരിക്കാം. 1961 ല്‍ ഇന്ത്യ ബ്രിട്ടനില്‍ നിന്നും പകുതി പണിത എച്ച്എംഎസ് ഹെര്‍ക്കുലീസ്(പിന്നീട് ഐഎന്‍എസ് വിക്രാന്ത് എന്ന് പേരിട്ടു) വാങ്ങിയപ്പോള്‍ കപ്പല്‍ കൊണ്ടുവരാന്‍ കൃഷ്ണന്‍ നായര്‍ എന്ന ഒരു നാവികനും ബ്രിട്ടനിലേക്ക് പോയിയെന്നും പിന്നീട് അദ്ദേഹം ജയന്‍ എന്ന മറ്റൊരു പേരില്‍ സിനിമയില്‍ ചേര്‍ന്നു, കേരളത്തിന്റെ ആദ്യ സൂപ്പര്‍ഹീറോ ആയി മാറിയെന്നുമാണ് എന്‍ എസ് മാധവന്‍ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഏറ്റവും വലിയ പടക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ച പശ്ചാത്തലത്തിലായിരുന്നു എന്‍ എസ് മാധവന്റെ കുറിപ്പ്.

സ്‌കൂള്‍ കാലത്ത് എന്‍.സി.സിയില്‍ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട കൃഷ്ണന്‍ നായര്‍ എന്ന ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു.പതിനഞ്ച് വര്‍ഷം ജയന്‍ ഇന്ത്യന്‍ നേവിയില്‍ സേവനമനുഷ്ടിച്ചിരുന്നു. ഇന്ത്യന്‍ നേവിയില്‍ നിന്ന് രാജിവെക്കുമ്പോള്‍ ജയന്‍ ചീഫ് പെറ്റി ഓഫീസര്‍ പദവിയില്‍ എത്തിയിരുന്നു.

about jayan

More in News

Trending

Recent

To Top