Connect with us

രാജമൗലി ചിത്രത്തില്‍ വില്ലനായി പൃഥ്വിരാജ്, പുതിയ അപ്ഡേറ്റുകള്‍ ഇങ്ങനെ!

Malayalam

രാജമൗലി ചിത്രത്തില്‍ വില്ലനായി പൃഥ്വിരാജ്, പുതിയ അപ്ഡേറ്റുകള്‍ ഇങ്ങനെ!

രാജമൗലി ചിത്രത്തില്‍ വില്ലനായി പൃഥ്വിരാജ്, പുതിയ അപ്ഡേറ്റുകള്‍ ഇങ്ങനെ!

എസ് എസ് രാജമൗലി മഹേഷ് ബാബു കൂട്ടുക്കെട്ടില്‍ പുറത്തെത്താനിരിക്കുന്ന ചിത്രത്തിതിനായി
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്‍റേതായി പുറത്തെത്തിയ അപ്ഡേറ്റുകളെല്ലാം വൈറലായി മാറിയിട്ടുണ്ട്.

ആർആർആറിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി ഒരു സിനിമയെടുക്കുമെന്ന വാർത്തകളെത്തിയിരുന്നെങ്കിലും സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ഈ ചിത്രത്തിന്‍റേതായി പുറത്തെത്തിയ പുതിയ വിവരമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ചിത്രത്തില്‍ വില്ലനാകാന്‍ മലയാളത്തിൽ നിന്ന് ഒരു നടനെത്തുമെന്നാണ് പുതിയ വിവരം. നടന്‍ പൃഥ്വിരാജ് ആണ് ഈ ചിത്രത്തില്‍ വില്ലനായി എത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ പങ്കുവെച്ചിട്ടില്ല.

ഈ ചിത്രത്തിലെ വില്ലൻ ഒരു സാധാരണ വില്ലൻ അല്ലെന്നും നന്നായി എഴുതപ്പെട്ട കഥപാത്രമാണെന്നുമാണ് വിവരം. ഒരു ആഫ്രിക്കന്‍ ജംഗിള്‍ അഡ്ഞ്ചര്‍ ചിത്രമാണ് ഒരുങ്ങുന്നതെന്നാണ് സൂചന. തിരക്കഥാ രചന ഏതാണ്ട് പൂര്‍ത്തിയായ ചിത്രത്തിന്‍റെ കാസ്റ്റിംഗ് പുരോഗമിക്കുകയാണ്.

ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് വിവരം. ഇപ്പോള്‍ മറ്റ് ഭാഷകളിലും സജീവമായിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്. ആടുജീവിതമാണ് താരത്തിന്‍റേതായി പുറത്തെത്തിയ ചിത്രം.

More in Malayalam

Trending